ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് വിദ്യ ബാലന്‍. സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ നടി ഇപ്പോഴും സജീവമായി അഭിനയത്തിലുണ്ട്. പാതി മലയാളി കൂടിയായ വിദ്യയുടെ വിശേഷങ്ങള്‍ കേരളത്തിലും വലിയ രീതിയിലാണ് ചര്‍ച്ചയാവാറുള്ളത്. ഏറ്റവും പുതിയതായി നടി ഷാരൂഖ് ഖാനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

ഹേയ് ബേബി എന്ന ചിത്രത്തിലെ മസ്ത് കലന്ദര്‍ ഗാനത്തില്‍ വിദ്യ ബാലനും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ പാട്ടില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് എത്തിയത്. ഇന്നും ആരാധകരുടെ മനസില്‍ ഈ ഗാനം നിലനില്‍ക്കാന്‍ കാരണം സൂപ്പര്‍താരങ്ങളുടെ ഒത്തുകൂടല്‍ കാരണമാണ്. അതുപോലെ ഷാരൂഖിന്റെ ഓം ശാന്തി ഓം എന്ന ചിത്രത്തിലും വിദ്യ ഒരു ചെറിയ വേഷം ചെയ്തിരുന്നു.

vidya-balan

അന്നു മുതല്‍, വിദ്യ ബാലനും ഷാരൂഖ് ഖാനും ഒരു സിനിമയില്‍ പരസ്പരം ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഷാരൂഖിനൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി വിദ്യ ബാലന്‍.

വിദ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് 'ദോ ഔര്‍ ദോ പ്യാര്‍'. റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് നടിയിപ്പോള്‍. അങ്ങനൊരു പരിപാടിയില്‍ വച്ചാണ് ഷാരൂഖ് ഖാനൊപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് വിദ്യാ ബാലന്‍ പറഞ്ഞത്.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നടിയോട് ചോദിച്ചത്. ഉടനെ കിംഗ് ഖാന്റെ പേരാണ് വിദ്യ പറഞ്ഞത്. 'ഓം ശാന്തി ഓമില്‍' എനിക്ക് വളരെ ചെറിയ വേഷമായിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊപ്പം നല്ലൊരു പ്രണയകഥ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാണ് നടി അഭിപ്രായപ്പെട്ടത്.

ഇത് മാത്രമല്ല, മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ തനിക്കൊരു കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും വിദ്യ പറഞ്ഞിരുന്നു. കോമഡി വിഭാഗത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു നടി.

vidya-balan

'ഒരു അഭിനേതാവെന്ന നിലയില്‍, എനിക്ക് കോമഡി കഥാപാത്രം ചെയ്യാന്‍ ഇതുവരെ തനിക്ക് അവസരം ലഭിച്ചിട്ടില്ല. ഒരു ഹാസ്യ കഥാപാത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ഒരു പ്രേക്ഷകയെന്ന നിലയില്‍ കോമഡി വേഷങ്ങളാണ് താന്‍ ആസ്വദിക്കാറുള്ളതെന്നും ഇത് തന്റെ പ്രിയപ്പെട്ട കാറ്റഗറി അതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് അടുത്ത കുറച്ച് വര്‍ഷത്തേക്ക് ആളുകളെ ചിരിപ്പിക്കുന്ന കഥാപാത്രം ചെയ്യണമെന്നാണെന്നും വിദ്യ പറയുന്നു.

അതേ സമയം വിദ്യ ബാലന്റെ പുതിയ സിനിമ നാളെ മുതല്‍ തിയേറ്ററുകൡലേക്ക് എത്തുകയാണ്. ശിര്‍ഷ ഗുഹ താകുര്‍ത്ത സംവിധാനം ചെയ്ത ദോ ഔര്‍ ദോ പ്യാര്‍ വിവാഹിതരായ ദമ്പതികളെ കേന്ദ്രീകരിച്ചുള്ള ഒരു റൊമാന്റിക് കോമഡി മൂവിയാണ്.

വിദ്യ ബാലനെ കൂടാതെ പ്രതീക് ഗാന്ധി, ഇലിയാന ഡിക്രൂസ്, സെന്തില്‍ രാമമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സമീര്‍ നായര്‍, ദീപക് സെഗാള്‍, തനൂജ് ഗാര്‍ഗ്, അതുല്‍ കസ്‌ബേക്കര്‍, സ്വാതി അയ്യര്‍ ചൗള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2024 ഏപ്രില്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X