നടി വിദ്യ സിന്‍ഹയ്ക്ക് വിട നല്‍കി സിനിമാലോകം! വേദനകള്‍ക്കൊടുവില്‍ താരം യാത്രയായി!
ഒരുകാലത്ത് സിനിമയിലും ടെലിവിഷനിലുമായി തിളങ്ങി നിന്നിരുന്ന അഭിനേത്രിയായ വിദ്യ സിന്‍ഹ വിടവാങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്യാന്‍സറിനെത്തുടര്‍ന്നാണ് 71കാരിയായ വിദ്യ മരണത്തിന് കീഴടങ്ങിയത്. 2 ദിവസം മുന്‍പായിരുന്നു താരത്തെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലായിരുന്നു അന്ത്യം. താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സിനിമാലോകം.

സിനിമയിലും സീരിയലിലുമൊക്കെയായി ഒരുകാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നു വിദ്യ സിന്‍ഹ. ചോട്ടീ സീ ബാത്, രജനീഗദ്ധ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് പുറമേ ടെലിവിഷനിലും താരം തന്‍രെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വ്യത്യസ്തമായ പരമ്പരകളുടെ ഭാഗമാവാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications