നാല്പത്തിയേഴ് വയസ്സിലും ഇരുപത്തിയേഴുകാരിയെ പോലെ അദിതി; ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്
അധികം സിനിമകളുടെ ഭാഗമാവാറില്ലെങ്കിലും, ഏറെ ആരാധകരുള്ള താരമാണ് അദിതി റാവു ഹൈദരി. തമിഴിലാണ് കരിയർ തുടങ്ങിയതെങ്കിലും, പിന്നീട് ബോളിവുഡിൽ സജീവമായി, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൗത്ത് സിനിമയിലേക്ക് കാട്രു വെളിയിടൈ താരം മടങ്ങിയെത്തിയത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലും അദിതി സ്ഥാനം ഉറപ്പിച്ചു. ഇരുപതുകളിലോ, കൂടി പോയാൽ മുപ്പതുകളിലോ എത്തി നിൽക്കുകയാവും എന്ന് കരുതിയ പ്രശസ്ത താരത്തിന്റെ പ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
ഈ കഴിഞ്ഞ 2025 ഒക്ടോബർ 28-ന് അദിതി റാവു ഹൈദരിക്ക് 47 വയസ്സ് തികഞ്ഞു. പക്ഷെ, ഈ വിവരം അറിഞ്ഞ ആരാധകർക്ക് അവരുടെ പ്രായം വിശ്വസിക്കാൻ കഴിയുന്നില്ല. മേക്കപ്പ് ഇല്ലാത്ത മിനിമൽ ലോക്കുകൾ കൊണ്ടും, രാജകീയ പ്രൗഢി കൊണ്ടും സോഷ്യൽ മീഡിയ വാഴുന്ന താരം, കൂടി പോയാൽ ഇരുപതുകളുടെ അവസാനത്തിലാവും എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ, നാല്പത്തിയേഴിലും ഇരുപത്തിയേഴിന്റെ സൗന്ദര്യവും, എനെർജിയുമാണ് അദിതിയ്ക്ക്.

അദിതി റാവു ഹൈദരിയുടെ ഗൂഗിൾ പേജ് പ്രകാരം, 2025 ഒക്ടോബർ 28 ന് അവർക്ക് 47 വയസ്സ് തികഞ്ഞു. മറുവശത്ത്, അവരുടെ ഭർത്താവ് സിദ്ധാർത്ഥ്, അവരെക്കാൾ ഒരു വയസ്സ് ഇളയതും 46 വയസ്സുകാരനുമാണ്. പ്രശസ്ത താരത്തിന്റെ യഥാർത്ഥ വയസ്സ് പുറത്തു വന്നതോടെ, ആദ്യം വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന സോഷ്യൽ മീഡിയ പിന്നീട് അത് ശെരിയാണെന്ന് ഉറപ്പു വരുത്താനുള്ള തത്രപ്പാടിലായിരുന്നു. ഒരിക്കലും തന്റെ പ്രായത്തെ കുറിച്ച് നടി എവിടെയും പറയാത്തതും, സ്‌ക്രീനിൽ എത്തുമ്പോളുള്ള അവരുടെ മനം മയക്കുന്ന സൗന്ദര്യവും, യൗവ്വനവുമാണ് ഈ ആശയക്കുഴപ്പത്തിന് കാരണം എന്നാണ് പ്രേക്ഷകർ പറയുന്നത്.

ഒരു ഉപയോക്താവ് എഴുതി, "47? അവൾക്ക് 25 വയസ്സ് ആണെന്ന് ഞാൻ കരുതി." മറ്റൊരാൾ "സത്യമായും നാല്പത്തിയേഴ് വയസ്സുകാരിയാണ് ഇവരെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. ശെരിക്കും ഇരുപതികളിലാണെന്നേ തോന്നൂ". മൂന്നാമത്തെ ഉപയോക്താവ് "അവൾക്ക് 47 വയസ്സ് തോന്നുന്നില്ല, അവൾക്ക് 27 വയസ്സ് പോലെ തോന്നുന്നു" എന്ന് എഴുതി. നാലാമത്തെ ഉപയോക്താവ് ചൂണ്ടിക്കാട്ടി, "ദക്ഷിണേന്ത്യക്കാർ സാധാരണയായി അവരുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായം കുറഞ്ഞവരായി തോന്നാറുണ്ട്."
അറിയാത്തവർക്കായി, അദിതി റാവു ഹൈദരി പകുതി ഹൈദരാബാദിയും പകുതി കൊങ്കണിയുമാണ്. അവർ ഒരു രാജകീയ വംശത്തിൽ നിന്നുള്ളവരാണ്. ഹൈദരാബാദിന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് സാലിഹ് അക്ബർ ഹൈദരിയുടെ പിതാവിന്റെ പേരക്കുട്ടി. മറുവശത്ത്, അവരുടെ അമ്മ ഒരു ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായികയും രാജ ജാനുമ്പള്ളി രാമേശ്വര റാവുവിന്റെ മകളുമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ, അദിതി റാവു ഹൈദരി ഒരു രാജകുമാരി കൂടിയാണ്.
ഹീരാമാണ്ടി എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലൂടെ അടുത്തിടെ വലിയ തരംഗം സൃഷ്‌ടിച്ച അദിതിയുടെ സൗന്ദര്യം പക്ഷെ, ജന്മനാ കിട്ടിയത് മാത്രമല്ല. വളരെ സൂക്ഷ്മമായി ചെയ്ത കോസ്‌മെറ്റിക് സർജറികളിലൂടെ മൂക്കിന്റെ വണ്ണം കുറച്ചും, കവിളുകളിൽ കൊഴുപ്പ് നീക്കം ചെയ്തും പ്രശസ്ത നടി അത് മെച്ചപ്പെടുത്തിയിടട്ടുണ്ട്. ഒപ്പം വളരെ കൃത്യമായ സ്കിൻ കെയർ രീതികളും, കർശ്ശനമായ ഭക്ഷണ രീതിയും, യോഗയും, നൃത്തവും ഫിറ്റ്നെസ്സും ചർമ്മത്തിന്റെ സൗന്ദര്യവും നിലനിർത്താൻ തന്നെ സഹായിക്കുന്നുണ്ടെന്നാണ് താരം പറഞ്ഞത്.


Click it and Unblock the Notifications











