For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലൈംഗിക ജീവിതത്തില്‍ വിവാദങ്ങളില്ല; പിന്നെങ്ങനെ കോഫി വിത്ത് കരണില്‍ പങ്കെടുക്കും; ട്രോളി തപ്‌സി പന്നു

  |

  ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുകയാണ് സിനിമ ലോകത്തെ ആരും കാണാത്തതും കേള്‍ക്കാത്തതുമായ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍. അത്തരത്തില്‍ ഒരു കോണ്‍സെപ്റ്റിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിയതാണ് കോഫി വിത്ത് കരണ്‍ എന്ന പരിപാടി. ബോളിവുഡ് ആരാധകരെ കുറിച്ചും അവരുടെ വ്യക്തി ജീവിതത്തിലെയും, പ്രൊഫഷണല്‍ ജീവിതത്തിലെയും തുറന്നു പറച്ചിച്ചലുകളും, ഗോസിപ്പുകളുമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.

  സെലിബ്രേറ്റി ടോക്ക് ഷോ എന്ന് വിളിക്കപ്പെടുമ്പോഴും, പരിപാടിയെ പരിഹസിക്കുന്ന ഒരു വിഭാഗം കൂട്ടരും ചുറ്റിലുണ്ട്. വിമര്‍ശനങ്ങളിലേക്കും, വിവാദങ്ങളിലേക്കും വഴിവെച്ച് ഒരുപാട് രംഗങ്ങള്‍ക്ക് അവസരം നല്കിയിട്ടുണ്ട്.

  Karan Johar

  അങ്ങനെ, ഒരു എപ്പിസോഡില്‍, അവതാരകന്‍ കരണ്‍ ജോഹര്‍ നടന്‍ ഇമ്രാന്‍ ഹാഷ്മിയോട് ഐശ്വര്യ റായ് ബച്ചന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എന്താണെന്ന് ചോദിച്ചു.''പ്ലാസ്റ്റിക്,'' താരം മറുപടി നല്‍കി.

  നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ പ്രതികരണത്തോട് പ്രേക്ഷകര്‍ നല്കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

  അങ്ങനെ എത്രയോ സംഭവളാണ് കോഫി വിത്ത് കരണില്‍ അരങ്ങേറിയിട്ടുളളത്. ഇതെല്ലത്തിന് പുറമെ, ഈയിടെ കരണ്‍ ജോഹര്‍ ട്രോള്‍ പട്ടികകളില്‍ ഇടം നേടിയതും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച ആയായിരുന്നു. ആരേയും ഞട്ടിക്കുന്ന തരത്തിലുളള ചോദ്യങ്ങളും ഉത്തരവുമായി കരണ്‍ ജോഹര്‍ എന്ന അവതാരകന്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടി.

  കോഫി വിത്ത് കരണിന്റെ ഏഴാമത്തെ എപ്പിസോഡില്‍ തന്‍മയ് ഭട്ട്, കുശ കപില, നിഹാരിക എന്‍എം, ഡാനിഷ് സെയ്ത് എന്നിവരെയാണ് കരണ്‍ ജൂറിയായി ക്ഷണിച്ചത്. നിരവധി ചോദ്യങ്ങളുമായി എത്തിയ ഇവര്‍ക്ക് കരണ്‍ നല്‍കിയ ഉത്തരങ്ങളാണ് ഷോയുടെ ഹൈലൈറ്റായത്.

  നടി ആലിയ ഭട്ടി നോടുളള കരണിന്റ അഭിനിവേശം, മറ്റുളളവരുടെ ലൈംഗീക ജീവിത ശൈലി, നടി തപ്സി പന്നുവിനെ എന്തു കൊണ്ടാണ ഷോയിലേക്ക് ക്ഷണിക്കാത്തത് എന്നീ ചോദ്യങ്ങളാണ് നാല് പേരടങ്ങുന്ന ജൂറി സംഘം അദ്ദേഹത്തോട് ചോദിച്ചത്.

  'കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമ ലോകത്ത് വിജയങ്ങള്‍ കൈവരിച്ച അഭിനേതാക്കളെ ഇതുവരെ കോഫി വിത്ത് കരണിലേക്ക് വിളിച്ചിട്ടില്ല. അതിലൊരാളാണ് തപ്സി പന്നുവാണ്. എന്തെങ്കിലും പരിശോധനാ പ്രക്രിയ ഉണ്ടോ?'കുശ ചോദിച്ചു,

  ഇത് പന്ത്രണ്ട് എപ്പിസോഡുകളുളള പരിപാടിയാണ്. വ്യത്യസത് തരത്തിലുളള കോബിനേഷന്‍ ഇതിലുണ്ട്. അതില്‍ ഏത് വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഞാന്‍ അഭ്യര്‍ത്ഥിച്ചതായി നിങ്ങള്‍ അവളോട് പറയണം, അപ്പോ നമുക്ക് ഇവിടെ വ്യത്യതസ്ത കോബിനേഷനുകള്‍ സൃഷ്ടിക്കാം.,ഇത് പറഞ്ഞും അവള്‍ നിരസിച്ചു. എനിക്ക് വല്ലാത്ത വിഷമമായി, കരണന്റെ വാക്കുകള്‍.

  അടുത്തിടെ നടിയുടെ പുതിയ ചിത്രമായ ''ദോബാരാ'' യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റാഗ്രാം തത്സമയ സെഷനില്‍ നടത്തി. അതില്‍ കോഫി വിത്ത് കരണിലേക്ക് വരാന്‍ ആഗ്രഹിക്കാത്തത് തന്റെ 'ലൈംഗിക ജീവിതം വേണ്ടത്ര രസകരമല്ല' എന്നാണ് തപ്സി പന്നു പറഞ്ഞു.

  ജീവിതം വിരസമാണ്, വലിയ ബന്ധങ്ങളൊന്നുമില്ല. ആരോടും അധികം ബന്ധങ്ങള്‍ സ്ഥാപിക്കാനും തനിക്ക് ആഗ്രഹമില്ല. പിന്നെ നിങ്ങളെന്ത് ചോദ്യങ്ങളാണ് തന്നോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നത്.

  എന്റെ ജീവിതത്തിന്റെ ആവേശകരമായ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പക്ഷേ അത് സംസാരിക്കാന്‍ അത്ര ആവേശം എനിക്കില്ല. ഇവിടെ എനിക്ക് അതിനെ കുറിച്ച് സംസാരിക്കാന്‍ ഒട്ടും താല്‍പര്യമില്ല. ഒരു ന്യൂസ് ടാലന്റ് ഷോയില്‍ അതിനെക്കുറിച്ച് സംസാരിക്കാനാണെങ്കില്‍ ഞാന്‍ തയ്യാറാണെന്ന്, തപ്‌സി പന്നു പറഞ്ഞു.

  കരണിന്റെ വാക്കുകള്‍ക്ക് തക്ക മറുപടി പറഞ്ഞ നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില് ശ്രദ്ധിക്കപ്പെട്ടു. ഇതിന് മുന്‍പും നടി പരിപാടിയോടുളള തന്റെ താല്പര്യക്കുറവ് വ്യക്തമാക്കിയിരുന്നു.

  Read more about: tapsee pannu
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X