സങ്കൽപ്പങ്ങൾക്ക് ഇണങ്ങിയ വ്യക്തി, സ്ത്രീകളോട് ബഹുമാനം, എന്നിട്ടും...; തമന്നയും വിജയിയും വേർപിരിയുമ്പോൾ!
വിവാഹ വാർത്ത കേൾക്കാൻ ആഗ്രഹിച്ചിരുന്ന ആരാധകരെ നിരാശരാക്കികൊണ്ടാണ് താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വർമയും പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് മണികണ്‍ട്രോളാണ് വാര്‍ത്ത പുറത്തുവിട്ടത്. അടുത്തിടെയായി ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതിനാൽ തന്നെ മറ്റൊരു താരവിവാഹം കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു ആരാധകർ.
അതിനിടയിലാണ് പ്രേക്ഷക ഹൃദയം തകർത്തുകൊണ്ട് ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും തമന്നയും വിജയ് വർമയും പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നീണ്ട നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്.

ഇപ്പോൾ രണ്ടുപേരും അവരവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കിലാണ്. പ്രണയം പരസ്യപ്പെടുത്തിയശേഷം പൊതു ചടങ്ങുകളിലും മറ്റ് ഫോട്ടോഷൂട്ടുകൾക്കായും പ്രോജക്ടുകൾക്കായും ഇരുവരും ഒരുമിച്ച് എത്താറുണ്ടായിരുന്നു. 2023ൽ തമന്നയും വിജയ് വർമയും ആദ്യമായി ഒന്നിച്ച് പ്രവർത്തിച്ച പ്രോജക്ടായ ലസ്റ്റ് സ്റ്റോറീസ് 2 പുറത്തിറങ്ങിയതോടെയാണ് താരങ്ങളുടെ പ്രണയ ബന്ധം പരസ്യമായത്.
ലസ്റ്റ് സ്റ്റോറീസ് 2വിലെ ഇരുവരുടെയും രംഗങ്ങള്‍ വലിയ ചര്‍ച്ചയുമായി മാറിയിരുന്നു. പ്രണയം പരസ്യപ്പെടുത്തിയെങ്കിലും എപ്പോഴും തങ്ങൾ സ്വകാര്യതയെ വിലമതിക്കുന്നുവരാണെന്ന് വിജയ് ഒരിക്കൽ പറഞ്ഞിരുന്നു. തമന്നയുമായുള്ള ബന്ധം മറച്ച് വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സ്വകാര്യതയ്ക്ക് ഞാൻ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഞങ്ങളുടെ ബന്ധം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണെന്നാണ് കരുതുന്നത്.
തമന്നയും അതേ ആശയമുള്ള വ്യക്തിയാണ്. എന്നാല്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നാണ് വിജയ് വർമ മുമ്പൊരിക്കൽ പറഞ്ഞത്. തന്റെ സങ്കൽപ്പങ്ങൾക്ക് ചേർന്നൊരു പങ്കാളിയെ കണ്ടെത്തിയ തൃപ്തിയിലായിരുന്നു വിജയ്ക്കൊപ്പം പൊതു വേദികളിൽ എത്തുമ്പോഴും അഭിമുഖങ്ങളിൽ സംസാരിക്കുമ്പോഴും തമന്ന. തികച്ചും സ്വാഭാവികമായാണ് വിജയ്യുമായി ഞാന്‍ പ്രണയത്തിലായത്.
വിജയ് തുറന്ന മനസുള്ളയാളും സത്യസന്ധനുമാണ്. എനിക്ക് ഞാനായി തന്നെ നിലനില്‍ക്കാന്‍ വിജയുമായുള്ള ബന്ധത്തില്‍ സാധിക്കുന്നുണ്ട്. വിജയ്യുടെ പിന്തുണ ഏറെവിലമതിക്കുന്നു. അദ്ദേഹം എന്‍റെ ജീവിതത്തിലേക്ക് സന്തോഷവും പ്രതീക്ഷയും പകര്‍ന്നുവെന്നുമാണ് മുമ്പൊരിക്കൽ തമന്ന പറഞ്ഞത്.

അതുകൊണ്ട് തന്നെ മനസിനിണങ്ങിയ വ്യക്തിയെ കണ്ടെത്തിയിട്ടും എന്തിന് തമന്ന ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തി എന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. താരങ്ങൾക്കിടയിലും ആരാധകർക്കിടയിലും വളരെ ബഹുമാന്യനാണ് വിജയ് വർമ. പൊതു ഇടങ്ങളിൽ എത്തുമ്പോൾ സാധാരണക്കാരോടും സഹപ്രവർത്തകരായ സ്ത്രീകൾക്ക് വിജയി നൽകാറുള്ള ബഹുമാനവും പലപ്പോഴും ചർച്ചയായിട്ടുണ്ട്.
തമന്നയ്ക്കൊപ്പം ഇവന്റുകൾക്ക് എത്തുമ്പോൾ നടിയുടെ ഹാന്റ് ബാഗ് കയ്യിൽ സൂക്ഷിച്ച് നടക്കുന്ന വിജയിയുടെ വീഡിയോ മുമ്പ് വൈറലായിട്ടുണ്ട്. ഹസ്ബെന്റ് മെറ്റീരിയൽ വിശേഷണമാണ് സോഷ്യൽമീഡിയ വിജയ്ക്ക് നൽകിയിട്ടുള്ളത്. അടുത്തിടെ ഇരുവർക്കുമായി മുംബൈയില്‍ ആഡംബര വസതി ഒരുങ്ങുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
അതുകൊണ്ട് കൂടിയാണ് വിവാഹം ഉടനെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്റർടെയ്ൻമെന്റ് രംഗത്തെ ആരെയും ഡേറ്റ് ചെയ്യില്ലെന്ന തീരുമാനിച്ചിരുന്നയാളാണ് വിജയ് വര്‍മ. തമന്നയെ കണ്ടശേഷമാണ് താരം ആ തീരുമാനം മാറ്റിയത്. ഞാൻ എന്‍റര്‍ടെയ്മെന്‍റ് ലോകത്ത് എത്തിയപ്പോള്‍ ഒരു നടിയോടോ ഇൻഡസ്ട്രിയിൽ നിന്നുള്ള ആരുടെയോ കൂടെയോ ഫ്രണ്ട്സാകില്ലെന്ന് കരുതി. ഒരുപക്ഷെ എനിക്ക് ഇൻഡസ്‌ട്രിയോട് വളരെ ദേഷ്യം തോന്നിയതുകൊണ്ടായിരിക്കാം അത്.
എന്നാല്‍ ഞാനും തമന്നയും പരസ്പരം കാണാൻ തുടങ്ങിയപ്പോൾ ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്ന ഈ ബിസിനസ് അറിയുന്ന കലാപരമായും സർഗ്ഗാത്മകമയും ഒപ്പം നില്‍ക്കുന്ന ഒരാളെ കണ്ടെത്തി എന്ന് തോന്നിയത് വളരെ മൂല്യമേറിയ കാര്യമാണ് എന്നാണ് ഒരിക്കൽ വിജയ് വർമ പറഞ്ഞത്.


Click it and Unblock the Notifications











