ദുല്‍ഖറിനോട് ഭയങ്കര ബഹുമാനം, ഭാര്യ അമാലു നല്ല കമ്പനി; സൂഫിയുടെ സുജാത പറയുന്നു
സൂഫിയും സജാതയും എന്ന ചിത്ത്രതിലൂടെ മലയാളികളുടെ മനം കവര്‍ന്നിരിയ്ക്കുകയാണ് തെന്നിന്ത്യന്‍ താരം അദിതി റാവും ഹൈദാരി. പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാല്‍ സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്ന ചിത്രത്തിലാണ് അടുത്തതായി അദിതി അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും നടനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും അദിതി വാചാലയായി.
ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള അഭിനയാനുഭവം ഞാന്‍ ശരിക്കും ആസ്വദിച്ചു. ദുല്‍ഖറും അദ്ദേഹത്തിന്റെ ഭാര്യ അമാലും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ട് എനിക്ക്. ചെന്നൈയില്‍ ഉള്ളപ്പോഴൊക്കെ ഞാന്‍ ദുല്‍ഖറിനെയും അമാലിനെയും കാണാനായി പോവാറുണ്ട്. ഹേ സിനാമിക എന്ന ചിത്ത്രതില്‍ ഒന്നിച്ചഭിനയിക്കുന്നതിന് മുന്‍പേ തന്നെ ഇനിക്ക് ഇരുവരെയും വ്യക്തിപരമായി അറിയാമായിരുന്നു. എന്നാണ് ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുക എന്ന് ഞങ്ങള്‍ പരസ്പരം പറയാറുണ്ടായിരുന്നു.

ഹേ സിനിമാക എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത് വലിയ സന്തോഷമായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ല കംഫര്‍ട്ട് ആയിരുന്നു ബ്രിന്ദ മാസ്റ്ററുടെ ലൊക്കേഷന്‍. തീര്‍ത്തും പ്രൊഫഷണലായിട്ടാണ് ലൊക്കേഷനില്‍ ഞങ്ങള്‍ പെരുമാറുന്നത്. ദുല്‍ഖറിന്റെ പ്രൊഫഷണലിസത്തോട് എനിക്ക് വലിയ ബഹുമാനമാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ മികച്ചൊരു ആര്‍ട്ടിസ്റ്റാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നും സൂഫിയുടെ സുജാത പറയുന്നു.
Recommended Video
കൊറോണ വൈറസിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാരണം ഹേ സിനാമികയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിയ്ക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിലെ അന്തരീക്ഷം ശരിക്കും ഇപ്പോള്‍ മിസ്സ് ചെയ്യുന്നുണ്ടെന്ന് അദിതി പറയുന്നു. അധികം വൈകാതെ ഷൂട്ടിങ് പുനരാരംഭിയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ചിത്രത്തിലെ നായിക പറഞ്ഞു. അദിതി റാവു ഹൈദാരിയെ കൂടാതെ കാജള്‍ അഗര്‍വാളും സിനിമയില്‍ നായികയായി എത്തുന്നുണ്ട്. റിലാന്‍സ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ഗോവിന്ദ് വാസന്ത് ആണ്. പ്രീത ജയരാമനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്.


Click it and Unblock the Notifications