Don't Miss!
- News
കോന്നിയുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബജറ്റ്: അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
- Lifestyle
കറുത്തിരുണ്ട ചുരുളന്‍ മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- Sports
സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
'അദ്ദേഹം എന്നെ അടിമയാക്കിവെക്കാറില്ല, വിവാഹ ജീവിതത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു'; വിദ്യാ ബാലൻ
ബോളിവുഡിൽ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന നടിയാണ് വിദ്യ ബാലൻ. വിവാഹം കഴിഞ്ഞുവെങ്കിലും സിനിമയിൽ സജീവ സാന്നിധ്യമായി വിദ്യയുണ്ട്. ഒപ്പം ശക്തമായ പിന്തുണയുമായി ഭർത്താവ് സിദ്ധാർത്ഥും. 2003ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച വിദ്യയ്ക്ക് 70കളിലെ നായികയാവാനായിരുന്നു എക്കാലത്തേയും ആഗ്രഹം. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി. ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും വിദ്യ നേടി. കൂടാതെ 2014ൽ പത്മശ്രീ പുരസ്കാരവും വിദ്യയ്ക്ക് ലഭിച്ചു. ജന്മം കൊണ്ട് മലയാളിയായ വിദ്യയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. 2012ൽ ആയിരുന്നു വിദ്യയുടെ വിവാഹം നടന്നത്. ലേഡി ഷാരൂഖ് ഖാൻ എന്നാണ് വിദ്യാ ബാലൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്.
വിദ്യ തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താൻ താൽപര്യമില്ലാത്ത സെലിബ്രിറ്റിയാണ്. അടുത്തിടെ വിദ്യ തന്റെ ഭർത്താവായ സിദ്ധാർത്ഥിനെ പ്രശംസിക്കുകയും വിവാഹത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ മാറ്റിയത് സിദ്ധാർഥ് ആണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്യ തന്റെ ഭർത്താവ് സിദ്ധാർത്ഥിനെക്കുറിച്ച് പറഞ്ഞത്. താൻ കണ്ട ഏറ്റവും ക്ഷമയുള്ള ആളുകളിൽ ഒരാളാണ് സിദ്ധാർഥ് എന്ന് വിദ്യ വെളിപ്പെടുത്തി. വിവാഹവും ലിവ് ഇൻ റിലേഷനും ഒന്നാണെന്ന് നേരത്തെ താൻ കരുതിയിരുന്നതായും വിദ്യ വെളിപ്പെടുത്തി.

സിദ്ധാർഥിനെ വിവാഹം കഴിച്ചതിൽ അഭിമാനിക്കുന്നുവെന്നും വിദ്യ കൂട്ടിച്ചേർത്തു. 'എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ക്ഷമയുള്ള വ്യക്തി സിദ്ധാർത്ഥാണ്. അദ്ദേഹം ഉപദേശം നൽകില്ല. എന്നോട് ഇത് ചെയ്യണമെന്നോ അത് ചെയ്യണമെന്നോ പറഞ്ഞ് പുറകെ നടക്കില്ല. അദ്ദേഹത്തെ എന്റെ പങ്കാളിയായി കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ നല്ലതും ചീത്തയുമെല്ലാം അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഞങ്ങൾ വിവാഹിതരായി 10 വർഷത്തോളമായി. അദ്ദേഹം കാരണമാണ് ഞാൻ ഇപ്പോൾ വിവാഹമെന്ന പ്രക്രിയയെ അഭിനന്ദിക്കുന്നത്. വൈകി വിവാഹിതയായാലും നല്ലത് തെരഞ്ഞെടുക്കണമെന്ന് ഞാൻ നേരത്തെ ഉറപ്പിച്ചിരുന്നു' വിദ്യ ബാലൻ കൂട്ടിച്ചേർത്തു.
-
'അമ്മ എനിക്ക് എന്നും സ്പെഷ്യലാണ്'; അമ്മ സുപ്രിയയെ അതിയായി സ്നേഹിക്കുന്നതിന് പിന്നിലെ കാരണത്തെ കുറിച്ച് അല്ലി!
-
കുടുംബവിളക്കും സാന്ത്വനവും നേര്‍ക്കുനേര്‍! ബിഗ് ബോസിലേക്ക് എത്തുന്ന സീരിയല്‍ താരങ്ങള്‍ ഇവര്‍
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'