നടി ഊര്‍മിളയെ തല്ലിയത് രാം ഗോപാല്‍ വര്‍മ്മയുടെ മുന്‍ഭാര്യ! നടി സിനിമാ ജീവിതം ഉപേക്ഷിക്കാന്‍ കാരണം ഈ സംഭവം

ബോളിവുഡിലെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു പ്രമുഖനായി നില്‍ക്കുകയാണെങ്കിലും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ വിവാദങ്ങളിലൂടെയാണ് പ്രശസ്തനാകുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ജീവിതത്തിനൊപ്പം നടിമാരും ആയിട്ടുള്ള ബന്ധം പലപ്പോഴും വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ആയി മാറാറുണ്ട്. എന്നാല്‍ അവിടെയും സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം കൂടുതല്‍ തുറന്ന് സംസാരിച്ചിട്ടില്ല.

ഇപ്പോഴിതാ രാം ഗോപാല്‍ വര്‍മ്മയുടെ മുന്‍ ഭാര്യ രത്‌നയും നടി ഊര്‍മ്മിള മാതോന്ദ്കറും തമ്മിലുണ്ടായ പ്രശ്‌നത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അന്ന് താരപത്‌നി ഊര്‍മ്മിളയെ തല്ലുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഈ കാരണത്താലാണ് നടി സിനിമ ഉപേക്ഷിച്ചതൊന്നും പറയപ്പെടുന്നു.

ram-gopal-varma

ഒരുകാലത്ത് ബോളിവുഡില്‍ നിറഞ്ഞ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു ഊര്‍മിള മാതോന്ദ്കര്‍. എന്നാല്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ കാരണമാണ് നടി അവരുടെ സിനിമാജീവിതം ഉപേക്ഷിച്ച് പോയതെന്നാണ് റിപ്പോര്‍ട്ട്.

1977 മുതല്‍ അഭിനയത്തിലെത്തിയ ഊര്‍മിള ബാലതാരമായി അഭിനയിച്ചാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് കമല്‍ഹാസന്റെ നായികയായി ചാണക്യന്‍ എന്ന മലയാള സിനിമയിലൂടെയാണ് നായികയായി ഊര്‍മിള എത്തുന്നത്. ഹിന്ദിക്ക് പുറമേ തെലുങ്കിലും തമിഴിലും മലയാളത്തിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്.

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല എന്ന സിനിമയില്‍ ആമിര്‍ ഖാനൊപ്പം നായികയായി അഭിനയിച്ചത് ഊര്‍മിളയായിരുന്നു. ഈ സിനിമയിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് അടക്കം വലിയ പ്രശസ്തിയും നടിക്ക് ലഭിച്ചു. സിനിമയുടെ വിജയത്തിന് ശേഷം നായികയും സംവിധായകനും തമ്മിലുണ്ടായ അടുപ്പം പല കഥകള്‍ക്കും വഴിയൊരുക്കി. ഭര്‍ത്താവിനെ കുറിച്ചുള്ള കഥകള്‍ വ്യാപകമായതോടെ രാംഗോപാല്‍ വര്‍മ്മയുടെ ഭാര്യ രത്‌ന ഇതില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചു.

ram-gopal-varma

അങ്ങനെയാണ് നടി ഊര്‍മ്മിളയുമായി രത്‌ന കൊമ്പുകോര്‍ക്കുന്നത്. നടിയെ ശകാരിക്കുന്നതിന് പുറമേ താരപത്‌നി അവരെ അടിക്കുകയും ചെയ്തു. ഈ സംഭവം താരദമ്പതിമാരുടെ ജീവിതത്തെ ബാധിച്ചു. മാത്രമല്ല ഇരുവരും ബന്ധം പിരിയുകയും ചെയ്തു. പിന്നീട് ആര്‍ജിവി തന്റെ ആത്മകഥയായ ഗണ്‍സ് ആന്‍ഡ് തൈസ്: ദി സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പുസ്തകത്തില്‍ ഊര്‍മിളയുമായുള്ള ബന്ധത്തെക്കുറിച്ച് എഴുതിയിരുന്നു.

'എന്റെ ജീവിതത്തിലെ സ്ത്രീ' എന്ന അധ്യായത്തിലാണ് അദ്ദേഹം ഊര്‍മിളയെ കുറിച്ച് എഴുതിയത്. ആര്‍ജിവിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു ഊര്‍മിള. 'സിനിമയില്‍ വന്നതിന് ശേഷം എന്നെ സ്വാധീനിച്ച ആദ്യത്തെ പെണ്‍കുട്ടി ഊര്‍മിള മാതോന്ദ്കറാണ്. ഊര്‍മിളയുടെ സൗന്ദര്യം എന്നെ അതിശയിപ്പിച്ചു' എന്നും സംവിധായകന്‍ പറഞ്ഞു.

എന്നാല്‍ ഭാര്യ രത്‌നയുമായി വേര്‍പിരിഞ്ഞത് ഗസലുകള്‍ കാരണമാണെന്ന് ഒരിക്കല്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. താന്‍ ഇളയരാജയുടെ പാട്ടുകള്‍ ഇഷ്ടപ്പെടുമ്പോള്‍ ഗലുകള്‍ കേള്‍ക്കാനായിരുന്നു ഭാര്യ ഇഷ്ടപ്പെട്ടിരുന്നത്. രാത്രിയില്‍ രണ്ടാളും ഇത് സംബന്ധിച്ച് തര്‍ക്കം വരികയും ഇത് ദാമ്പത്യം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചെന്നും ആര്‍ജിവി പറഞ്ഞു.

More from Filmibeat

Read more about: ram gopal varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X