എല്ലില്ലാത്ത നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയാമെന്നാണോ? കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ്!

By Nimisha

കഴിഞ്ഞ കുറേ നാളുകളായി കങ്കണ റാണവത്തിന്റെ വെളിപ്പെടുത്തലില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബോളിവുഡ് സിനിമാലോകം. ഹൃത്വിക് റോഷനെക്കുറിച്ച് മാത്രമല്ല ആദിത്യ പഞ്ചോളിയെക്കുറിച്ചും താരം സംസാരിച്ചിരുന്നു. വാദി ഭാഗത്തായിരുന്നു ഇതുവരെ കങ്കണ. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ആദിത്യ പഞ്ചോളി.

താന്‍ ഒരു സ്ത്രീ വിരുദ്ധനാണെന്ന തരത്തിലാണ് കങ്കണ തന്നെ വ്യാഖ്യാനിച്ചത്. ആദിത്യ പഞ്ചോളിയെക്കുറിച്ചും സറീന വഹാബിനെക്കുറിച്ചും താരം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ആദിത്യ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും സെറീനയ്ക്ക് എല്ലാം അറിയാമായിരുന്നുവെന്നുമാണ് താരം പറഞ്ഞിരുന്നത്.

കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നു

കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നു

നല്ല രീതിയില്‍ കഴിഞ്ഞു പോകുന്ന തന്റെ കുടുംബം തകര്‍ക്കാനുള്ള ശ്രമമാണ് കങ്കണ നടത്തിയതെന്ന് ആദിത്യ പഞ്ചോളി പറയുന്നു. ബോളിവുഡിലെ താരദമ്പതികളായ സെറീന വഹാബിനും ആദിത്യ പഞ്ചോളിക്കുമെതിരെ കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കേസ് നല്‍കി

അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കേസ് നല്‍കി

താരദമ്പതികളായ തങ്ങളെയും കുടുംബത്തിനെയും കങ്കണ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കങ്കണയെ കൂടാതം സഹോദരി രംഗോലിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍

താന്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് കങ്കണ ഉന്നയിച്ചിട്ടുള്ളത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് കങ്കണയും സഹോദരിയും നിരുപാധികം മാപ്പ് ചോദിക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി

പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി

കൗമാര പ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. സറീന വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയാണ് കങ്കണയെ ലൈംഗികമായി പീഡിപ്പിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍.

സംവിധായകന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു

സംവിധായകന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു

ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് കങ്കണയെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നും സറീന വഹാഹ് വ്യക്തമാക്കിയിരുന്നു.

 പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല

പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല

കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കില്‍ താന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു. അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കില്‍ എന്തിന് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചുവെന്നും സെറീന ചോദിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X