വിവാഹത്തോട് അലര്‍ജി ബാധിച്ച താരറാണിമാര്‍

By Soorya Chandran

ബോളിവുഡ് ഒരു മായിക ലോകമാണ്. അവിടെ ഉയര്‍ച്ചകളും താഴ്ചകളും ഒക്കെ ചിലരുടെ തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും സംഭവിക്കുക. ആ 'ചിലര്‍' ഒരു പക്ഷേ അധോലോകത്തെ കിരീടം വക്കാത്ത നായകന്‍മാര്‍ ആയിരിക്കും.

അതെന്തോ ആകട്ടെ. ഇവിടത്തെ ചര്‍ച്ചാവിഷയം ബോളിവുഡിലെ വിവാഹങ്ങളാണ്. മലയാള സിനിമയേയോ, തമിഴ് സിനിമയേയോ പോലെയല്ല ബോളിവുഡിലെ നായികമാരുടെ വിവാഹങ്ങള്‍. 20 ലും 22 ലും ഒന്നും അവിടെ വിവാഹങ്ങള്‍ അത്ര പതിവില്ല. ചിലരാണെങ്കിലോ വിവാഹം തന്നെ വേണ്ടെന്ന് പറഞ്ഞ് നടക്കുന്നവരാണ്... മറ്റ് ചിലര്‍ ഒരു വിവാഹം കഴിച്ചതിന്റെ ഹാങ് ഓവറില്‍ വിവാഹ മോചനം നേടിയവരാണ്.

ഇനി ഒരു വിവാഹം ജീവിതം വേണ്ടേ വേണ്ട. തനിച്ച് ജീവിച്ച് തീര്‍ത്തോളം എന്ന് പറയുന്ന ചിലരുണ്ട്. വിവാഹമേ കഴിക്കുന്നില്ലെന്ന് പറയുന്നവരും ഉണ്ട്. ചില ബോളിവുഡ് സുന്ദരിമാരെ പരിചയപ്പെടാം.

രേഖ

വിവാഹം വിട്ട ബോളിവുഡ് സുന്ദരിമാര്‍

രേഖ എന്ന് പറഞ്ഞാല്‍ തന്നെ ഒരു മായിക സൗന്ദര്യമാണ്. പ്രായം ഇപ്പോള്‍ 63 ആയെങ്കിലും രേഖയുടെ മാസ്മരികതക്ക് ഒരു കുറവും ഇല്ല. തിളങ്ങി നിന്നിരുന്ന കാലത്ത് അമിതാഭ് ബച്ചനുമായിട്ടായിരുന്നു അടുപ്പം. പിന്നീട് അത് വിനോദ് മെഹ്‌റയുമായുള്ള വിവാഹം വരെ എത്തി. ഒടുവില്‍ വിവാഹം കഴിച്ചതാകട്ടെ ബിസിനസ്സുകാരനായ മുകേഷ് അഗര്‍വാളിനെ. അതോടെ രേഖ നിര്‍ത്തി. ഇപ്പോള്‍ ഏകാന്ത ജീവിതം. സുഖ ജീവിതം.

സുസ്മിത സെന്‍

വിവാഹം വിട്ട ബോളിവുഡ് സുന്ദരിമാര്‍

വിശ്വ സുന്ദരി പട്ടം തലയില്‍ ചൂടിയ ആളാണ് സുസ്മിത. പലരുമായും പ്രണയവും അടുപ്പവും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജീവിത പങ്കാളിയാക്കാന്‍ ഒരു മിസ്റ്റര്‍ പെര്‍ഫക്ടിനെ ഇതുവരെ സുസ്മിത കണ്ടെത്തിയിട്ടില്ല. ഇനിയുള്ള കാലം അങ്ങനെ ഒരാള കണ്ടെത്തി കല്യാണം കഴിക്കാനും താത്പര്യമിലലത്രെ. രണ്ട് കുട്ടികളെ ദത്തെടുത്ത് ജീവിതം മുന്നോട്ട് നീക്കുകയാണ് സുസ്മിത.

കങ്കണ റാണട്ട്

വിവാഹം വിട്ട ബോളിവുഡ് സുന്ദരിമാര്‍

ബോളിവുഡിന്റെ സൗന്ദര്യ രാജ്ഞി എന്നൊക്കെ വേണമെങ്കില്‍ കങ്കണ റാണട്ടിനെ വിളിക്കാവുന്നതാണ്. ആദിത്യ പഞ്ചോളിയുമായി താരത്തിനുണ്ടായിരുന്ന അടുപ്പം അങ്ങാടിപ്പാട്ടാണ്. പിന്നീട് അധ്യയന്‍ സുമനോടായി പ്രണയം. പക്ഷേ രണ്ട് പ്രണയങ്ങള്‍ നല്‍കിയ തൊല്ല കൊങ്കണക്ക് തീരെ സഹിച്ചിട്ടില്ല. വിവാഹമൊന്നും കഴിക്കാതെ ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടമെന്ന് കങ്കണ പ്രഖ്യാപിച്ചുകഴിഞ്ഞു.

റാണി മുഖര്‍ജി

വിവാഹം വിട്ട ബോളിവുഡ് സുന്ദരിമാര്‍

ഞെട്ടണ്ട. ഇതൊരു സംശയം മാത്രമാണ്. ആദിത്യ ചോപ്രയെ ഇറ്റലിയില്‍ വച്ച് റാണി കല്യാണം കഴിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന് ഔദ്യോഗികമായി തെളിവൊന്നും ഇല്ലെന്നാണ് ബോളിവുഡിലെ സംസാരം. അതുകൊണ്ട് റാണി ഇപ്പോഴും ഒറ്റക്ക് തന്നെയാണെന്ന് പറയാമത്രെ.

പ്രീതി സിന്റ

വിവാഹം വിട്ട ബോളിവുഡ് സുന്ദരിമാര്‍

ബോളിവുഡിന്റെ കുസൃതിക്കുടുക്കയാണ് പ്രീതി സിന്റ. പലരുമായും പലപ്പോഴും അടുപ്പം കാണിച്ചിട്ടുണ്ടെങ്കിലും വിവാഹം എന്ന കാര്യം പ്രീതിയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. ഐപിഎല്ലില്‍ ഇറങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന നെസ്സ് വാദിയയെ കെട്ടുമെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷേ നടന്നില്ല. പ്രീതി ഇപ്പോഴും ഒറ്റയാന്‍ ജീവിതം തന്നെ നയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X