വിവാഹിതയല്ലെങ്കിലും കുട്ടി വേണമെന്ന് ആഗ്രഹിച്ചു! ഒടുവില്‍ ആ തീരുമാനവും മാറ്റേണ്ടി വന്നുവെന്ന് നടി തബു

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികമാരില്‍ ഒരാളായി തിളങ്ങി നിന്ന നടിയാണ് തബു. ഇപ്പോഴും അഭിനയ ജീവിതത്തില്‍ സജീവമായി തുടരുകയാണ് നടി. നവംബര്‍ നാലിന് തബു തന്റെ 52-ാം ജന്മദിനം ആഘോഷിക്കുകയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. 52 വയസ്സിലെത്തിയും ഇപ്പോഴും നായികയാവാനുള്ള പകിട്ടോടെയാണ് നടി തുടരുന്നത്.

അതേ സമയം തബു ഇനിയും വിവാഹം കഴിച്ചിട്ടില്ലെന്നതാണ് ആരാധകരെ വേദനിപ്പിക്കുന്നത്. മുന്‍പ് പലപ്പോഴും നടി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് തബുവിന്റെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. എന്നാല്‍ അമ്പത് വയസ് പിന്നിട്ടിട്ടും വിവാഹത്തോടും കുടുംബജീവിതത്തോടും നോ എന്ന മറുപടിയാണ് തബു നല്‍കുന്നത്.

 tabu

വിവാഹിതയായില്ലെന്ന് കരുതി വ്യക്തി ജീവിതത്തില്‍ വേദനിച്ച് കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയല്ല തബു എന്ന് എല്ലാവര്‍ക്കും അറിയാം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ ചേര്‍ന്ന് വലിയൊരു സര്‍ക്കിളിനുള്ളില്‍ സന്തോഷവതിയായിട്ടാണ് നടി ജീവിക്കുന്നത്. എന്നിരുന്നാലും സിംഗിളായി ജീവിക്കുന്നതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നടി തന്നെ പറഞ്ഞ ചില കാര്യങ്ങള്‍ വൈറലാവുകയാണ്.

തന്റെ സിംഗിള്‍ സ്റ്റാറ്റസിനെ കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ബ്രഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. തബുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് നടിയുടെ വാക്കുകള്‍ വീണ്ടും വൈറലായത്. 'ഒരു പുരുഷന് വേണ്ടി തന്റെ അഭിനയ ജീവിതവും ലോകം ചുറ്റിക്കറങ്ങാനുള്ള ആഗ്രഹവുമെല്ലാം ഉപേക്ഷിച്ചിരുന്നെങ്കില്‍ അത് തന്നോട് തന്നെ കാണിക്കുന്ന അനീതി ആവുമായിരുന്നു', എന്നാണ് തബു വ്യക്തമാക്കുന്നത്.

സിംഗിള്‍ എന്നതൊരു മോശം വാക്കല്ലെന്ന് മുന്‍പും നടി വ്യക്തമാക്കിയിരുന്നു. 'നമ്മുടെ റിലേഷന്‍ഷിപ്പുകളുമായി യാതൊരു ബന്ധവുമില്ലാത്ത പല സാഹചര്യങ്ങളില്‍ നിന്നാണ് നമ്മളിലേക്ക് സന്തോഷം വരാറുള്ളത്. നമ്മുടെ ഏകാന്തത നമുക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. പക്ഷേ തെറ്റായൊരു പങ്കാളിയുമായി ബന്ധം തുടര്‍ന്ന് പോകുന്നത് ഏത് തരത്തിലുള്ള ഏകാന്തതയെക്കാളും മോശമായിരിക്കുമെന്നും നടി സൂചിപ്പിക്കുന്നു.

പ്രണയിക്കാനും വിവാഹിതയാവാനുമൊക്കെ മുന്‍പ് പലപ്പോഴും തബു ശ്രമിച്ചിരുന്നു. പക്ഷേ അത് ശരിയാവാതെ പോവുകയായിരുന്നു. 'ഒരു പുരുഷ-സ്ത്രീ ബന്ധമെന്ന് പറയുന്നത് സങ്കീര്‍ണ്ണമായ കാര്യമാണെന്നാണ്് നടിയുടെ അഭിപ്രായം. ചെറുപ്പത്തില്‍ നമുക്ക് പ്രണയത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാകും. പിന്നീട് നമ്മള്‍ വളരുകയും പുതിയ അനുഭവങ്ങള്‍ നേടി സ്വതന്ത്രരാകുകയും ചില കാര്യങ്ങളെ മറികടക്കുകയും ചെയ്യും.

 tabu

ഞാന്‍ ജോലി ചെയ്ത് സ്വന്തമായി ലോകം കാണാന്‍ ആഗ്രഹിച്ചു. അതെല്ലാം ഉപേക്ഷിച്ചിരുന്നെങ്കില്‍, അത് എന്നോടും എന്റെ കഴിവിനോടും ചെയ്യുന്നൊരു ദ്രോഹമാകുമായിരുന്നു. രണ്ട് വ്യക്തികളും ഒരു ജീവിതത്തിലിരുന്ന് വളരുമ്പോഴാണ് അനുയോജ്യമായ ഒരു ബന്ധം സാധ്യമാവുന്നത്. പിന്നെ ബന്ധങ്ങള്‍ മോചിപ്പിക്കാനുള്ളതാണ്, ഞെരുക്കാനല്ല. ഇക്കാര്യത്തില്‍ തന്റെ ചിന്ത അല്പം വ്യത്യസ്തമാണെന്ന് എനിക്ക് തന്നെ അറിയാമെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

വിവാഹം കഴിച്ചില്ലെങ്കിലും ഒരു കുട്ടിയെ സ്വന്തമാക്കുന്നതിനെ കുറിച്ച് താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് തബു പറയുന്നത്. എന്നാല്‍ തന്റെ വിവേകവും യുക്തിയും ചേര്‍ന്നപ്പോള്‍ എന്നെ നിശബ്ദയാക്കി. ഇതോടെ സിംഗിള്‍ മദറായി കുട്ടിയെ നോക്കുന്നതില്‍ നിന്നും താന്‍ പിന്മാറി.

പിന്നെ വിവാഹം കഴിച്ച് ഒരു കുട്ടി വേണമെന്നുണ്ടെങ്കില്‍ ആര്‍ക്കും എന്നെ തടയാന്‍ കഴിയില്ല. പക്ഷേ, രണ്ട് മാതാപിതാക്കളെയും ആഗ്രഹിക്കുന്ന കുട്ടിയുടെ ആവശ്യത്തെ ബോധപൂര്‍വം ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതാണ് ആ തീരുമാനത്തില്‍ നിന്നും മാറാന്‍ കാരണമെന്നും തബു വ്യക്തമാക്കുന്നു.

നിലവില്‍ സിനിമകളുടെ തിരക്കിലാണ് നടി. ഔറോണ്‍ മേ കഹന്‍ ദം താ എന്ന ചിത്രത്തിലും കൃതി സനോണും കരീന കപൂറുമൊത്തുള്ള ദ ക്രൂവിലാണ് തബു അഭിനയിക്കുന്നത്. മാത്രമല്ല അടുത്തിടെ നെറ്റ്ഫ്‌ളിക്‌സില്‍ തരംഗമായ ഖുഫിയ എന്ന ചിത്രത്തിലും തബു അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: tabu തബു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X