ഞാന്‍ കാമതുരയായ സ്ത്രീയോ വശീകരണക്കാരിയോ അല്ല! എന്നെ കുറിച്ച് പറയാന്‍ വേറെ ആര്‍ക്കും അറിയില്ല- സീനത്ത് അമന്‍
ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ നടിമാരില്‍ ഒരാളാണ് സീനത്ത് അമന്‍. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും മുന്‍നിരയില്‍ നിന്നിരുന്ന നടി ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി ബയോപിക് നിര്‍മ്മിക്കുന്നതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടി എഴുതിയൊരു കുറിപ്പാണ് വൈറലാവുന്നത്.
തന്നെ കുറിച്ചുള്ള കഥകള്‍ പറയാന്‍ തനിക്കല്ലാതെ വേറെ ആര്‍ക്കും സാധിക്കില്ലെന്നാണ് സീനത്ത് പറയുന്നത്. മറ്റുള്ളവര്‍ പറഞ്ഞതും ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്നതിനുമപ്പുറം നൂറ് കണക്കിന് കാര്യങ്ങള്‍ പറയാന്‍ തനിക്ക് കഴിയും. ഇനി അഥവാ തന്നെ കുറിച്ചുള്ള കഥകള്‍ പറയുന്നവര്‍ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ചു അനുഭൂതിയുളവാക്കുന്ന തരത്തില്‍ അവ വളച്ചൊടിക്കപ്പെട്ടേക്കാമെന്നും സീനത്ത് പറയുന്നു. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'നിങ്ങള്‍ക്കിത് ഒരു വൃദ്ധയുടെ വായാടിത്തരമായി തള്ളിക്കളയാം, പക്ഷേ എന്റെ അഭിപ്രായത്തില്‍, എന്നെ ഉള്‍പ്പെടുത്താതെ എന്നെക്കുറിച്ച് ഒരു ബയോപിക് നിര്‍മ്മിക്കുന്നത് വിഡ്ഢിത്തമാണ്.
വളരെ വ്യക്തമായി പറഞ്ഞാല്‍, എന്നെപ്പോലെ എന്നെ വേറെ ആര്‍ക്കും അറിയില്ല. അതിനാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള ഏതൊരു ഗവേഷണവും എന്റെ ഇന്‍പുട്ട് ഇല്ലാതെ അപൂര്‍ണ്ണവും വികലവും ആയിരിക്കും. പബ്ലിക് ഡൊമെയ്നില്‍ എന്നെക്കുറിച്ചുള്ള ലഭ്യമായ എല്ലാ വസ്തുതകള്‍ക്കും അപ്പുറം എനിക്ക് മാത്രം അറിയാവുന്ന നൂറ് എണ്ണം കൂടി ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പിച്ച് പറയുകയാണ്.
അവിഭാജ്യമായ നാഴികക്കല്ലുകളെ കുറിച്ചും ഉപകഥകളും വ്യക്തിപരമായ വെളിപ്പെടുത്തലുകളും എന്റെ യാത്രയെ മനസ്സിലാക്കാന്‍ സഹായിക്കും. ശരിക്കും രസകരമായ ഒരു ജീവിതമായിരുന്നു.
പരിചയമില്ലാത്തവര്‍ എന്റെ കഥ പറയുന്നതില്‍ ഞാന്‍ ജാഗ്രത പുലര്‍ത്തുന്നു എന്നല്ല. പ്രത്യേകിച്ച് പുരുഷന്മാര്‍ 'സെക്‌സ് സിംബല്‍' എന്ന ടാഗ് ഇല്ലാതാക്കുക അസാധ്യമാണ് (എന്നെ വിശ്വസിക്കൂ, ഇത് 50 വര്‍ഷമായി).
തെറ്റായിട്ടുള്ള കഥകള്‍ പറയുന്നവരുടെ കൈകളില്‍ കഥകള്‍ എത്തിയാല്‍ മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ചു അനുഭൂതിയുളവാക്കുന്ന തരത്തില്‍ അവ വളച്ചൊടിക്കപ്പെട്ടേക്കാം. 'ബോള്‍ഡ് സ്ത്രീ' എന്ന സ്റ്റീരിയോടൈപ്പിംഗിനെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
ഞാന്‍ ഒരു കാമതുരയായ സ്ത്രീയോ, വശീകരണക്കാരിയോ ദുരിതത്തിലായ ഒരു സ്ത്രീയോ അല്ല. ഞാന്‍ തീര്‍ച്ചയായിട്ടും ഒന്നിന്റെയും ഇരയുമല്ല. സീരീസിന്റെയും സിനിമകളുടെയും സാധ്യതകളെ കുറിച്ച് സംഭാഷണങ്ങള്‍ നടന്നിട്ടുണ്ട്, ഞാന്‍ ഈ ആശയങ്ങളെ കുറിച്ച് ആലോചിക്കുന്നു. അതിലേക്ക് പതുക്കെ എത്താം.

അത് നടക്കുമോ ഇല്ലയോ എന്ന് ആര്‍ക്കറിയാം. സെന്‍സിറ്റീവായ ഒരു സംവിധായകന്‍, സാഹസികനായ ഒരു എഴുത്തുകാരന്‍, ശുദ്ധരായ അഭിനേതാക്കള്‍... പണം ചെലവഴിക്കാന്‍ ഒരു നിര്‍മ്മാതാവ്! എല്ലാം വന്നാല്‍ നടന്നേക്കും,' എന്നും സീനത്ത് അമന്‍ കുറിക്കുന്നു.
1971-ല്‍ ചലച്ചിത്ര മേഖലയില്‍ പ്രവേശിച്ച സീനത്ത് അമന്‍ തന്റെ ശക്തമായ കഥാപാത്രങ്ങളിലൂടെ സ്ത്രീകള്‍ക്കിടയില്‍ വലിയ തരംഗമായി മാറി. സതി-സാവിത്രിയായി വിഭജിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇടയില്‍ യാഥാര്‍ത്ഥ്യബോധ്യം നല്‍കുന്നതിലേക്ക് ഇത് വഴിയൊരുക്കി. സിനിമയില്‍ കഞ്ചാവ് വലിക്കുന്ന സ്ത്രീയായും ബൊഹീമിയന്‍ പ്രിന്റുകളുള്ള വസ്ത്രം ധരിച്ചും പൊട്ട് തൊട്ടുമൊക്കെ നടി അഭിനയിച്ചു. അന്നത്തെ പ്രമുഖ നടിമാര്‍ പോലും ചെയ്യാന്‍ മടിച്ച വേഷങ്ങള്‍ ഏറ്റെടുത്ത് ചെയത് സീനത്ത് ശ്രദ്ധേയായി.
1951 നാണ് സീനത്ത് അമന്‍ ജനിക്കുന്നത്. നടിയുടെ പിതാവ് മുസ്ലീമും അമ്മ ഹിന്ദുവുമായിരുന്നു. സീനത്തിന് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹമോചിതരാവുന്നത്. പിന്നീട് അമ്മ ഒരു ജര്‍മ്മന്‍കാരെ വിവാഹം കഴിച്ചു. പഠനത്തിലുള്ള മികവ് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോയ സീനത്ത് ഒരു വര്‍ഷം കാലിഫോര്‍ണിയയില്‍ പഠിച്ചു.


Click it and Unblock the Notifications