'ഉർവശി ഫേക്കാണ്, വർക്ക് കിട്ടാൻ അമ്മയുടെ നിർബന്ധപ്രകാരം ചെയ്തതായിരിക്കാം'; നടി പ്ലാസ്റ്റിക്ക് സർജറി ചെയ്തുവോ?
അടുത്തകാലത്ത് വളരെയധികം പ്രചാരം നേടിയ വാക്കാണ് സെൽഫ് മാർക്കറ്റിങ്. കരിയറും ബിസിനസുമെല്ലാം വളർത്താൻ വേണ്ട ഒരു പ്രധാന ഘടകമായി കാലങ്ങളായി ഇത് പരിഗണിച്ചുവരുന്നുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തമായ ഇക്കാലത്ത് അതിന് പ്രാധാന്യവും സാധ്യതയും കൂടി. ഇത് പ്രയോജനപ്പെടുത്തി ജീവിതം മാറ്റിമറിച്ചവർ നിരവധി.
ഒരു കാലത്ത് നിരന്തരം വിവാദമായ കാര്യങ്ങൾ ചെയ്തതിലൂടെ ബോളിവുഡ് നടി ഉർവശി റൗട്ടേലയും അത്തരമൊരു സെൽഫ് മാർക്കറ്റിങ്ങാണോ ഉദ്ദേശിക്കുന്നതെന്ന് ആരാധകർക്കും സംശയമുണ്ടായിരുന്നു. ക്രിക്കറ്റർ റിഷഭ് പന്തുമായുള്ള ഉർവശി റൗട്ടേലയുടെ വഴക്കെല്ലാം ഒരു കാലത്ത് വളരെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു. ഇന്ന് ഫാഷൻ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഉർവശി.

മീര റൗട്ടേല, മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിലാണ് ഉർവശിയുടെ ജനനം. ചെറുപ്പം മുതൽ മോഡലിങ് ആയിരുന്നു സ്വപ്നം. പതിനഞ്ചാം വയസിൽ വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായി. മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ചു. ലാക്മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായും ശ്രദ്ധ നേടി. ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെ ടൈറ്റിൽ വിന്നറായി.
മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയും ഉർവശിയാണ്. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു മോഡലിങ്ങ് രംഗത്ത് ഉർവശിയുടേത്.
വൈകാതെ സിനിമയിലെത്തുമെന്ന് ഫാഷൻ ലോകം കരുതി. അതു തെറ്റിയില്ല. 2013ൽ സിങ് സാബ് ദ് ഗ്രേറ്റ് എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിന് പിന്നാലെ യോയോ ഹണി സിങ്ങിന്റെ ലവ് ഡോസ് എന്ന വീഡിയോ ആൽബത്തിലും അഭിനയിച്ചു. പീന്നീട് മിസ്റ്റർ ഐരാവത എന്ന കന്നട സിനിമയിലാണ് ഉർവശിയെ കണ്ടത്.
സിനിമയ്ക്ക് വളരെ മോശം അഭിപ്രായമാണ് ലഭിച്ചതെങ്കിലും ഉർവശിയുടെ നൃത്തരംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം രണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2018ൽ ഇറങ്ങിയ ഹേറ്റ് സ്റ്റോറി 4 ലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2019ൽ പുറത്തിറങ്ങിയ പാഗൽപന്തി ദുരന്തമായി. 2020 ൽ ഒടിടി റിലീസ് ചെയ്ത വിർജിൻ ഭാനുപ്രിയയും വിജയിച്ചില്ല.

മോഡലിങ് കരിയറിലെ അതിവേഗ വളർച്ചയുമായി സിനിമയിലേക്ക് എത്തിയ ഉർവശിക്ക് പക്ഷെ അവിടെ ചുവടുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്പോഴിത ഉർവശിയുടെ പഴയകാല ഫോട്ടോകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സുഹൃത്തുക്കൾക്കൊപ്പവും മറ്റും നിൽക്കുന്ന ഉർവശിയുടെ ചില ചിത്രങ്ങളാണ് വൈറലാകുന്നത്.
പഴയ ചിത്രവും പുതിയ ഫോട്ടോയും താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഉർവശിയാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ഉർവശി പുരികത്തിന് വരെ പ്ലാസ്റ്റിക്ക് സർജറി ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെന്നും പഴയ ഉർവശിയുടെ മുഖത്ത് ഒരു നിഷ്കളങ്കതയുണ്ടായിരുന്നുവെന്നെല്ലാമാണ് പുതിയ ചിത്രങ്ങൾ കണ്ട് ആരാധകർ കുറിച്ചത്.
ഉർവശി ഫേക്കാണ്. നടിയും ബ്രെസ്റ്റും പുരികങ്ങളും മൂക്കും വരെ പ്ലാസ്റ്റിക്ക് സർജറി ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. ഹോട്ടായി തോന്നിക്കാൻ വേണ്ടിയായിരിക്കണം ഉർവശി പ്ലാസ്റ്റിക്ക് സർജറി ചെയ്തതെന്നാണ് മറ്റൊരു വിഭാഗം കുറിച്ചത്. വർക്ക് കിട്ടാൻ വേണ്ടി നടി അമ്മയുടെ നിർബന്ധപ്രകാരം പ്ലാസ്റ്റിക്ക് സർജറി ചെയ്തതായിരിക്കാമെന്നും ചിലർ കുറിച്ചു.
പഴയ ഉർവശിയുടെ ചിത്രങ്ങളും ഇപ്പോഴത്തെ ഉർവശിയുടെ ചിത്രങ്ങളും എടുത്ത് നോക്കിയാൽ രണ്ടും ഒരാളാണെന്ന് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. 2018ൽ ക്രിക്കറ്റർ റിഷഭ് പന്തും ഉർവശിയും ഡേറ്റിങ്ങിലായിരുന്നെന്നും എന്നാൽ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.


Click it and Unblock the Notifications











