'ഡേറ്റിങിന് പോയപ്പോൾ അക്ഷയ് എനിക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്'; ട്വിങ്കിൾ

ബിടൗണിലെ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. തങ്ങളുടെ മൃദുലമായ പ്രണയത്തിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നതിൽ ഇരുവരും ഒരിക്കലും പരാജയപ്പെടുന്നില്ല.

പരസ്പരം കളിയാക്കിയും കുസൃതി നിറഞ്ഞ കമന്റുകൾ പങ്കുവെച്ചും പ്രണയം നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചും ട്വിങ്കിളും അക്ഷയും പലപ്പോഴും തങ്ങൾ എത്രത്തോളം അ​ഗാതമായ പ്രമയം സൂക്ഷിക്കുന്നവരാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും പ്രണയിച്ച് നടന്നിരുന്ന കാലത്തെ രസകരവും മനോഹരവുമായ കഥകൾ പലപ്പോഴായി ആരാധകരോട് പറഞ്ഞിട്ടുമുണ്ട്.

Twinkle Khanna, Twinkle Khanna Akshay Kumar, Akshay Kumar news, Akshay Kumar films, ട്വിങ്കിൾ ഖന്ന, ട്വിങ്കിൾ ഖന്ന അക്ഷയ് കുമാർ, അക്ഷയ് കുമാർ വാർത്തകൾ, അക്ഷയ് കുമാർ ചിത്രങ്ങൾ

ഇപ്പോഴിത തന്റെ ഭർത്താവ് അക്ഷയ് കുമാറുമായുള്ള പ്രണയം എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് സംസാരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ട്വിങ്കിൾ ഖന്ന. വിരസതയാണ് തന്നേയും ഭർത്താവിനേയും കൂടുതൽ അടുപ്പിച്ചത് എന്നാണ് ട്വിങ്കിൾ ഖന്ന പറയുന്നത്.

'ഒരു ഘട്ടത്തിൽ വിരസത തോന്നിയപ്പോൾ സ്‌മാർട്ട്‌ഫോണുകളുടെ വരവിനും മുമ്പ് എയർപോർട്ട് ലുക്കുകളുടെ ഫീഡുകളിലൂടെ മണിക്കൂറുകളോളം സ്‌ക്രോൾ ചെയ്‌ത് വെറുതെയിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.'

'പിന്നീട് ഒരു സമയത്ത് എന്റെ സഹനടനോടൊപ്പം ജോഗിംഗ് ചെയ്യാനുള്ള ശ്രമകരമായ ജോലി ഏറ്റെടുത്ത് ബോറടി മാറ്റി ഞാൻ. ആ ജോ​ഗിങ് ഒടുവിൽ ദാമ്പത്യത്തിലേക്കും അൽപ്പം കൂടുതൽ അത്‌ലറ്റിക് ജീനുകളുള്ള രണ്ട് കുട്ടികൾ പിറക്കുന്നതിലേക്കും എത്തിച്ചു' എന്നാണ് ട്വിങ്കിൽ ഖന്ന അടുത്തിടെ കുറിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 17നാണ് ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും തങ്ങളുടെ 22-ാം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹ വാർഷിക ദിവസം ട്വിങ്കിൾ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വീഡിയോ പങ്കിട്ടിരുന്നു. അത് നടി പിന്നീട് നീക്കം ചെയ്തു. മനോഹരമായി കൈകൊണ്ട് എഴുതിയ ഒരു കാർഡിന്റെ ദൃശ്യം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അക്ഷയ് കുമാറിനൊപ്പം ഡേറ്റിങിന് പോയപ്പോൾ നിങ്ങളെപ്പോലെ ഒരാളെ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതായും ട്വിങ്കിൾ ഖന്ന വെളിപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തമായ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിക്ഷൻ റൈറ്റിംഗിൽ ബിരുദാനന്തരബിരുദം നേടിയെടുക്കാനായുള്ള ശ്രമത്തിലാണ് ട്വിങ്കിൾ ഖന്ന.

