മൂന്ന് മണിക്കൂറാണ് ആകെ ഉറങ്ങിയത്!ചിത്രീകരണം ഞങ്ങള്‍ക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളായിരുന്നു!ആദിത്യ
ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെ നടന്ന ഭീകരണാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. വിക്കി കൗശല്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു സിനിമ. യാമി ഗൗതം ആയിരുന്നു ചിത്രത്തല്‍ നായികാ വേഷത്തില്‍ എത്തിയിരുന്നത്.
200കോടിയലധികം നേടികൊണ്ടാണ് സിനിമ ഇപ്പോഴും ബോക്‌സ് ഓഫീസില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജനുവരി 11നായിരുന്നു സിനിമ റിലീസ് ചെയ്തത്. അണിയറ പ്രവര്‍ത്തകരടക്കം വലിയ കഷ്ടപ്പാടുകള്‍ സഹിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധര്‍ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. സിനിസ്ഥാന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ആദ്യ വന്‍വിജയം കൂടിയായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഒരു വാര്‍ സിനിമ കൂടിയായിരുന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ചിരുന്നു. 28 കോടി ബഡ്ജറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രമൊരുക്കിയിരുന്നത്. സിനിമ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെയായിരുന്നു സംവിധായകന്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. 28 കോടി ബഡ്ജറ്റിലൊരു യുദ്ധ സിനിമയൊരുക്കുകയെന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

സെര്‍ബിയയിലായിരുന്നു ചിത്രീകരണം
സെര്‍ബിയയിലായിരുന്നു സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. അവിടത്തെ ഷൂട്ടിംഗിന് ഭാഷ പോലും തടസമായി. ചിത്രീകരണം ഞങ്ങളെ സംബന്ധിച്ച് ഒരോ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളായിരുന്നു. മുന്നിലെത്തുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരുന്നു. നിരന്തരം മാറികൊണ്ടിരിക്കുന്ന കാലാവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത് ഷൂട്ടിംഗിന് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കി.

രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം
14-15 മണിക്കൂറുകളൊക്ക ചിത്രീകരണം നടത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് അടുത്ത ദിവസം ചെയ്യുന്ന കാര്യങ്ങള്‍ പ്ലാന്‍ ചെയ്തു. ചര്‍ച്ചകള്‍ 4-5 മണിക്കൂറുകള്‍ നീളുമായിരുന്നു. എല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഞങ്ങളുടെ സംഘത്തിലെ ഒരോരുത്തരും ഉറങ്ങിയത്. ഷൂട്ടിംഗുണ്ടായിരുന്ന 40 ദിവസങ്ങളിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.

ചെലവ് നിയന്ത്രിക്കേണ്ടി വന്നു
പലതരത്തിലും ഞങ്ങള്‍ക്ക് ചെലവ് നിയന്ത്രിക്കേണ്ടി വന്നതായും സംവിധായകന്‍ പറയുന്നു. ആക്ഷന്‍ രംഗങ്ങളൊക്കെ ചിത്രീകരിച്ചത് രാത്രിയിലായിരുന്നു. പക്ഷേ ലൈറ്റ് വാടകയ്ക്ക് എടുക്കാനുളള പണം ഉണ്ടായിരുന്നില്ല. എന്റെ ഛായാഗ്രാഹകന്‍ പറഞ്ഞ ഐഡിയ വെച്ച് 12 തെരുവു വിളക്കുകള്‍ നിര്‍മ്മിക്കുകയും ആ വിളക്കുകള്‍ വെച്ച് ആക്ഷന്‍ രംഗങ്ങള്‍ ചീത്രീകരിക്കുകയും ചെയ്തു. ആദിത്യ ധര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നു മാത്രമായി
അതേസമയം ഇന്ത്യയില്‍നിന്നുമാത്രമായി 212.78 കോടിയാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നേടിയിരുന്നത്. ബോക്‌സ് ഓഫീസ് കളക്ഷനില്‍ ബാഹുബലിയുടെ ഹിന്ദി പതിപ്പിനു മുകളില്‍ ചിത്രം എത്തിയിരുന്നു. നേരത്തെ 10 ദിവസം കൊണ്ടായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് 100 കോടി ക്ലബില്‍ എത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രതികരണത്തോടൊപ്പം നിരൂപക പ്രശംസകളും നേടിയ ചിത്രമായിരുന്നു ഇത്. ആര്‍എസ് വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രുവാല ആയിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.


Click it and Unblock the Notifications











