ഇത് ഇത്തിരി കടന്ന് പോയില്ലേ? ഈ സമയത്താണോ കുളി സീന്‍ പുറത്ത് വിടുന്നത്! നടി ഉര്‍വശിയ്ക്ക് വിമര്‍ശനം
കൊറോണയുടെ വ്യാപനം പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ച് വരികയാണ്. ഇത് മുന്‍കൂട്ടി കണ്ട് രാജ്യത്ത് നേരത്തെ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ മേയ് പതിനേഴ് വരെ നീട്ടിയിരിക്കുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ലെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ അടക്കം മരണങ്ങളില്‍ പങ്കെടുക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് കഴിയാതെ വന്നതും കഴിഞ്ഞ ദിവസം കണ്ടിരുന്നു.
അങ്ങനെ കൊറോണ ഉണ്ടാക്കുന്ന നഷ്ടങ്ങളില്‍ പകച്ച് നില്‍ക്കുകയാണ് എല്ലാവരും. അതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയുടെ പേരില്‍ നടി ഉര്‍വശി റൗട്ടേലയ്ക്ക് നേരെ വിമര്‍ശന പെരുമഴ. ലോക് ഡൗണ്‍ ആയതിനാല്‍ ദിവസവും രസകരമായ പോസ്റ്റുകളുമായി ഉര്‍വശി എത്താറുണ്ട്.

പ്രധാനമായും ലോക് ഡൗണിലെ വിനോദങ്ങളും വര്‍ക്കൗട്ടും തന്റെ പഴയ ചിത്രങ്ങളുമെല്ലാമാണ് നടി പങ്കുവെക്കാറുള്ളത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ചത്. ഒരു ഗാനരംഗത്തിലെ കുളിക്കുന്ന സീനായിരുന്നു ഇത്. ഉര്‍വശി അഭിനയിച്ച സിനിമയിലെ പാട്ട് രംഗത്തിലെ ദൃശ്യങ്ങളായിരുന്നു ഇത്. അര്‍ദ്ധ നഗ്നയായിട്ടാണ് നടി പാട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.
കൊവിഡ് ഭീതിയില്‍ രാജ്യം മുഴുവന്‍ ലോക് ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉര്‍വശിയ്ക്ക് നേരെ ഉണ്ടാവുന്നത്. പ്രമുഖരായ പല താരങ്ങളും ആരാധകരുമെല്ലാം കമന്റുകളുമായിട്ടും എത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകളും നടിയെ പിന്തുണയ്ക്കുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

വീഡിയോയ്ക്ക് പിന്നിലെ രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ 600 മില്യണിലധികം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. ഇത് കാണുകയും കേള്‍ക്കുകയും ചെയ്തവര്‍ക്ക് നന്ദി. നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം നേരുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് നടി ഈ വീഡിയോ പുറത്ത് വിട്ടത്. ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് എഴുതിയ പുതിയ പോസ്റ്റിന് തന്നെ 23 ലക്ഷത്തിന് മുകളില്‍ ആളുകളാണ് ലൈക്ക് അടിച്ചിരിക്കുന്നത്.
ഉർവശിയുടെ വീഡിയോ


Click it and Unblock the Notifications