»   » വിവാഹ സമയത്ത് ദൈവം തന്നെ ശപിച്ചു, പ്രമുഖ നടിയുടെ കുടുംബ ജീവിതത്തിലും വിള്ളല്‍ വീണോ ??

വിവാഹ സമയത്ത് ദൈവം തന്നെ ശപിച്ചു, പ്രമുഖ നടിയുടെ കുടുംബ ജീവിതത്തിലും വിള്ളല്‍ വീണോ ??

Posted By:
Subscribe to Filmibeat Malayalam

മറ്റൊരു താര കുടുംബത്തില്‍ കൂടി വിള്ളല്‍ വീണിരിക്കുകയാണ്. ആദിത്യ ചോപ്രയും നടി റാണി മുഖര്‍ജിയുടെയും ജീവിതത്തിലാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.

റാണിയെ വിവാഹം ചെയ്യുന്ന സമയത്ത് ദൈവം തന്നെ ശപിച്ചിരിക്കുകയായിരുന്നു എന്നാണ് സിനിമ നിര്‍മ്മാതാവായ ആദിത്യ ചോപ്ര പറഞ്ഞിരിക്കുന്നത്. ആദിത്യ ഇങ്ങനെ പറയാനുള്ള കാരണം മകളുടെ ചിത്രം പുറത്ത് വിട്ടതിന്റെ പേരിലായിരുന്നു.

മകള്‍ ആദിരയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് റാണി

ഡിഎന്‍എ ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണി മുഖര്‍ജി മകളുടെ ചിത്രം പുറത്തു വിടുന്നതില്‍ പ്രശ്‌നം ഇല്ലെന്ന് പറഞ്ഞത്. എന്നാല്‍ അക്കാര്യത്തില്‍ അവളുടെ പിതാവ് സന്തുഷ്ടനാണോ എന്ന് തനിക്ക് അറിയില്ലെന്നും താരം പറയുന്നു.

ആദിര പുറത്തിറങ്ങിയാല്‍ ശ്രദ്ധിക്കപ്പെടും

താനെരു പ്രശസ്തിയില്‍ നില്‍ക്കുന്നയാളാണ്. അപ്പോള്‍ തന്റെ മകള്‍ പുറത്തിറങ്ങിയാല്‍ ശ്രദ്ധിക്കപ്പെടുമെന്നുള്ള കാര്യത്തില്‍ ഒരു സംശവുമില്ല. അവള്‍ കാണാന്‍ എങ്ങനെയുണ്ടെന്നും അവളുടെ ലുക്കും എല്ലാം കാണാന്‍ ആളുകള്‍ ഉണ്ടാവും. മാത്രമല്ല അവളുടെ ഫോട്ടോ പലരും എടുക്കാന്‍ സാധ്യതയുണ്ടെന്നും താരം പറയുന്നു.

മകളുടെ ഫോട്ടോ ആരാധകര്‍ക്ക് നല്‍കാന്‍ തയ്യാറായി റാണി

മകളുടെ ഫോട്ടോസ് ആരാധകര്‍ക്ക് നല്‍കുന്നതില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നാണ് താരം പറയുന്നത്. അവളെ കാണാന്‍ ആഗ്രമുള്ളവര്‍ കണ്ടോട്ടെ എന്നാണ് റാണിയുടെ നിലപാട്.

ആദിത്യന്‍ വിവാഹം ചെയ്തത് ഒരു നടിയെയായിരുന്നു

യാദൃശ്ചികമായി ആദിത്യ വിവാഹം ചെയ്തത് ഒരു നടിയെയാണ്. ആദ്യമൊന്നും ആദിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ ആദിക്ക് ഇപ്പോഴാണ് ഇങ്ങനെയെക്കെ തോന്നി തുടങ്ങിയതെന്നാണ് താരം പറയുന്നത്. എന്നാല്‍ അവള്‍ ഒരു നടിയുടെ മകള്‍ ആയാതിനാല്‍ അവളുടെ ഫോട്ടോ എടുക്കുന്നത് ആദിത്യ മനസിലാക്കണമെന്നും റാണി പറയുന്നു.

വൈറവായി ചിത്രം

ആദിരയെ ആദിത്യ എടുത്തു നില്‍ക്കുന്ന ചിത്രം മുമ്പ് താരം പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രം വൈറലായി മാറുകയായിരുന്നു.

ഇതിലും നല്ലത് എന്നെ അങ്ങു കൊല്ലുന്നതായിരുന്നു

ഞാനും ആദിരയും ഒന്നിച്ചുള്ള ചിത്രം ആയിരുന്നില്ല എന്നതില്‍ ഞാനിപ്പോ ദൈവത്തിന് നന്ദി പറയുകയാണെന്നും താരം പറയുന്നു. അല്ലായിരുന്നെങ്കില്‍ എന്നെ അങ്ങു കൊല്ലുന്നതായിരുന്നു അതിലും നല്ലത. അതെനിക്ക് വലിയ ആശ്വാസമായിരിക്കുമെന്നും താരം പറയുന്നു.

ആദിത്യയുടെ സംരക്ഷണം

എന്റെ ഭര്‍ത്താവിന്റെ സ്വകാര്യതയെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം അവള്‍ക്ക് നല്ല സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പക്ഷെ അത് എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ലെന്നും താരം പറയുന്നു. അവളൊരു ബര്‍ത്ത് ഡേ പാര്‍ട്ടിക്കോ അല്ലെങ്കില്‍ സ്‌കൂളില്‍ പോകുമ്പോഴോ അവളുടെ ഫോട്ടോ എല്ലാവരും എടുക്കാന്‍ സാധ്യതയുണ്ടെന്നും റാണി അഭിപ്രായപ്പെടുന്നു.

ദൈവം ആദിത്യയെ ശപിക്കുകയായിരുന്നോ

ദൈവം തന്റെ വിവാഹത്തിന്റെ സമയത്ത് ശപിക്കുകയായിരുന്നെന്നാണ് ആദിത്യ പറയുന്നത്. കാരണം മാധ്യമങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ തനിക്ക് ഒട്ടും ഇഷ്ടമില്ലെന്നാണ് ആദിത്യന്‍ പറയുന്നത്.

English summary
You will be surprised to read why Yash Raj Films Head Honcho Aditya Chopra feels cursed by marrying Bollywood actress Rani Mukerji.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam