തടി കൂടുതലാണെന്നു പറഞ്ഞുളള കളിയാക്കലുകള്‍ കൂടി! ഒടുവില്‍ തുറന്നടിച്ച് നടി വിദ്യാ ബാലന്‍

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് വിദ്യാ ബാലന്‍. നടിയുടെ ചിത്രങ്ങങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കാറുണ്ട്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവ സാന്നിദ്ധ്യമാകാറുണ്ട് വിദ്യാ ബാലന്‍. സിനിമകള്‍ ധാരാളമായി ചെയ്യാതെ വളരെയധികം സെലക്ടീവായിട്ടാണ് നടി ചിത്രങ്ങള്‍ ചെയ്യാറുളളത്.

വിദ്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ തുമാരി സുലു തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തടി കൂടുതലാണെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടി വിദ്യാ ബാലന്‍ നല്‍കിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്.

വിദ്യക്ക് തടി കൂടുതല്‍

വിദ്യക്ക് തടി കൂടുതല്‍

നായികമാര്‍ക്ക് തടി കൂടുതലാണെന്ന് പറഞ്ഞുകൊണ്ടുളള വിമര്‍ശനങ്ങള്‍ ധാരാളമായി വരാറുണ്ട്. ഇവര്‍ക്ക് മടി കൂടുതലാണെന്നും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ആരും ഒന്നും ചെയ്യാറില്ലെന്നുമാണ് വിമര്‍ശനങ്ങള്‍ വരാറുളളത്. ബോളിവുഡില്‍ ശരീരം ഫിറ്റായി കൊണ്ടുനടക്കുന്നവര്‍ക്കാണ് സിനിമാ പ്രവര്‍ത്തകര്‍ ആദ്യ പരിഗണന നല്‍കാറുളളത്. ഇത്തരത്തില്‍ പല താരസുന്ദരിമാരും 30 കഴിഞ്ഞിട്ടും ബോളിവുഡില്‍ നിലനില്‍ക്കുന്നു. വിദ്യാ ബാലന് കുറച്ച് തടി കൂടിപ്പോയത് നടിക്കെതിരെ വലിയ രീതിയില്‍ കളിയാക്കലുകള്‍ വരാന്‍ കാരണമായിരുന്നു.

ഉപദേശിക്കുന്നവരോട് ദേഷ്യമാണ്

ഉപദേശിക്കുന്നവരോട് ദേഷ്യമാണ്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിലെല്ലാം അല്‍പ്പം തടിവെച്ചാണ് നടി എത്തിയിരുന്നത്. ബോളിവുഡിലെ മെലിഞ്ഞ ശരീര പ്രകൃതിയുളള നായികമാര്‍ക്കിടയില്‍ പലപ്പോഴും വ്യത്യസ്തയായി മാറാറുണ്ട് വിദ്യാ ബാലന്‍. ബോളിവുഡില്‍ അഭിനയപ്രാധാന്യമുളള മികച്ച വേഷങ്ങള്‍ ചെയ്താണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. തന്റെ ശരീരം മെലിയുന്നതിന് വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കുന്നവരോട് ദേഷ്യമാണ് വരാറുളളതെന്ന് അടുത്തിടെ നടി പറഞ്ഞിരുന്നു.

ചെറുപ്പം മുതലുളള പ്രശ്‌നം

ചെറുപ്പം മുതലുളള പ്രശ്‌നം

കടുത്ത വ്യായാമവും ഭക്ഷണ ക്രമീകരണവുമെല്ലാം ശരീര ഭാരം കുറയ്ക്കാനായി ചെയ്തിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്. എന്നാല്‍ ചെറുപ്പം മുതലുളള ഹോര്‍മോണ്‍ പ്രശ്‌നം മൂലം വീണ്ടും തടി കൂടി വരികയാണ് ചെയ്യുന്നതെന്നും നടി പറയുന്നു.താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച ഒന്നുമറിയാതെ പലതും ചോദിക്കുന്നവരോട് തെറി പറയാനാണ് തോന്നാറുളളതെന്നും വിദ്യ ബാലന്‍ പറയുന്നു.

തടി കൂടിയവരെല്ലാം

തടി കൂടിയവരെല്ലാം

തടി കൂടിയവരെല്ലാം അലസന്‍മാരും വ്യായാമം ചെയ്യാത്തവരും ആരോഗ്യകരമല്ലാതെ ഭക്ഷണം കഴിക്കുന്നവരാണെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്നും വിദ്യാ ബാലന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ബോളിവുഡ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. തെലുങ്കില്‍ എന്‍ടിആറിന്റെ ബയോപിക്ക് ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

അജിത്തിന്റെ നായിക

അജിത്തിന്റെ നായിക

എന്‍ടിആര്‍ കഥാനായകഡു എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുണ്ട്. എന്‍ടിആര്‍ ബയോപിക്കിനു പുറമെ മിഷന്‍ മംഗള്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂം നടി അഭിനയിക്കുന്നുണ്ട്. തല അജിത്ത് നായകവേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിലൂം വിദ്യാ ബാലന്‍ വേഷമിടുന്നു.ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായിട്ടാണ് തല 59 ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X