For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് സല്‍മാനെ ഭയപ്പെട്ടു; ഹേറ്റ് സ്റ്റോറിയിലെ ചുംബനരംഗങ്ങളെക്കുറിച്ച് പറയാന്‍ മടിച്ചെന്ന് നടി സെറീന്‍ ഖാന്‍

  |

  ഒരു പതിറ്റാണ്ടായി ബോളിവുഡിലെ ഗ്ലാമറസ് താരമായി തിളങ്ങുന്ന നടിയാണ് സെറീന്‍ ഖാന്‍. നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടകഥാപാത്രമായി മാറിയ സെറീന്‍ ഖാന്‍ 2010-ല്‍ സല്‍മാന്‍ ഖാന്‍ നായകനായ വീറിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് റെഡി, ഹൗസ് ഫുള്‍ 2, ഹേറ്റ് സ്‌റ്റോറി 3, വജാ തും ഹോ, അക്‌സര്‍ 2, 1921, ചാണക്യ, ധാക്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടിയുടെ ആദ്യ വെബ് സീരീസായ ഹം ഭീ അകേലേ തും ഭീ അകേലേ പുറത്തിറങ്ങിയത്.

  വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ജീവിതമായിരുന്നു സെറീന്‍ ഖാന്റേത്. 17-ാം വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയശേഷം സെറീനാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കോള്‍ സെന്ററില്‍ ജോലി ചെയ്തായിരുന്നു അക്കാലത്ത് അവര്‍ നിത്യവൃത്തിക്ക് വക കണ്ടെത്തിയത്. പിന്നീടാണ് ബോളിവുഡില്‍ അവസരം ലഭിക്കുന്നത്. നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ തന്റേതായ ഒരിടം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്.

  Also Read: 'ഷോയ്ക്ക് ഒരു നിലവാരമുണ്ട്, മര്യാദയ്ക്ക് സംസാരിക്കണം'; റോബിനും റിയാസിനും ജാസ്മിനും കണക്കിന് കൊടുത്ത് മോഹൻലാൽ!

  തന്റെ മുന്‍കാമുകി കത്രീന കൈഫിനോട് സാദൃശ്യമുള്ള സെറീന്‍ ഖാനെ സല്‍മാന്‍ ഖാനാണ് വീറിലൂടെ സിനിമയില്‍ പരിചയപ്പെടുത്തിയത്. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച നായികമാര്‍ ഗ്ലാമറസായി സിനിമയില്‍ തുടര്‍ന്ന ചരിത്രമില്ല. എന്നാല്‍ സെറീനയും ഡെയ്‌സി ഷായും അതിന് ഒരു അപവാദമായിരുന്നു. ഇരുവരും തങ്ങളുടെ കരിയറില്‍ നിരവധി ഗ്ലാമറസ്സായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഹേറ്റ് സ്റ്റോറി 3 എന്ന ചിത്രത്തില്‍ അത്തരത്തില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്കുണ്ടായിരുന്ന മടിയെക്കുറിച്ച് സൂചിപ്പിക്കുകയാണ് ഇപ്പോള്‍ സെറീന്‍ ഖാന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെറീന്റെ ഈ പ്രസ്താവന.

  'ആ സിനിമ വളരെ പെട്ടെന്നാണ് സംഭവിച്ചത്. ഭൂഷണ്‍ കുമാര്‍ എന്ന എന്റെ സുഹൃത്ത് ഒരിക്കല്‍ എന്നെ വിളിച്ച് ഒരു നല്ല തിരക്കഥയുണ്ട്, നീ അഭിനയിച്ചാല്‍ നന്നായിരിക്കും എന്ന് അഭിപ്രായത്തോടെ സംസാരിച്ചു. ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്കിലും ഞാന്‍ അതേക്കുറിച്ച് സംവിധായകനോട് വിശദമായി ചോദിച്ചു മനസ്സിലാക്കിയിരുന്നു. എന്നാല്‍ എനിക്ക് വലിയ ആശങ്കയായിരുന്നു. ഒടുവില്‍ അമ്മയോട് സംസാരിച്ചാണ് ഞാന്‍ ആ പ്രശ്‌നം പരിഹരിച്ചത്. അമ്മ ആ വേഷം ചെയ്തുകൊള്ളാന്‍ എനിക്ക് അനുവാദവും നല്‍കി.

