'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!

അടുത്തകാലത്ത് വളരെയധികം പ്രചാരം നേടിയ വാക്കാണ് സെൽഫ് മാർക്കറ്റിങ്. കരിയറും ബിസിനസുമെല്ലാം വളർത്താൻ വേണ്ട ഒരു പ്രധാന ഘടകമായി കാലങ്ങളായി ഇത് പരിഗണിച്ചുവരുന്നുണ്ടെങ്കിലും ‌സമൂഹമാധ്യമങ്ങളുടെ സ്വാധീനം ശക്തമായ ഇക്കാലത്ത് അതിന് പ്രാധാന്യവും സാധ്യതയും കൂടി.

ഇത് പ്രയോജനപ്പെടുത്തി ജീവിതം മാറ്റിമറിച്ചവർ നിരവധി. അത്തരത്തിൽ ഒരാളാണ് ഉർവശി റൗട്ടേല. താരം മിക്കപ്പോഴും വാർത്തകളി‍ൽ നിറയുന്നത് വിവാ​ദമായ പ്രസ്താവനകളിലൂടെയാണ്.

Urvashi Rautela, Urvashi Rautela news, Urvashi Rautela Chiranjeevi,  ഉർവശി റൗട്ടേല, ഉർവശി റൗട്ടേല വാർത്തകൾ, ഉർവശി റൗട്ടേല ചിരഞ്ജീവി

മാത്രമല്ല ഒരു ഇൻഡസ്ട്രിയിൽ തന്നെ നിൽക്കാതെ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ച് കോടികൾ വരാൻ ഉർവശി ശ്രമിക്കുന്നുണ്ട്. മീര റൗട്ടേല മൻവർ സിങ് റൗട്ടേല എന്നിവരുടെ മകളായി ഹരിദ്വാറിലാണ് ഉർവശിയുടെ ജനനം. ചെറുപ്പം മുതൽ മോഡലിങ് ആയിരുന്നു സ്വപ്നം. പതിനഞ്ചാം വയസിൽ വിൽസ് ലൈഫ്സ്റ്റൈൽ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായി.

മിസ് ടീൻ ഇന്ത്യ ടൈറ്റിൽ വിജയിച്ചു. ലാക്മേ ഫാഷൻ വീക്കിൽ ഷോ സ്റ്റോപ്പറായും ശ്രദ്ധ നേടി. ഇന്ത്യൻ പ്രിൻസസ് 2011, മിസ് ടൂറിസം വേൾഡ് 2011, മിസ് ഏഷ്യൻ സൂപ്പർ മോഡൽ 2011 എന്നിവയുടെ ടൈറ്റിൽ വിന്നറായി.

മിസ് ടൂറിസം ക്വീൻ 2011 നേടിയ ആദ്യ ഇന്ത്യക്കാരിയും ഉർവശിയാണ്. 2015ൽ മിസ് യൂണിവേഴ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെ അദ്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു മോഡലിങ്ങ് രംഗത്ത് ഉർവശിയുടേത്. വൈകാതെ സിനിമയിലെത്തുമെന്ന് ഫാഷൻ ലോകം കരുതി. അത് തെറ്റിയില്ല. 2013ൽ സിങ് സാബ് ദ് ഗ്രേറ്റ് എന്ന ബോളിവുഡ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.

അതിന് പിന്നാലെ യോയോ ഹണി സിങ്ങിന്റെ ലവ് ഡോസ് എന്ന വീഡിയോ ആൽബത്തിലും അഭിനയിച്ചു. പിന്നീട് മിസ്റ്റർ ഐരാവത എന്ന കന്നട സിനിമയിലാണ് ഉർവശിയെ കണ്ടത്. സിനിമയ്ക്ക് വളരെ മോശം അഭിപ്രായമാണ് ലഭിച്ചതെങ്കിലും ഉർവശിയുടെ നൃത്തരംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

അടുത്ത വർഷം രണ്ട് ബോളിവുഡ് സിനിമകളിൽ അഭിനയിച്ചെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2018ൽ ഇറങ്ങിയ ഹേറ്റ് സ്റ്റോറി 4ലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ 2019ൽ പുറത്തിറങ്ങിയ പാഗൽപന്തി ദുരന്തമായി.

2020 ൽ ഒടിടി റിലീസ് ചെയ്ത വിർജിൻ ഭാനുപ്രിയയും വിജയിച്ചില്ല. മോഡലിങ് കരിയറിലെ അതിവേഗ വളർച്ചയുമായി സിനിമയിലേക്ക് എത്തിയ ഉർവശി ഇപ്പോൾ തെന്നിന്ത്യയിൽ തിരക്കുള്ള നടിയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിരഞ്ജീവി സിനിമ വാൾട്ടർ വീരയ്യയിൽ ഐറ്റം ഡാൻസുമായി ഉർവശി എത്തിയിരുന്നു.

Urvashi Rautela, Urvashi Rautela news, Urvashi Rautela Chiranjeevi,  ഉർവശി റൗട്ടേല, ഉർവശി റൗട്ടേല വാർത്തകൾ, ഉർവശി റൗട്ടേല ചിരഞ്ജീവി

ബോസ് പാർട്ടി എന്ന ​ഗാനം വൻ‌ ഹിറ്റായിരുന്നു. തെലുങ്ക് സിനിമകളിലെ പ്രധാന ആകർഷമണമാണ് ഇത്തരം പാട്ടുകൾ. അതുകൊണ്ട് തന്നെ ലക്ഷങ്ങളും കോടികളുമാണ് വെറും മൂന്നോ നാലോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള പാട്ടിന് വേണ്ടി ചിലവഴിക്കുന്നത്. വാൾട്ടർ വീരയ്യയിൽ‌ ഐറ്റം ഡാൻസ് ചെയ്യാൻ ഉർവശി വാങ്ങിയ പ്രതിഫലത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

രണ്ട് കോടി രൂപ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പാട്ടിൽ നൃത്തം ചെയ്യുന്നതിന് ഉർവശി വാങ്ങിയെന്നാണ് റിപ്പോർ‌ട്ട്. പത്ത് ദിവസം കൊണ്ട് ലോകമെമ്പാടും 200 കോടി ബോക്സ് ഓഫീസ് കലക്ഷനാണ് സിനിമ നേടിയത്.

ഉർവശി മാത്രമല്ല ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത പ്രകാശ് രാജും ഞെട്ടിക്കുന്ന പ്രതിഫലമാണ് വാങ്ങിയത്. ഒന്നര കോടി രൂപ താരം പ്രതിഫലമായി കൈപറ്റിയെന്നാണ് വിവരം. 2018ൽ ക്രക്കറ്റ് താരം ഋഷഭ് പന്തും ഉർവശിയും ഡേറ്റിങ്ങിലായിരുന്നെന്നും എന്നാൽ ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

2022ൽ ഉർവശി നടത്തിയ വെളിപ്പെടുത്തൽ ഈ സംഭവത്തെക്കുറിച്ചാണെന്ന് വ്യാഖ്യാനമുണ്ടായി. എന്നാൽ ഇതിനെതിരെ പന്ത് രംഗത്തെത്തിയിരുന്നു. തലക്കെട്ടുകളിൽ സ്ഥാനം നേടാനും പ്രശസ്തിക്കുമായി ആളുകൾ നുണ പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

More from Filmibeat

Read more about: Urvashi Rautela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X