'‌നാണക്കാരനായ പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കും'; നടിയും പ്രഭാസും പ്രണയത്തിലോ?, ചർച്ചകൾ സജീവം!

​ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്ത മേഖലയാണ് സിനിമ. താരങ്ങൾക്ക് പിന്നാലെ എപ്പോഴും പാപ്പരാസികൾ‌ കാണും. അവരുടെ വിശേഷങ്ങളും പുത്തൻ പുതിയ ഫോട്ടോകളും ആരാധകർക്ക് ലഭിക്കുന്നതും ഇതേ പാപ്പരാസികൾ വഴിയാണ്.

ഇപ്പോഴിത ബോളിവുഡിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷിലെ താരങ്ങളായ നടൻ പ്രഭാസിനേയും നടി കൃതി സനോണിനേയും ചേർത്തുള്ള വാർത്തകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ‌ഒരു പ്രണയം ഇരുവർ‌ക്കും ഇടയിൽ മൊട്ടിട്ട് തുടങ്ങിയിട്ടുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇത്തരം ചർച്ചകൾക്ക് കാരണമായത് കരൺ ജോഹറിന്റെ കോഫി വിത്ത് കരണാണ്. കോഫി വിത്ത് കരൺ സീസൺ 7നിൽ കൃതി സനോൺ അതിഥിയായി എത്തിയിരുന്നു. അന്ന് നടന്ന ചില സംഭവങ്ങളാണ് കൃതി-പ്രഭാസ് പ്രണയം ചർച്ചയാകാൻ കാരണമായത്.

ഷോയുടെ ഭാഗമായി തങ്ങളുടെ സിനിമാ ലോകത്ത് നിന്നുമുള്ള സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്ന റൗണ്ടില്‍ കൃതി ഫോണ്‍ ചെയ്തത് പ്രഭാസിനെയായിരുന്നു.

ഇതോടെ ഇരുവരുടേയും ആദ്യത്തെ സിനിമ ആദിപുരുഷ് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രഭാസിനേയും കൃതിയെയും ബെസ്റ്റ് ജോഡിയാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.

പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കും

കൃതിയുടെ ആദ്യ റിങിൽ തന്നെ പ്രഭാസ് ഫോണ്‍ എടുത്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇരുവരുടേയും സൗഹൃദം വലിയ രീതിയിൽ ചർച്ചയാകുമ്പൾ താരങ്ങളുടെ ബന്ധത്തെ കുറിച്ച് ബോളിവുഡ് സിനിമാ മേഖലയോട് അടുത്ത വൃത്തങ്ങൾ അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

'ആദിപുരുഷിന്റെ സെറ്റിൽ ആദ്യ ദിവസം മുതൽ കൃതി സനോണും പ്രഭാസും വളരെ നല്ല സൗഹൃദത്തിലായിരുന്നു. പൊതുവെ നാണക്കാരനായ പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കുന്നതും അവളുമായുള്ള നീണ്ട സംഭാഷണത്തിൽ ഏർപ്പെടുന്നതും എല്ലാവരേയും അത്ഭുതപ്പെടുത്തി.'

നടിയും പ്രഭാസും പ്രണയത്തിലോ?

'അവരുടെ സൗഹൃദത്തിന് ചില പ്രത്യേകതകൾ തോന്നിയിട്ടുണ്ട്. പക്ഷെ തോക്കിൽ കേറി വെടിവെക്കാൻ ആയിട്ടില്ല. അവർ തന്നെ അത് വളരെ സ്ലോയായിട്ടാണ് കൊണ്ടുപോകുന്നത്. അവർ തന്നെ അത് എന്ത് ‌ബന്ധമാണെന്ന് ലോകത്തോട് പറയട്ടെ.'

'സെറ്റുകളിൽ പരസ്പരം സമയം ചിലവഴിക്കാൻ പ്രഭാസും കൃതിയും ഇഷ്ടപ്പെട്ടിരുന്നു. അവർ ഒന്നിച്ചുള്ള ആദ്യ സിനിമയിൽ ക്രിയാത്മകമായി ചെയ്യാനും വളരെയധികം ഇടപെട്ടിരുന്നു ഇരുവരും. അഭിനയിച്ച സീൻ നന്നായാലും ചിലപ്പോഴൊക്കെ ഇരുവരും ഒന്ന് കൂടി റീ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു. സിനിമ മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയെങ്കിലും അവരുടെ ബന്ധം ഇപ്പോഴും ഭദ്രമാണ്.'

പ്രണയമെന്ന്  വിളിക്കാനുള്ള സമയമായോ?

'പരസ്പരം വിളിക്കുകയോ സന്ദേശങ്ങൾ നൽകുകയോ ചെയ്യുന്നതിൽ അവർ ഒരിക്കലും വിമുഖത കാട്ടിയിട്ടില്ല. അവർക്ക് പരസ്പര ആരാധന ഉണ്ടെന്ന് ഇതെല്ലാം തെളിയിക്കുന്നു. പക്ഷെ അതിനെ ഒരു പ്രണയമെന്ന് വിളിക്കാനുള്ള സമയമായോയെന്ന് അറിയില്ല.'

'സഹതാരങ്ങൾ അവരുടെ സിനിമകൾ ഷൂട്ട് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഒരുമിച്ച് പ്രൊമോഷൻ ചെയ്യുമ്പോഴോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് സാധാരണമാണ്. എന്നാൽ കൃതിയും പ്രഭാസും വ്യത്യസ്തരാണ് അവർക്ക് പരസ്പരം ശക്തമായ ബന്ധമുണ്ട്.'

'പക്ഷെ അത് സ്വാഭാവികമായി പ്രോസസ്സ് ചെയ്യപ്പെടണമെന്ന് മാത്രം ആഗ്രഹിക്കുന്നു' ബോളിവുഡ് സിനിമാ മേഖലയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ചർച്ചകൾ സജീവം

ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂഷൺ കുമാറിന്റെ ടി-സീരീസും റെട്രോഫിൽസും സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ചിത്രം 300 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്.

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ സിനിമാറ്റിക് അഡാപ്റ്റേഷനായ ഈ സിനിമയിൽ നടൻ സെയ്ഫ് അലി ഖാൻ രാവണനായി അഭിനയിക്കുന്നുണ്ട്. ലങ്കേഷ് എന്നാണ് കഥാപാത്രത്തിന് പേര്. റിലീസിനും മുമ്പ് സിനിമയുടെ തിയേറ്റർ അവകാശം വമ്പൻ തുകക്ക് വിറ്റുപോയതും വാർത്തയായിരുന്നു.

More from Filmibeat

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X