സുഹൃത്തുക്കള്‍ക്ക് അശ്ലീല വീഡിയോ കോള്‍,വാട്‌സ് അപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടി

By Midhun Raj

നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് തേജസ്വി പ്രകാശ്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെ നടിയുടെ വാട്‌സ് അപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫോണ്‍ ഹാക്ക് ചെയ്ത് തന്റെ കോണ്‍ടാക്ടിലുളള ആളുകളെ ഒരാള്‍
ഫോണ്‍ ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. നടിമാര്‍ ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കള്‍ക്ക് ഇത്തരത്തിലുളള കോളുകള്‍ വന്നെന്നും അവര്‍ തന്നെ വിളിച്ച് അറിയിച്ചെന്നുമാണ് ഒരഭിമുഖത്തില്‍ തേജസ്വി പറഞ്ഞത്.

Tejasswi Prakash

ഇക്കാര്യം സൈബര്‍ സെല്ലിനെ അറിയിച്ചെന്നും പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും നടി പറയുന്നു. ഹാക്ക് ചെയ്ത ശേഷം തന്റെ കോണ്‍ടാക്ടിലുളള ആളുമായി ഇവര്‍ വളരെ സൗഹാര്‍ദപരമായി സംസാരിക്കുന്നു. വാട്‌സ് ആപ്പിലൂടെ ഒരു ലിങ്ക് ഷെയര്‍ ചെയ്ത ശേഷം അവര്‍ക്ക് ലഭിക്കുന്ന കോഡ് ഷെയര്‍ ചെയ്യാന്‍ പറയും. അതോടെ അയാള്‍ വീഡിയോ കോള്‍ ചെയ്യും. അത് എടുത്താല്‍ നഗ്നനായ ആളെയാണ് കാണാന്‍ സാധിക്കുകയെന്ന് നടി അഭിമുഖത്തില്‍ പറഞ്ഞു.

തനിക്കും ഇത്തരത്തിലുളള ഫോണ്‍ കോള്‍ വന്നിരുന്നുവെന്ന് തേജസ്വി പ്രകാശ് പറയുന്നു. താന്‍ കോള്‍ എടുത്തപ്പോഴും നഗ്നനായ ഒരാളെയാണ് കണ്ടത്. അത് കണ്ട് ഞെട്ടിപ്പോയി, സെറ്റില്‍ നില്‍ക്കുന്ന സമയത്തായിരുന്നു കോള്‍ വന്നത്. പിന്നാലെ എന്റെ സുഹൃത്തുക്കളായ ടാനി ശര്‍മ്മ, കരിഷ്മ തന്ന തുടങ്ങിയവര്‍ക്കും ഇത്തരത്തിലുളള കോളുകള്‍ വന്നു. സുഹൃത്തുക്കളായത് കൊണ്ടാണ് തന്നെ വിളിച്ചു പറഞ്ഞതെന്നും അല്ലായിരുന്നുവെങ്കില്‍ അവരെല്ലാം എന്തു വിചാരിക്കുമായിരുന്നുവെന്നും നടി ചോദിക്കുന്നു. ഒരു എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ തേജസ്വി പ്രകാശ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X