അയാളെ അറിയില്ലായിരുന്നു!! എങ്കിലും ചെയ്യേണ്ടി വന്നു, ഓഡിഷൻ അനുഭവം വെളിപ്പെടുത്തി അതിഥി

മലയാളം, തമിഴ്, ബോളിവുഡ് സിനിമ പ്രേമികൾക്ക് വളരെ സുപരിചിതമായ ഒരു മുഖമാണ് അതിഥി റാവൂ ഹൈദരി. ഇന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് ചുവട് ഉറപ്പിക്കാൻ അതിഥിയ്ക്ക് കഴിഞ്ഞു. അതും വളരെ ബോൾ‌ഡായ സ്ത്രീ കഥപാത്രങ്ങളെയാണ് അതിഥി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. 2006ൽ മലയാള സിനിമയിലൂടെയായിരുന്നു അതിഥി വെള്ളിത്തിരയിൽ ചുവട് വെച്ചത്. മമ്മൂട്ടി ചിത്രമായ പ്രജാപതിയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലും കോളിവുഡിലും സജീവമാകുകയായിരുന്നു.

2009 ൽ ദില്ലി 6 എന്ന ചിത്രത്തിലൂടെയായിരുന്നു അതിഥി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ബോളിവുഡിലെ ആദ്യകാല അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് താര. സിനിമയുടെ ഓഡിഷനിടെ സംഭവിച്ച ഒരു സംഭവമാണ് താരം വെളിപ്പെടുത്തിരിക്കുന്നത്.

 ചുംബിച്ചത് നടനെ

ചുംബിച്ചത് നടനെ

ചിത്രത്തിന്റെ ഓഡിഷനിൽ ചുംബന രംഗം അഭിനയിക്കേണ്ടി വന്നിരുന്നു. തനിയ്ക്ക് മുൻ പരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടി വന്നുവെന്നും താരം പറഞ്ഞു. ഓഡിഷനിലുണ്ടായിരുന്ന മസിലുളള ഒരാളെയായിരുന്നു താൻ അപ്പോൾ ചുംബിച്ചതെന്നും അതിഥി റാവു പറയുന്നു. എന്നാൽ പിന്നീടാണ് ആയാൾ തനിയ്ക്കൊപ്പം സിനിമയിൽ അഭിയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും അതിഥി റാവു പറയുന്നു. എന്നൽ ഇത് കണ്ട് അത്ഭുതപ്പെട്ട നിന്ന എന്നോട് വളരെ സൗമ്യനായിട്ടാണ് അദ്ദേഹം പെരുമാറിയതെന്നും അതിഥി പറഞ്ഞു.

 21ാം  വയസ്സിലെ വിവാഹം

21ാം വയസ്സിലെ വിവാഹം

തന്റെ സ്വകാര്യ ജീവിത്തിൽ സംഭവിച്ചതിനെ കുറിച്ചും അതിഥി വെളിപ്പെടുത്തുന്നുണ്ട്. 21ാം വയസ്സിലായിരുന്നു നടൻ സത്യദീപ് മിശ്രയെ വിവാഹം കഴിക്കുന്നത്. എന്നാൽ പിന്നീട് വിവാഹ മേചിതരാവുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഡേറ്റിങ്ങിനെ കുറിച്ചും മറ്റും പല കാര്യങ്ങളും മനസ്സിലായതെന്ന് അതിഥി തുറന്നു പറ‍ഞ്ഞു

 ഡേറ്റിങ്ങിന് ചെയ്തിട്ടില്ല

ഡേറ്റിങ്ങിന് ചെയ്തിട്ടില്ല

വിവാഹത്തിനു മുൻപ് ഡേറ്റിങ്ങിനെ പോയിട്ടില്ലെന്നും താരം പറഞ്ഞു. വിവാഹ മോചനത്തിനു ശേഷമാണ് അതെന്താണെന്ന് മനസ്സിലായത്. എന്നാൽ ഇപ്പോഴും തനിയ്ക്ക് ഡേറ്റ് ചെയ്യാൻ അറിയില്ലെന്ന് അതിഥി റാവു പറഞ്ഞു

  സിനിമ ലോകത്തിലേയ്ക്ക് ആകർഷിച്ചത്

സിനിമ ലോകത്തിലേയ്ക്ക് ആകർഷിച്ചത്

സംവിധായകൻ മണിരത്നത്തിന്റെ ബോംബെയാണ് തന്നെ സിനിമ ലോകത്തിലേയ്ക്ക് ആകർഷിച്ചതെന്ന് അതിഥി പറഞ്ഞു. ചിത്രത്തിലെ കെഹന കിയ എന്ന തുടങ്ങുന്ന ഗാനം തനിയ്ക്ക് വളരെ ഇഷ്ടമാണെന്നും താരം പറഞ്ഞു. കോളിവുഡിൽ നടിയെ പ്രസിദ്ധയാക്കിയതും മണി രത്നം ചിത്രം തന്നെയാണ്. കാറ്റ് വെളിയിടൈ എന്ന ചിത്രമാണ് കോളിവുഡിൽ താരത്തിന് ബ്രേക്ക് നൽകിയത്. അതിനു ശേഷം 2018 ൽ പുറത്തു വന്ന ചിക്കചിവന്ത വാനം എന്ന മണിരത്നം ചിത്രത്തിലും അതിഥി പ്രധാന വേഷത്തിലെത്തിയിരുന്നു.

ദീപികയ്ക്കൊപ്പം

ദീപികയ്ക്കൊപ്പം

അതിഥിയ്ക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ച മറ്റൊരു കഥാപാത്രമായിരുന്നു സഞ്ജയ് ലീല ബൻസാലിയയുടെ പദ്മാവത്. സഞ്ജയ് ലീല ബൻസാലിയയുടെ ചിത്രത്തിൽ ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിങ്ങനെ വൻ താരനിറയായിരുന്നു അണിനിരന്നത്. ഈ ചിത്രത്തിൽ നിർണ്ണായകമായ വേഷത്തിൽ തന്നെ അതിഥിയും പ്രത്യക്ഷപ്പെട്ടിരുന്നു. മെഹറുനിസ എന്ന രാജകുമാരിയെയായിരുന്നു അതിഥി അവതരിപ്പിച്ചത്. രൺവീർ സിങ്ങിന്റെ കഥാപാത്രമായ അലാവുദ്ദീൻ ഖിൽജിയുടെ പത്നി വേഷമായിരുന്നു. ദീപികയ്ക്കൊപ്പം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ അതിഥിക്കും കഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X