ആദിത്യയുടെ തോളിൽ കയറി ഇരുന്ന് ദിക്ഷ! മലംഗ് പോസ്റ്റർ വിവാദത്തിൽ
ബോളിവുഡിൽ ഏറെ ചർച്ച വിഷയമായിരിക്കുകയാണ്ചിത്രം മലംഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.നടൻ ആദിത്യ റോയ് കപൂർ- ദിക്ഷ പാട്ടാനി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. പോസ്റ്ററിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയരുകയാണ്. ആദിത്യയുടെ ചുവരിൽ കയറി ഇരുന്ന് ചുംബിക്കുന്ന ദിക്ഷയുടെ ചിത്രമാണ് പോസ്റ്ററിൽ.

വലിയ വിമർശനമാണ് പോസ്റ്ററിന് നേരെ ഉയരുന്നത്. ഇത്തരത്തിലുള്ള പോസ്റ്ററുകൾ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് വിമർശകരുടെ വാദം . കൂടാതെ ഇതു പോലുള്ള പോസ്റ്റർ പുറത്തിറക്കിയത് കൊണ്ട് ചിത്രം വിജയിക്കില്ലെന്നും ഒരു കൂട്ടർ പറയുന്നുണ്ട്. പോസ്റ്റർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിരിക്കുന്നത്.
നിയന്ത്രണാതീതമായ രണ്ട് മനസ്സുകളുടെ പ്രണയം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ആഷികി 2, എക് വില്ലൻ എന്നീ ചിത്രങ്ങൾ ശേഷ മോഹിത് സുരിയാൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനിൽ കൂപൂർ, കുനാൽ ഖേമു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദിത്യ റോയ് കപൂറിന്റെ മനോഹരമായ ഒരു ലവ് സ്റ്റോറിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications