കങ്കണയെ മാനഭംഗപ്പെടുത്തിയിട്ടില്ല! നടിക്കെതിരെ വീണ്ടും പരാതി നല്‍കി ആദിത്യ പാഞ്ചോളി

By Midhun Raj

ബോളിവുഡില്‍ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന താരമാണ് കങ്കണ റാവത്ത്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ബോള്‍ഡായിട്ടുളള വ്യക്തിത്വമാണ് കങ്കണ റാവത്ത്. തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം ആര്‍ക്കുമുന്നിലും വെട്ടിത്തുറന്ന് പറയാറുണ്ട് നടി.

അടുത്തിടെയായിരുന്നു പതിനാറാം വയസില്‍ ലൈംഗികാക്രമണത്തിന് ഇരയായ സംഭവം നടി വെളിപ്പെടുത്തിയിരുന്നത്. ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണ് തന്നെ ബലാല്‍സംഘം ചെയ്തതെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന്‌ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കങ്കണയ്‌ക്കെതിരെ ആദിത്യ പഞ്ചോളി പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ നടിക്കെതിരെ വീണ്ടു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

കങ്കണയുടെ ആരോപണം

കങ്കണയുടെ ആരോപണം

മുന്‍പ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പതിനാറാം വയസില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ റാവത്ത് പറഞ്ഞ്. ഇത് വാര്‍ത്തകളില്‍ എല്ലാം ഇടംപിടിച്ചിരുന്നു. അഭിമുഖത്തിന് പിന്നാലെ ആദിത്യ പാഞ്ചോളി തന്നെ ബലാല്‍സംഘം ചെയ്തുവെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ആദിത്യ പാഞ്ചോളിയും കങ്കണയും

ആദിത്യ പാഞ്ചോളിയും കങ്കണയും

ആദിത്യ പാഞ്ചോളിയും കങ്കണയും മുന്‍പ് അടുത്ത ബന്ധത്തിലായിരുന്നു. പിന്നീട് പരസ്പരം തെറ്റുകയും ഇരുവരും ആരോപണങ്ങളുമായി രംഗത്തെത്തുകയുമായിരുന്നു. കങ്കണയുടെ ചാനല്‍ അഭിമുഖം ആ സമയത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയില്‍ ആദിത്യ പാഞ്ചോളി കങ്കണയ്‌ക്കെതിരെയും പരാതി നല്‍കിയിരുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കങ്കണയ്‌ക്കെതിരെ ആദിത്യ പഞ്ചോളി പരാതി നല്‍കുകയായിരുന്നു.

നടിക്കെതിരെ വീണ്ടും രംഗത്തുവന്നിരിക്കുയാണ്

നടിക്കെതിരെ വീണ്ടും രംഗത്തുവന്നിരിക്കുയാണ്

ഇപ്പോഴിതാ നടിക്കെതിരെ വീണ്ടും രംഗത്തുവന്നിരിക്കുയാണ് ആദിത്യ. ഇത്തവണ കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ചുകൊണ്ടാണ് നടന്‍ വീണ്ടും എത്തിയിരിക്കുന്നത്. കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ധിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പാഞ്ചോളി പരാതിയില്‍ പറയുന്നു. ഇതിന് തെളിവായി റിസ്വവാന്‍ സിദ്ധിഖി തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആദിത്യ പോലീസിന് കൈമാറിയിട്ടുണ്ട്.

വ്യാജ ബലാല്‍സംഘ കേസില്‍

വ്യാജ ബലാല്‍സംഘ കേസില്‍

കങ്കണയെ കൂടാതെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍,റിസ്വാന്‍ സിദ്ധിഖി എന്നിവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദിത്യ പാഞ്ചോളി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ബലാല്‍സംഘ കേസില്‍ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണമാണ് കങ്കണയ്ക്കെതിരെ വീണ്ടും പരാതി നല്‍കിയതെന്ന് ആദിത്യ പാഞ്ചോളി തുറന്നുപറഞ്ഞിരുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X