അമ്പിളി ദേവിക്ക് ഏഴുമാസം! മധുരം കൊടുപ്പും പൊങ്കാലയും കഴിഞ്ഞു! ചിത്രങ്ങള്‍ പങ്കുവെച്ച് ആദിത്യന്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റില്‍ പെടുന്നവരിലൊരാളാണ് അമ്പിളി ദേവി. ബിഗ് സ്‌ക്രീനിലും സജീവമായിരുന്നുവെങ്കിലും ഒരിടയ്ക്ക് മിനിസ്‌ക്രീനില്‍ തുടരുകയായിരുന്നു താരം. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന സീതയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ വിവാഹം. ജാനകിയെ ആരാണ് വിവാഹം ചെയ്യുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. അനിരുദ്ധനെന്ന കഥാപാത്രമായി എത്തിയത് ആദിത്യന്‍ ജയനായിരുന്നു. പരമ്പരയില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിക്കുകയായിരുന്നു ഇരുവരും.

അമ്പിളി ദേവിയുടേയും ആദിത്യന്റേയും വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ സീതയിലെ രംഗങ്ങളാണോ ഇതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ജീവിതത്തിലും ഒരുമിച്ചിരിക്കുകയാണ് തങ്ങളെന്ന് വ്യക്തമാക്കി ഇരുവരും എത്തിയതോടെയാണ് ആശയക്കുഴപ്പങ്ങള്‍ മാറിയത്. വിവാഹവുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളായിരുന്നില്ല ഉയര്‍ന്നുവന്നത്. വിമര്‍ശകര്‍ക്കുള്ള മറുപടിയുമായും ഇവരെത്തിയിരുന്നു. സന്തോഷകരമായി മുന്നേറുകയാണ് ഇവരുടെ ജീവിതം. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു പിന്നീട് ഇവരെത്തിയത്. ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്നും അതിനിടയിലെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

ഏഴാം മാസത്തിലെ ചടങ്ങുകള്‍

വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയുന്നതിനിടയിലായിരുന്നു കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവെച്ച് ഇവരെത്തിയത്. അപ്പൂസിന് കൂട്ടായി അടുത്തയാള്‍ എത്തുകയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. അഭിനയ രംഗത്തുനിന്നും താല്‍ക്കാലികമായി ഇടവേള എടുക്കുകയാണെന്നും ഡോക്ടര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഏഴാം മാസത്തിലെ ചടങ്ങുകള്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.

ചിത്രങ്ങളും വീഡിയോയും

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമ്പിളിയും ആദിത്യനും. വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ ഇടയ്ക്കിടയ്ക്ക് എത്താറുണ്ട്. അമ്പിളി ദേവിയുടെ നൃത്ത വിദ്യാലയത്തിലെ ഓണാഘോഷത്തിനെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ഇരുവരും നേരത്തെ പറഞ്ഞത്. 7ാം മാസത്തിലെ പൊങ്കാലയും മധുരം കൊടുപ്പും ചടങ്ങും കഴിഞ്ഞ ദിവസമായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇരുവരും. ചടങ്ങിനിടയിലെ ചിത്രങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു.

ദൈവത്തിന്റെ അനുഗ്രഹം

വിഷമഘട്ടങ്ങളിലും സന്തോഷം പങ്കുവെക്കാനുമെല്ലാം വടക്കുന്നാഥനിലാണ് ആദിത്യന്‍ എത്താറുള്ളത്. വടക്കുന്നാഥന്റെ അനുഗ്രഹം കൊണ്ടാണ് ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. തന്നെ കുറ്റം പറഞ്ഞ് നടക്കുന്നവര്‍ ഇതൊക്കെ എങ്ങനെ മനസ്സിലാക്കാനാണെന്നും ആദിത്യന്‍ ചോദിക്കുന്നുണ്ട്. ഇനിയങ്ങോട്ടുള്ള കാര്യങ്ങളിലും ഈശ്വരകടാക്ഷം ഉണ്ടാവട്ടെയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടായാലും അതിന് മുന്‍പുള്ള വിഷയങ്ങളിലായാലും കടുത്ത വിമര്‍ശനമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്നുവന്നത്.

പ്രിയപ്പെട്ടവര്‍ക്കൊപ്പം

തനിക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പമായാണ് ഈ ചടങ്ങ് നടത്തിയതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. ചില ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ത്തന്നെ നടത്തണമെന്നും അധികം സമയമില്ലെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. അമ്പിളി ദേവിയോട് ചുവടുവെക്കാന്‍ പറഞ്ഞതും അത്തരത്തിലൊരു ആഗ്രഹമായിരുന്നു. നിറവയറില്‍ ചുവടുവെക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. നൃത്തവിദ്യാലയത്തിന്റെ ഓണാഘോഷത്തിനിടയിലായാണ് അമ്പിളി ദേവി ചുവടുവെച്ചത്.

ആരാധകരുടെ സപ്പോര്‍ട്ട്

നിമിഷനേരം കൊണ്ടാണ് ആദിത്യന്റേയും അമ്പിളി ദേവിയുടേയും ഫേസ്ബുക്കിലെ ചിത്രങ്ങള്‍ പ്രചരിച്ചത്. കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നപ്പോഴും ഇരുവരും തളര്‍ന്നിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കെല്ലാം കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയാമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ശക്തമായ ആരാധകപിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. അഭിനയ ജീവിതത്തിലേക്ക് അമ്പിളി ദേവി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആദിത്യന്‍ ജയന്‍ പങ്കുവെച്ച വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X