ബോളിവുഡ് താരസുന്ദരി യാമി ഗൗതം വിവാഹിതയായി, വരന്‍ ഉറി സിനിമയുടെ സംവിധായകന്‍
ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി യാമി ഗൗതം വിവാഹിതയായി. ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് സിനിമയുടെ സംവിധായകന്‍ ആദിത്യ ദാര്‍ ആണ് നടിയെ ജീവിതസഖിയാക്കിയത്. തന്‌റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ യാമി ഗൗതം തന്നെയാണ് വിവാഹിതയായ സന്തോഷം പങ്കുവെച്ചത്. നടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹം.

വിവാഹ ചടങ്ങില്‍ നിന്നുളള മനോഹരമായ ഒരു ചിത്രമാണ് യാമി ഗൗതം പോസ്റ്റ് ചെയ്തിരിക്കുന്നത്. "കുടുംബത്തിന്‌റെ അനുഗ്രഹത്താല്‍ ഞങ്ങള് ഇന്ന് വിവാഹിതരായി എന്ന് യാമി ഗൗതം കുറിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഈ സന്തോഷകരമായ നിമിഷം ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളോടൊപ്പം ഞങ്ങള്‍ ആഘോഷിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര ആരംഭിക്കുമ്പോള്‍, നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു എന്നും യാമി ഗൗതം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബിഗ് ബോസ് താരം ഒവിയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം
Recommended Video
യാമിയുടെ പോസ്റ്റിന് പിന്നാലെ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരങ്ങളായ ദിയ മിര്‍സ, വാണി കപൂര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നേഹ ധൂപിയ, ഭൂമി പട്‌നേക്കര്‍, ശോഭിത ധുലിപാല, വിക്രാന്ത് മസെയ് തുടങ്ങിയവരെല്ലാം എത്തിയിരുന്നു. ഒപ്പം നിരവധി ആരാധകരും ആശംസകളുമായി എത്തി. ആദിത്യ ധാറിന്‌റെ ആദ്യ സംവിധാന സംരംഭമായ ഉറിയില്‍ നായികയായി എത്തിയത് യാമി ഗൗതമായിരുന്നു. ചിത്രത്തില്‍ പല്ലവി ശര്‍മ്മ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 2019ല്‍ പുറത്തിറങ്ങിയ ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബോക്‌സോഫീസില്‍ വലിയ വിജയമാണ് നേടിയത്. ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് യാമി ഗൗതം.


Click it and Unblock the Notifications











