രണ്ട് ഭാര്യമാരും നാല് കുട്ടികളുമുളളയാൽ പ്രൊപ്പോസ് ചെയ്തു; ഉർവശി റട്ടേല പ്രതികരിച്ചതിങ്ങനെ

ബോളിവുഡിൽ ​ഗ്ലാമർ സെൻസേഷനായി തിളങ്ങിയ നടിയാണ് ഉർവശി റടേലെ. 2015 ൽ മിസ് ദിവ യൂണിവേഴ്സ് പട്ടം ചൂടി വിനോദ ലോകത്തേക്ക് ചുവടുവെച്ച ഉർവശി പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. 2013 ലിറങ്ങിയ സിം​ഗ് സാബ് ദി ​ഗ്രേറ്റ് ആയിരുന്നു നടിയുടെ ആദ്യ സിനിമ.

എന്നാൽ 2015 ന് ശേഷമാണ് നടി ശ്രദ്ധിക്കപ്പെടാൻ‌ തുടങ്ങിയത്. സനം രെ, ​ഗ്രേറ്റ് ​​ഗ്രാന്റ് മസ്തി, ഹേറ്റ് സ്റ്റോറി 4, പാഗൽപന്തി തുടങ്ങിയ സിനിമകളിൽ ഉർവശി റട്ടേല വേഷമിട്ടു.

ദുബായിൽ വെച്ച് പരിചയപ്പെട്ടതായിരുന്നു ​ഇയാളെയെന്നും ഉർവശി

ഏറെ ആരാധകരുള്ള ഉർവശി ഇപ്പോൾ തനിക്ക് വന്ന പ്രണയാഭ്യർത്ഥനകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നിരവധി പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. പക്ഷെ ഒരു ഈജിപ്ത്യൻ ​ഗായകൻ നടത്തിയ പ്രണയാഭ്യർത്ഥനയാണ് തന്നെ ഞെട്ടിച്ചതെന്ന് ഉർവശി പറയുന്നു. രണ്ട് ഭാര്യമാരും നാല് കുട്ടികളുമുള്ളയാളായിരുന്നു ഈ ​ഗായകൻ. ദുബായിൽ വെച്ച് പരിചയപ്പെട്ടതായിരുന്നു ​ഇയാളെയെന്നും ഉർവശി വ്യക്തമാക്കി. ഈ പ്രൊപ്പോസൽ ഉർവശി നിരസിക്കുകയാണുണ്ടായത്.

ആ വ്യക്തിക്ക് രണ്ട് ഭാര്യമാരും നാല് കുട്ടികളുമുണ്ടായിരുന്നു

'ആ വ്യക്തിക്ക് രണ്ട് ഭാര്യമാരും നാല് കുട്ടികളുമുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കാൻ ഞാൻ ആ​​ഗ്രഹിച്ചില്ല. ഒന്നുകിൽ ഞാൻ അവിടെ പോയി ജീവിക്കേണ്ടി വരും. അല്ലെങ്കിൽ അവന് ഇങ്ങോട്ട് വരേണ്ടി വരും,' ഉർവശി പറഞ്ഞു. ആരാണ് ഈ ഈജിപ്ത്യൻ ​ഗായകനെന്ന് ഉർവശി വ്യക്തമാക്കിയില്ല. അതേസമയം ഈജിപ്ത്യൻ നടനും ​ഗായകനുമായ മുഹമ്മദ് റമദാൻ എന്ന പേര് സോഷ്യൽ മീഡിയയിൽ പലരും കമന്റ് ചെയ്യുന്നുണ്ട്.

നിരവധി പ്രൊപ്പോസലുകൾ തനിക്ക് വന്നിട്ടുണ്ട്

ഈ താരവും ഉർവശിയും ഒരുമിച്ച് നേരത്തെ ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. ഈ മ്യൂസിക് വീഡിയോ മുമ്പ് വലിയ തോതിൽ ചർച്ചയായിരുന്നു. വീഡിയോയിലെ ഉർവശിയുടെ വസ്ത്രങ്ങൾക്ക് 15 കോടി ഡോളറാണത്രെ ചെലവായത്. 2021 ലായിരുന്നു ഈ മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. നിരവധി പ്രൊപ്പോസലുകൾ തനിക്ക് വന്നിട്ടുണ്ട്. പക്ഷെ ഈ ബന്ധം സാസ്കാരികമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയാക്കുമെന്ന് കരുതിയെന്നും ഉർവശി പറയുന്നു.

Recommended Video

Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview
'കുടുംബത്തെ പറ്റി ചിന്തിക്കേണ്ടതുണ്ട്'

'കുടുംബത്തെ പറ്റി ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതം അത്ര എളുപ്പമല്ലാത്തതിനാൽ അവർ പ്രത്യേകിച്ചും,' ഉർവശി പറഞ്ഞു. വൻ ആരാധക വൃന്ദമുള്ള ഉർവശി അടുത്തിടെ അബു​ദാബിയിലെ ഐഫ അവാർഡ്സിലും പാരീസിൽ നടന്ന കാൻ ഫിലിം ഫെസ്റ്റിലും പങ്കെടുത്തിരുന്നു.

തെന്നിന്ത്യയിൽ ലെജൻഡ് എന്ന സിനിമയിലും നടി വേഷമിടുന്നുണ്ട്. രൺദീപ് ഹൂഡയ്ക്കൊപ്പം ഇൻസ്പെക്ടർ അവിനാശ് എന്ന വെബ് സീരീസിലും ഉർവശി വേഷമിടുന്നുണ്ട്. ഷേക്സ്പിയറിന്റെ വെനീസിലെ വ്യാപാരി എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്ലാക്ക് റോസ് എന്ന സിനിമയിലും നടി വേഷമിടുന്നുണ്ട്.

More from Filmibeat

Read more about: Urvashi Rautela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X