ആളുകൾ കയറാൻ പോലും ഭയന്ന സുശാന്തിന്റെ ഫ്ലാറ്റിലെ ജീവിതം; താമസമാക്കി മാസങ്ങൾക്കുള്ളിൽ നടി അദ ശർമ്മ

ബോളിവുഡിന് മറക്കാൻ പറ്റാത്ത നടനാണ് സുശാന്ത് സിം​ഗ് രാജ്പുത്. നട‌ന്റെ ആത്മഹത്യ സിനിമാ ലോകത്തുണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. ബോളിവു‍ഡിലെ പ്രമുഖർ മറക്കാനാ​ഗ്രഹിക്കുന്ന കാലഘട്ടമാണത്. കാരണം അത്രമാത്രം ഇവരു‌ടെ പേര് പിന്നീടുണ്ടായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. സിനിമാ രംഗത്ത് തഴയപ്പെട്ടതാണ് സുശാന്തിനെ ബാധിച്ചതെന്ന് ആരോപണം വന്നു. ബോളിവുഡിലെ നെപ്പോട്ടിസവും ഇതിനിടെ ചർച്ചയായി. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന വാദവും ശക്തമാണ്. സുശാന്തിന്റെ കുടുംബം ഈ ആരോപണം ഒന്നിലേറെ തവണ ഉന്നയിച്ചു.

എന്നാൽ വിഷാദ രോ​ഗം കാരണം സുശാന്ത് ആത്മഹ​ത്യ ചെയ്യുകയായിരുന്നെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. വിഷാദ രോ​ഗം സുശാന്തിനെ വലട്ടിയിരുന്നെന്ന് പങ്കാളി നടി റിയ ചക്രബർത്തിയും പറഞ്ഞിട്ടുണ്ട്. 2020 ലാണ് സുശാന്ത് ആത്മഹത്യ ചെയ്യുന്നത്. ഇപ്പോഴും സുശാന്തിനെ ആരാധകർ ഓർക്കുന്നു. നടന്റെ ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. താമസിച്ചിരുന്ന ഫ്ലാറ്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Sushant Singh Rajput

നടൻ വാടകയ്ക്ക് കഴിഞ്ഞ ഫ്ലാറ്റായിരുന്നു ഇത്. സുശാന്തിന്റെ മരണ ശേഷം ആരും ഈ ഫ്ലാറ്റ് വാടകക്കെടുക്കാൻ തയ്യാറായില്ല. ദുരൂഹ മരണം എന്ന ആരോപണം നിലനിന്നതും ഇതിനൊരു കാരണമാണ്. സുശാന്ത് മരിച്ച ഫ്ലാറ്റാണെന്ന് അറിയുമ്പോൾ ആളുകൾ ഫ്ലാറ്റ് നോക്കാൻ പോലും വന്നില്ലെന്നാണ് മുമ്പൊരിക്കൽ ഈ ഫ്ലാറ്റിന്റെ ഉടമ പറഞ്ഞത്. മൂന്ന് വർഷത്തോളം ഈ ഫ്ലാറ്റിൽ താമസിക്കാൻ ആരും വന്നില്ല. എന്നാൽ അടുത്തിടെ നടി അദ ശർമ്മ ഈ ഫ്ലാറ്റ് വാടകയ്ക്കെടുത്തു.

പിന്നാലെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി ഈ ഫ്ലാറ്റിൽ താമസമാക്കിയതെന്ന് കുറ്റപ്പെടുത്തുകളുണ്ടായി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് അദ ഷ. ഒരു നടിയെന്ന നിലയിലോ അല്ലെങ്കിൽ ഒരു വ്യക്തിയെന്ന നിലയിലോ പറയുന്ന എല്ലാ കാര്യങ്ങളോടും പ്രതികരിക്കാൻ പറ്റില്ല. എല്ലാവർക്കും ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.

Sushant Singh Rajput  Adah Sharma

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ഞാൻ നല്ല വ്യക്തിയാണെന്ന് പറയാനോ എന്റെ പ്രവൃത്തികളുടെ കാരണം വ്യക്തമാക്കാനോ എനിക്ക് താൽപര്യമില്ല. ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തത്. ആരും എനിക്ക് വേണ്ടി മാറേണ്ടതില്ല. അതേപോലെ ഞാനും ആർക്ക് വേണ്ടിയും മാറില്ല.

ആ വീട്ടിൽ ഞാൻ സെറ്റിൽഡ് ആണ്. എനിക്ക് വളരെ ഇഷ്ടമാണവിടെ. അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് ഫ്ലാറ്റിൽ കഴിയുന്നത്. അവിടത്തെ എനർജി വളരെ നല്ലതാണെന്നും അദ ശർമ്മ വ്യക്തമാക്കി. കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധ നേടിയ നടിയാണ് അദ ശർമ്മ. റീത്ത സന്യാൾ ആണ് നടിയുടെ പുതിയ സീരീസ്. ദ ​ഗെയിം ഓഫ് ​ഗിർ​ഗിത് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

More from Filmibeat

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X