സിനിമാ രംഗത്തുനിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുമായി അതിഥി റാവു

By Midhun

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ അടുത്ത കാലത്തായി ഉണ്ടായിരുന്നു. അവസരങ്ങള് വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു പല നടിമാരും വെളിപ്പെടുത്തിയിരുന്നു.തെലുങ്ക് നടി ശ്രീറെഡ്ഡിയായിരുന്നു ഇതിനെതിരെ ആദ്യമായി രംഗത്തെത്തിയിരുന്നത്. സിനിമാ ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളുമായിട്ടായിരുന്നു ശ്രീറെഡ്ഡി എത്തിയിരുന്നത്.

ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിനു പിന്നാലെ മറ്റുളള നടിമാരും സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് നിലിനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. സിനിമയില്‍ എല്ലായ്‌പ്പോഴും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും പുതിയ ആളുകളെയടക്കം പലരെയും അവര്‍ ലക്ഷ്യം വെക്കാറുണ്ടായിരുന്നെന്നുമാണ് നടിമാര്‍ പറഞ്ഞത്. ഇപ്പോഴിതാ നടി അതിഥി റാവു ഹൈദരിയും സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്. സിനിമാ രംഗത്തു നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് അതിഥി തുറന്നുപറഞ്ഞിരിക്കുന്നത്‌

അതിഥിയുടെ വെളിപ്പെടുത്തല്‍

അതിഥിയുടെ വെളിപ്പെടുത്തല്‍

മണിരത്‌നം സംവിധാനം ചെയ്ത കാട്രു വെളിയിടെ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് അതിഥി റാവു. പ്രജാപതി എന്ന മലയാള ചിത്രത്തിലൂടെ തുടങ്ങിയ അതിഥി ബോളിവുഡ് ചിത്രങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്. കാട്രു വെളിയിടെ.പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അതിഥിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു സിനിമാ രംഗത്ത് നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അതിഥി റാവു പറഞ്ഞത്. കാസ്റ്റിംഗ് കൗച്ചിനെ എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളം സിനിമയില്ലാത്ത സാഹചര്യമുണ്ടായതായി അതിഥി പറയുന്നു.

കാസിംഗ് കൗച്ച് സത്യമാണ്

കാസിംഗ് കൗച്ച് സത്യമാണ്

ഈ സാഹചര്യത്തില്‍ മാനസികമായി തളര്‍ന്നു പോയെന്നും വളരെ കഷ്ടപ്പെട്ടാണ് അതില്‍ നിന്നും കരകയറിയതെന്നും അതിഥി പറയുന്നു. സിനിമകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട് കരഞ്ഞിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ അതില്‍ പശ്ചാത്താപമില്ല. സിനിമ പോയതുകൊണ്ട് മാത്രമല്ല കരഞ്ഞത്, സിനിമാ രംഗത്തുളളവര്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഇങ്ങനെയാണ് സമീപിക്കുന്നതെന്നും കാസ്റ്റിംഗ് കൗച്ച് സത്യമാണെന്നുളളത് തിരിച്ചറിഞ്ഞതു കൊണ്ടുമാണ്.

കാസ്റ്റിംഗ് കൗച്ച് എന്ന കെണി

കാസ്റ്റിംഗ് കൗച്ച് എന്ന കെണി

സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് വേര്‍ക്കുളള ഒരു കെണിയാണ് കാസ്റ്റിംഗ് കൗച്ചെന്ന് അതിഥി പറയുന്നു. പലര്‍ക്കും വഴങ്ങിക്കൊടുത്താലേ സിനിമ ലഭിക്കുവെന്ന പേടിയാണ് പലരെയും ഇതിനായി പ്രേരിപ്പിക്കുന്നത്. സ്വയം തീരുമാനമെടുക്കാന്‍ കഴിവുളളവരായി സ്ത്രീകള്‍ മാറണം. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സിനിമകള്‍ നിങ്ങളെ തേടിയെത്തുമെന്നും അതിഥി പറയുന്നു.

ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍

ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍

അതിഥിയെ പോലെ തന്നെ ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളും സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു. തെലുങ്ക് സിനിമാ ലോകത്തിനെതിരെ വ്യത്യസ്തമായൊരു പ്രതിഷേധവുമായിട്ടായിരുന്നു ശ്രീറെഡ്ഡി നേരത്തെ രംഗത്തെത്തിയിരുന്നത്. പല മുന്‍നിര നടന്‍മാര്‍ക്കെതിരെയും ശ്രീറെഡ്ഡി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിനിമയില്‍ വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. തെലുങ്കിനു പുറമെ തമിഴ് സിനിമ രംഗത്തിനെതിരെയും വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു.

നാനിക്കെതിരെയുളള ആരോപണങ്ങള്‍

നാനിക്കെതിരെയുളള ആരോപണങ്ങള്‍

തെലുങ്കിലെ മുന്‍നിര താരം നാനിക്കെതിരെയായിരുന്നു ശ്രീറെഡ്ഡി കൂടുതലായും ആരോപണങ്ങള്‍ നടത്തിയിരുന്നത്. മയക്കുമരുന്ന് ഉപയോഗിച്ചാണ് നാനി ഉപദ്രവിച്ചതെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. മോശം സ്വഭാവക്കാരനാണ് നാനിയെന്നും തന്നെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. പല നടിമാരെയും നാനി ഇതുപോലെ ഉപദ്രവിച്ചിരുന്നെന്നും നടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X