  അമ്മ തന്നെയാണ് അടുത്ത ചിത്രത്തിലും അഭിനയിക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത്. ഹേറ്റ് സ്റ്റോറി 3 കുറേക്കൂടി കടുപ്പമേറിയ ചിത്രമായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ച രംഗങ്ങള്‍ മാത്രമേ അതില്‍ ചേര്‍ത്തിട്ടുള്ളൂ. അമ്മ അന്ന് പറഞ്ഞത് വളരെ ശരിയായ കാര്യമായിരുന്നു. ഇന്ന് ചുംബനരംഗങ്ങള്‍ സിനിമയില്‍ സര്‍വ്വസാധാരണമായി മാറി. കുറച്ച് ബോള്‍ഡ് രംഗങ്ങള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ മറ്റേത് ചിത്രം പോലെ തന്നെയായിരുന്നു ഹേറ്റ് സ്‌റ്റോറിയും.

  സല്‍മാന്‍ ഖാനുമായി പിന്നീടൊരു ചിത്രം ചെയ്യാന്‍ വളരെ സമയമെടുത്തു. അദ്ദേഹത്തോട് ഞാന്‍ ഹേറ്റ് സ്‌റ്റോറിയില്‍ അഭിനയിച്ചു എന്നു പറയാന്‍ എനിക്കു ഭയമായിരുന്നു. അദ്ദേഹത്തിന് എന്തുതോന്നും എന്നായിരുന്നു എന്റെ മനസ്സില്‍. എനിക്ക് ആ സമയത്ത് ഡെയ്‌സി ഷായുടെ കാര്യം അറിയില്ലായിരുന്നു. അദ്ദേഹത്തെ പിന്നീട് അടുത്തു കാണുമ്പോഴെല്ലാം ഞാന്‍ എന്റെ വായാടി സ്വഭാവം പുറത്തെടുത്തില്ല, കഴിയുന്നത്ര മൗനത്തോടെ അകലം പാലിക്കുകയായിരുന്നു'.സെറീന്‍ ഖാന്‍ പറയുന്നു.

  ഹം ഭീ അകേലേ തും ഭീ അകേലേ എന്ന പുതിയ ഒ.ടി.ടി. റിലീസാണ് സെറീന്‍ ഖാന്റെ പുതിയ ചിത്രം. തനിക്ക് ലഭിച്ച ഏറ്റവും മികച്ച ഓഫറാണ് ഈ പുതിയ ചിത്രമെന്ന് സെറീന്‍ ഖാന്‍ സാക്ഷ്യപ്പെടുത്തുന്നു.

  മുന്‍പ് മീടുവിലൂടെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് സെറീന്‍ ഖാന്‍ തുറന്നുപറഞ്ഞത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചുംബനരംഗം സംവിധായകന്‍ റിഹേഴ്‌സല്‍ ചെയ്തു കാണിക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു സെറീന്‍ ഖാന്റെ വെളിപ്പെടുത്തല്‍. നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയിമിങ്ങിനും ഇരയായിട്ടുണ്ട് താരം.

  Also Read:പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞു; റിയാസിനെ മുന്നറിയിപ്പും കൂടാതെ പുറത്താക്കണമെന്ന് ബിഗ് ബോസിനോട് ആരാധകര്‍

  Read more about: zareen khan salman khan
  English summary
  Actress Zareen Khan is reluctant to tell Salman Khan about the bold scenes in Hate Story 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X