അടുത്ത് കിടന്ന അനിയത്തി എന്നെ കണ്ട് പേടിച്ചു! എല്ലാവരെയും പേടിപ്പിക്കുന്നത് തന്റെ ഹോബിയാണെന്ന് വിദ്യ ബാലൻ
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളര്‍ന്ന വിദ്യ ബാലനോട് മലയാളികള്‍ക്കെന്നും ഇഷ്ടം കൂടുതലാണ്. പാതി മലയാളിയായ നടി പാലക്കാട്ടുകാരിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് പറയുമ്പോള്‍ തനിക്കിന്നും അഭിമാനമാണെന്നാണ് നടി പറയാറുള്ളത്. ഇപ്പോഴിതാ വിദ്യ ബാലന്റെ ചില അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.
പതിനേഴ് വര്‍ഷത്തിന് മുന്‍പ് വിദ്യ ബാലനും അക്ഷയ് കുമാറും നായികാ നായകന്മാരായി അഭിനയിച്ച ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ ജീവിതത്തെ പറ്റിയും അഭിനയത്തിലേക്ക് എത്തിയതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

ഭൂല്‍ ഭുലയ്യ റിലീസ് ചെയ്തിട്ട് പതിനേഴ് വര്‍ഷമായെന്ന് ഇപ്പോഴും തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് വിദ്യ പറയുന്നത്. ആ സിനിമയ്ക്ക് ശേഷം ആളുകളെ പേടിപ്പിക്കുന്നത് എനിക്ക് എന്നും ഒരു ഹരമായിരുന്നു. വീട്ടില്‍ അച്ഛനെയും അമ്മയെയും പേടിപ്പിക്കാറില്ലെങ്കിലും സഹോദരിയായിരുന്നു കൂടുതലും പേടിപ്പിച്ചിരുന്നത്.
ഭൂല്‍ ഭുലയ്യ സ്‌ക്രീനിങ്ങിന് ശേഷം വീട്ടില്‍ വന്ന ഞാനും അനിയത്തിയും ഒരുമിച്ച് ഒരു ബെഡിലാണ് കിടന്നുറങ്ങിയത്. ഇടയ്ക്ക് ഞാന്‍ എന്തോ പറയാന്‍ വേണ്ടി എഴുന്നേറ്റ് വിളിച്ചതോടെ അവള്‍ പേടിച്ചു. എന്നിട്ട് ഇനി ലൈറ്റ് ഇട്ട് തുടങ്ങിയാല്‍ മതി എന്ന് പറഞ്ഞു. അവള്‍ ആ സമയത്ത് എന്നെ കണ്ട് പേടിച്ച് പോയിരുന്നു.
സിനിമയിലേക്ക് അഭിനേതാവായി വരാന്‍ കാരണം നടി മാധുരി ദീക്ഷിത് ആണെന്നും വിദ്യ പറഞ്ഞിരുന്നു. മാധുരിയുടെ ഹിറ്റ് സോംഗ് ആയ 'ഏക് ദോ തീന്‍' കണ്ടതിനു ശേഷം പെട്ടെന്നാണ് എനിക്കൊരു ആക്ടര്‍ ആവണമെന്ന് തീരുമാനമെടുക്കുന്നത്. പിന്നീട് നടിയായ ശേഷം ഞാന്‍ മാധുരി ദീക്ഷിതനെ ആദ്യമായി കണ്ടപ്പോള്‍ നിങ്ങള്‍ കാരണമാണ് ഞാന്‍ ഇന്നൊരു നടിയായതെന്ന് അവരോട് നേരിട്ട് പറഞ്ഞിരുന്നു.
അക്കാലത്ത് കണ്ണാടിയുടെ മുന്നില്‍ നിന്ന് ഏക് ദോ തീന്‍ എന്ന പാട്ടിന് ഒപ്പം ഞാന്‍ നിരന്തരം ഡാന്‍സ് ചെയ്യുമായിരുന്നു. മാത്രമല്ല ഒരു സില്‍ക്കിന്റെ പാവാട എന്റെ സഹോദരിക്ക് ഉണ്ടായിരുന്നു. അതൊരിക്കലും കഴുകാന്‍ പറ്റാത്തതാണ്. എന്നിരുന്നാലും ഞാന്‍ അതെടുത്ത് തലമുടിയില്‍ ചുരുട്ടി കെട്ടും... അവള്‍ക്ക് അത് ഇഷ്ടമല്ലായിരുന്നു. അങ്ങനെ ആ പാട്ട് കാരണം താന്‍ അഭിനയിച്ച് തുടങ്ങി.

മാധുരി ദീക്ഷിത് വളരെ ലൗവ്‌ലി ആയിട്ടുള്ള ഒരാളാണ്. ഇത്രയും കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്ക് അവരുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. അവര്‍ നല്ലൊരു നര്‍ത്തകിയാണ്. എന്ത് ചെയ്താലും അതില്‍ ഒരു മഹത്വം ഉണ്ടാവുമെന്നും വിദ്യ പറയുന്നു.
സിനിമയില്‍ സീരിയസ് വേഷങ്ങളാണെങ്കിലും റില്‍സ് ചെയ്ത് താന്‍ ആളുകളെ ചിരിപ്പിക്കാറുണ്ട്. ഹിന്ദി സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി കോമഡി കഥാപാത്രങ്ങള്‍ ഒന്നും എഴുതാറ് പോലുമില്ല. എന്നാല്‍ മലയാളത്തിലേക്ക് വരുമ്പോഴാണ് അതിനൊക്കെ മാറ്റമുള്ളത്. എക്കാലത്തെയും എനിക്കേറ്റവും പ്രിയപ്പെട്ട നടിയാണ് ഉര്‍വശി ചേച്ചി' ആണെന്നും അവരുടെ കഥാപാത്രങ്ങളൊക്കെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിദ്യ ബാലന്‍ പറയുന്നു.
2003 ല്‍ പുറത്തിറങ്ങിയ ബലോ തേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് വിദ്യ ബാലന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ബോളിവുഡിലേക്ക് എത്തി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഹിറ്റ് സിനിമകളുടെ ഭാഗമായ വിദ്യ ഇടയ്ക്ക് മലയാളത്തിലും അഭിനയിച്ചിരുന്നു. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന്‍ ജനിച്ചത്. മുംബൈയില്‍ വച്ചാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്.


Click it and Unblock the Notifications











