'ആ സിനിമ ചെയ്യുമ്പോൾ അവൾ ​ഗർഭിണിയായിരുന്നു'; ശ്രീദേവിയെക്കുറിച്ച് നടി ഊർമിള

ഇന്ത്യൻ സിനിമയിൽ അഭിനയം കൊണ്ടും താരപ്രഭ കൊണ്ടും അലയൊലികൾ തീർത്ത നടിയാണ് ശ്രീദേവി. ആദ്യ ലേഡി സൂപ്പർ സ്റ്റാർ എന്ന ഖ്യാതി സ്വന്തമാക്കിയ ശ്രീദേവി നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ചു. 2018 ൽ അവിചാരിതമായി മരണപ്പെട്ട ശ്രീദേവി ഇന്നും ജനമനസ്സിൽ പ്രിയ അഭിനേത്രിയായി നിലകൊള്ളുന്നു.

ശ്രീദേവിയുടെ മകൾ ജാൻവി കപൂറും ഇന്ന് സിനിമയിൽ സജീവമാണ്. യുവനടിമാരിൽ ശ്രദ്ധേയയായ ജാൻവിയുടെ പുതിയ സിനിമ ​ഗുഡ് ലക്ക് ജെറി റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ജാൻവി.

പെർഫോമൻസ് കണ്ടപ്പോഴാണ് ഊർമിളയ്ക്ക് ശ്രീദേവിയെ ഓർമ്മ വന്നത്

ഇപ്പോഴിതാ ശ്രീദേവിയെ പറ്റി നടി ഊർമിള മതോണ്ട്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഡിഡ് സൂപ്പർ മംമ്സ് എന്ന റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷോയിൽ പ്രൊമോഷന്റെ ഭാ​ഗമായി ജാൻവിയും അതിഥിയായെത്തിയിരുന്നു. പരിപാടിയിൽ
​ഗർഭിണിയായ ഒരു സ്ത്രീയെ അവതരിപ്പിച്ച ഒരു പെർഫോമൻസ് കണ്ടപ്പോഴാണ് ഊർമിളയ്ക്ക് ശ്രീദേവിയെ ഓർമ്മ വന്നത്.

ഇവളുമായി എനിക്കുള്ള ബന്ധത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയായിരുന്നു

'ഇതേകാര്യമായിരുന്നു ഞാൻ സെറ്റിന് പുറത്ത് ജാൻവിയോട് പറഞ്ഞത്. എനിക്കോർമ്മയുണ്ട് ശ്രീദേവി ജീയോടൊപ്പം ജൂഡൈ എന്ന സിനിമയിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യുമ്പോൾ അവർ ജാൻവിയെ ​ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ജനിക്കുന്നതിന് മുമ്പേ ഇവളുമായി എനിക്കുള്ള ബന്ധത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയായിരുന്നു,' ഊർമിള പറഞ്ഞു.

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ശ്രീദേവി ജാൻവിക്ക് ജൻമം നൽകുകയും ചെയ്തു

1997 ഫെബ്രുവരി 28 ന് പുറത്തിറങ്ങിയ സിനിമയാണ് ജുഡൈ. അനിൽ കപൂർ, ശ്രീദേവി, ഊർമിള മതോണ്ട്കർ, കാദർ ഖാൻ, ഫരീദ ജലാൽ, ജോണി ലെവർ, പരേഷ് രവാൾ, ഉപാസന സിം​ഗ്, സയീദ് ജഫ്രി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. 1996 ജൂൺ രണ്ടിനാണ് ബോണി കപൂറും ശ്രീദേവിയും വിവാഹിതരായത്. ജൂഡൈ സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ശ്രീദേവി ജാൻവിക്ക് ജൻമം നൽകുകയും ചെയ്തു.

മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്

2018 ഫെബ്രുവരിയിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഒരു ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ നടിയുടെ തലയ്ക്കും ​ഗുരുതര പരിക്കേറ്റിരുന്നു. വർഷങ്ങൾക്കിപ്പുറവും ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ ഒഴിഞ്ഞിട്ടില്ല.ശ്രീദേവിയുടെ മരണ ശേഷം സിനിമയോടുള്ള താൽപര്യമാണ് തന്നെയും പിതാവ് ബോണി കപൂറിനെയും മുന്നോട്ട് നയിക്കുന്നതെന്നും ജാൻവി കപൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് കുട്ടികളാണ് ശ്രീദേവിക്കുള്ളത്. ഖുശി കപൂറും സിനിമയിലേക്ക് വരാനൊരുങ്ങുകയാണ്. ജാൻവി കപൂറിന്റെ പുതിയ ചിത്രം ​ഗുഡ് ലക്ക് ജെറിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ​ഗുഡ് ലക്ക് ജെറി. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X