തന്റെ കോളേജ് ജീവിതത്തിൽ നിന്നുള്ള കാഴ്ചകൾ പലപ്പോഴും ട്വിങ്കിൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. 2001 ജനുവരി 17ന് സ്വപ്നതുല്യമായ ചടങ്ങിൽ വെച്ചാണ് ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും വിവാഹിതരായത്.

പിന്നീട് 2002 സെപ്തംബർ 15 ന് ഇരുവർക്കും മകൻ ആരവ് കുമാർ ജനിച്ചു. ശേഷം 2012 സെപ്റ്റംബർ 25 ന് ട്വിങ്കിളിനും അക്ഷയ് കുമാറിനും മകളായി നിതാര പിറന്നു.

Twinkle Khanna, Twinkle Khanna Akshay Kumar, Akshay Kumar news, Akshay Kumar films, ട്വിങ്കിൾ ഖന്ന, ട്വിങ്കിൾ ഖന്ന അക്ഷയ് കുമാർ, അക്ഷയ് കുമാർ വാർത്തകൾ, അക്ഷയ് കുമാർ ചിത്രങ്ങൾ

1995ൽ ബർസാത്ത് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ട്വിങ്കിൾ അരങ്ങേറ്റം കുറിച്ചത്. 2001ൽ നടൻ അക്ഷയ് കുമാറിനെ വിവാഹം കഴിച്ചതോടെ സിനിമാ ലോകത്ത് നിന്നും ട്വിങ്കിൾ വിടവാങ്ങി. ഒരു എഴുത്തുകാരിയായി മാറിയതോടെ തന്റെ പഴയകാലം മറക്കാൻ ശ്രമിച്ചിരുന്നു താരം. 'ഞാന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.'

'ഏതൊക്കെ ചിത്രങ്ങളാണോ ഞാന്‍ ചെയ്തിട്ടുള്ളത് അതെല്ലാം നിരോധിക്കണം. ആരും തന്നെ അവ കാണരുത്. എനിക്ക് വല്ല അല്‍ഷൈമേഴ്സും വന്ന് അഭിനയകാലഘട്ടം ഞാന്‍ മറന്ന് പോയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്.'

'അതെന്നെ വല്ലാതെ സന്തോഷിപ്പിക്കാറുമുണ്ട്' എന്നാണ് കുറച്ച് നാൾ മുമ്പ് തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ട്വിങ്കിള്‍ പറഞ്ഞത്.

അന്ന് ട്വിങ്കിളിന്റെ വാക്കുകൾ വൈറലായിരുന്നു. സെൽഫിയാണ് റിലീസിന് തയ്യാറെടുക്കുന്ന അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ സിനിമ. അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സെല്‍ഫിയുടെ ട്രെയ്‌ലര്‍ അടുത്തിടെ റിലീസ് ചെയ്തിരുന്നു.

സൂപ്പര്‍ സ്റ്റാര്‍ വിജയ് ആയി അക്ഷയ് കുമാറെത്തുമ്പോള്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ഇമ്രാന്‍ ഹഷ്മി അവതരിപ്പിക്കുന്നത്. ആരാധന ഒടുവില്‍ ശത്രുതയിലേക്ക് മാറുന്നതും അത് പിന്നെ സൂപ്പര്‍ താരവും സാധാരണക്കാരനും തമ്മിലുള്ള പോരാട്ടമാവുന്നതുമാണ് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണിക്കുന്നത്.

അക്ഷയ് കുമാറിനും ഇമ്രാന്‍ ഹഷ്മിക്കുമൊപ്പം മൃണാള്‍ താക്കൂറും ട്രെയ്‌ലറിലെത്തുന്നുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭിനയിച്ച സൂപ്പര്‍ ഹിറ്റ് മലയാളം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.

More from Filmibeat

Read more about: twinkle khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X