ഇഷ്ടമില്ലെങ്കില്‍ കാണരുത്! ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്!? തുറന്നടിച്ച് വിദ്യാ ബാലന്‍

By Midhun Raj

കബീര്‍ സിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുളള നടി പാര്‍വതിയുടെ പരാമര്‍ശം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിജയ് ദേവരകൊണ്ടയടക്കമുളള താരങ്ങളുടെ മുന്നില്‍ വെച്ചാണ് സിനിമയെ നടി വിമര്‍ശിച്ചിരുന്നത്. കബീര്‍ സിങ്ങിനെതിരെയുളള വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയായി നടി വിദ്യാ ബാലന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

vidyabalan-parvathi

എങ്ങനെയുളള സിനിമയില്‍ അഭിനയിക്കണമെന്നത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്ന് നടി പറഞ്ഞു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിദ്യാ ബാലന്‍ പ്രതികരിച്ചത്. കബീര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിങ്ങള്‍ അത് കാണേണ്ട. ഒരു അഭിനേതാവിന് സിനിമ ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു ചെയ്യട്ടെ. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണെന്നും വിദ്യാ ബാലന്‍ ചോദിച്ചു.

ഒരു കാര്യവുമില്ലാതെ സ്റ്റാന്‍ഡ് എടുക്കുക എന്നത് ഇപ്പോഴത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചുമുളള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അത്. എന്തുക്കൊണ്ടാണ് ഈ ചോദ്യങ്ങള്‍ കായിക താരങ്ങള്‍ക്ക് നേരെയുണ്ടാകാത്തതെന്നും വിദ്യാ ബാലന്‍ ചോദിച്ചു.

Read more about: vidya balan kabir singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X