വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയാവുന്നു! ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ ഒരുങ്ങുന്നു!
ബോളിവുഡില്‍ നിരവധി ആരാധകരുളള താരസുന്ദരിയാണ് വിദ്യാ ബാലന്‍. അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയായിരുന്നു നടി ബോളിവുഡിലേക്കുളള വരവറിയിച്ചിരുന്നത്. സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തിയ പരിണീത എന്ന ചിത്രത്തിലൂടെയായിരുന്നു നടി ബോളിവുഡില്‍ തുടങ്ങിയത്.
തുടര്‍ന്നും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നടി ബോളിവുഡില്‍ ചെയ്തിരുന്നു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യ സിനിമാ പ്രേമികളുടെയെല്ലാം മനസ് കീഴടക്കിയിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തനിക്ക് ഗ്ലാമര്‍ വേഷങ്ങളും ഇണങ്ങുമെന്ന് വിദ്യ തെളിയിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.

വിദ്യാ ബാലന്‍ അടുത്തതായി ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാനുളള തയ്യാറെടുപ്പുകളിലാണ്. പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്ത ആസ്പദമാക്കിയുളള വെബ് സിരീസിലാണ് നടി അഭിനയിക്കുന്നത്.

മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യാ ബാലന്‍ ഇക്കാര്യം പറഞ്ഞത്. റോണി സ്ക്രൂവാലയാണ് ഈ വെബ് സിരീസ് നിര്‍മ്മിക്കുന്നത്. വെബ് സിരീസിനായി ധാരാളം ഗവേഷണം നടത്തേണ്ടതുണ്ടെന്നും തിരക്കഥ പൂര്‍ത്തിയാവത്തതിനാല്‍ ചിത്രീകരണം വൈകുമെന്നും വിദ്യ പറഞ്ഞു. സാഗരിക ഘോഷിന്റെ പുസ്ത്കത്തിന്റെ സിനിമാ അവകാശം വാങ്ങിയിരുന്നത് വിദ്യാ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നായിരുന്നു.


Click it and Unblock the Notifications











