അച്ഛനും അമ്മയും ഒരുമിച്ചല്ല, അച്ഛനെ കാണാറുണ്ടായിരുന്നു; പക്ഷെ...; തുറന്ന് പറഞ്ഞ് അദിതി റാവു ഹൈദരി

ഹീരാമണ്ടി എന്ന സീരീസിലൂടെ വൻ ജനപ്രീതി നേടിയിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. അണ്ടർ റേറ്റഡായ നടിയെന്നാണ് അദിതിയെക്കുറിച്ച് പ്രേക്ഷകർ പറയുന്നു. മികച്ച അഭിനേത്രിയായിട്ടും ബോളിവുഡിൽ മുൻനിര നായിക നിരയിലേക്ക് എത്താൻ അദിതിക്ക് കഴിഞ്ഞിട്ടില്ല. സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയുടെ പ്രൊജക്ടിൽ രണ്ടാം തവണയാണ് അദിതിക്ക് ശ്രദ്ധേയ വേഷം ലഭിക്കുന്നത്. നേരത്തെ പദ്മാവത് എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. ഹീരാമണ്ടി അദിതിയുടെ കരിയറിൽ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്.

തന്റെ മാതാപിതാക്കളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അദിതി റാവു ഹൈദരി. മാതാപിതാക്കൾ വേർപിരിഞ്ഞെങ്കിലും രണ്ട് പേരുടെയും പേര് ഒപ്പം ചേർക്കാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് അദിതി പറയുന്നു. രണ്ട് കുടുംബങ്ങൾക്കും മനോഹരമായ ചരിത്രങ്ങളും പൈതൃകങ്ങളുമുണ്ടെന്നതിനൊപ്പം ഞാൻ ബഹുസ്വര സംസ്കാരങ്ങളുമുള്ളയാണ്. എന്റെ രണ്ട് കുടുംബത്തിന്റെ രണ്ട് വശവും രസകരമാണ്. ഈ രണ്ട് വ്യക്തികളിൽ നിന്നുണ്ടായ ആളാണ് ഞാൻ.

Aditi Rao Hydari

അവർ ഒരുമിച്ചായിരിക്കില്ല. പക്ഷെ അവരിൽ നിന്നാണ് താൻ വന്നത്. അതിനാൽ രണ്ട് പേരുടെയും പേരുകൾ താനെടുക്കുകയായിരുന്നെന്ന് അദിതി റാവു ഹൈദരി വ്യക്തമാക്കി. അഹ്സൻ ഹൈദരി, വിദ്യ റാവു എന്നിവരാണ് അദിതിയുടെ മാതാപിതാക്കൾ. അദിതിക്ക് രണ്ട് വയസുള്ളപ്പോൾ ഇവർ വേർപിരിഞ്ഞതാണ്. ക്ലാസിക്കൽ ഹിന്ദുസ്ഥാനി ​ഗായികയാണ് അദിതിയുടെ അമ്മ വിദ്യ റാവു. അമ്മയുടെ സം​ഗീതം തന്നെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് അദിതി പറയുന്നു.

തംബുരുവിന്റെ ശബ്ദം അമ്മയുടെ ​ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ താൻ തംബുരുവിന്റെ ശബ്ദം കേട്ടിട്ടുണ്ടാകണം. ​ഗർഭിണിയായിരിക്കുമ്പോൾ അമ്മ തംബുരു വായിച്ചിട്ടുണ്ട്. തംബുരുവിന്റെ ശബ്ദം തനിക്ക് സാധാരണയാണ്. തന്റെ തലയിൽ നിരന്തരം മുഴങ്ങുന്ന അനശ്വര ശബ്​ദമാണതെന്നും അദിതി പറയുന്നു. അഞ്ചാം വയസ് മുതൽ ഡാൻസ് ചെയ്യുന്ന ആളാണ് താനെന്നും അദിതി റാവു വ്യക്തമാക്കി. പിതാവിനെക്കുറിച്ചും അദിതി സംസാരിച്ചു.

Aditi Rao Hydari

അമ്മയുടെ കുടുംബത്തിലാണ് താൻ വളർന്നത്. അച്ഛനൊപ്പമല്ല വളർന്നത്. പക്ഷെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അദ്ദേഹം നല്ല വ്യക്തിയാണ്. പക്ഷെ ഉയർച്ച താഴ്ചകളുണ്ടായ ബന്ധമാണ് തനിക്ക് അദ്ദേഹമായുണ്ടായതെന്നും അദിതി റാവു വ്യക്തമാക്കി. വിവാഹ ജീവിതത്തിലേക്ക് കടക്കാനാെരുങ്ങുകയാണ് അദിതി റാവു ഹൈദരി.

അടുത്തിടെയാണ് അദിതിയും നടൻ സിദ്ധാർത്ഥും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ മുൻ ഭർത്താവ്. 2009 ൽ വിവാഹിതരായ ഇരുവരും 2013 ൽ വേർപിരിഞ്ഞു. മേഘ്ന നാരായൺ എന്നാണ് സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യയുടെ പേര്. 2003 ലായിരുന്നു വിവാഹം. നടി സോഹ അലി ഖാനുമായി സിദ്ധാർത്ഥ് അടുത്തതോടെ ഇരുവരും പിരിഞ്ഞെന്നാണ് അന്ന് വന്ന അഭ്യൂഹങ്ങൾ. 2007 ലായിരുന്നു വിവാഹ മോചനം.

More from Filmibeat

Read more about: aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X