തന്റെ കാമുകിയെ ആദിത്യ തട്ടിയെടുത്തെന്ന് രണ്‍വീര്‍; കോളേജിലെ പ്രണയകഥയ്ക്ക് ട്വിസ്റ്റ് കൊടുത്ത് ആദിത്യ

നടി ദീപിക പദുക്കോണിനെ ജീവിതസഖിയാക്കി സന്തോഷത്തോടെ കഴിയുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. വര്‍ഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു. 2018 നവംബറില്‍ വിവാഹിതരായ ഇരുവരും അടുത്ത മാസം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്.

രണ്‍വീറിന്റെ അടുത്ത സുഹൃത്തും ബോളിവുഡിലെ മുന്‍നിര നായകനുമാണ് ആദിത്യ റോയ് കപൂര്‍. രണ്ടു പേരും ഒരേ കാലത്ത് കോളേജ് പഠനം പൂര്‍ത്തിയാക്കിയവരാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ രണ്‍വീറുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും പഴയ കാലത്തെ ഓര്‍മ്മകളും പങ്കുവെക്കുകയാണ് ആദിത്യ റോയ് കപൂറിപ്പോള്‍.

aditya-roy-kapur-

2017 ല്‍ നടി നേഹ ഥൂപിയയുടെ റേഡിയോ ചാറ്റ് ഷോയില്‍ പങ്കെടുത്തു സംസാരിക്കവേ രണ്‍വീര്‍ നടത്തിയ വെളിപ്പെടുത്തലിന് മറുപടിയുമായിട്ടാണ് ആദിത്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ കാമുകിയെ ആദിത്യ 'സ്വന്തമാക്കിയെന്നാണ്' അന്ന് രണ്‍വീര്‍ പറഞ്ഞിരുന്നത്. അന്ന് ഇതേ കുറിച്ച് കൂടുതല്‍ ചര്‍ക്കളൊന്നും നടന്നില്ലെങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിന് മറുപടിയുമായി എത്തിയ ആദിത്യയുടെ വാക്കുകള്‍ വൈറലാവുകയാണ്.

'അവന്‍ കോളേജിലെ എല്ലാ പെണ്‍കുട്ടികളുടേയും ആരാധനാ പാത്രമായിരുന്നു. അന്ന് എനിക്കൊരു കാമുകിയുണ്ടായിരുന്നു. ഇന്നവളൊരു കുട്ടിയുടെ അമ്മയാണ്. അവളുടെ കാര്യത്തില്‍ ഞാനന്ന് ശരിക്കുമൊരു ഭ്രാന്തനായിരുന്നു. നാലഞ്ച് വര്‍ഷത്തോളം നീണ്ട ബന്ധം ഒടുവില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. ആദിത്യയ്‌ക്കൊപ്പം പോകാന്‍ വേണ്ടിയായിരുന്നു അവള്‍ എന്നെ ഉപേക്ഷിച്ചത്'' എന്നുമായിരുന്നു അന്ന് രണ്‍വീര്‍ പറഞ്ഞത്.

aditya-roy-kapur-

'അന്ന് ബ്രേക്കപ്പിനെ കുറിച്ച് രണ്‍വീര്‍ പറഞ്ഞത് കുറച്ച് നാടകീയമായിട്ടാണ്. അവന് എന്തൊക്കെയാണ് തോന്നിയതെന്ന് എനിക്കറിയില്ല. പക്ഷെ അവന്റെ കാമുകിയെ ഞാന്‍ സ്വന്തമാക്കിയിട്ടില്ല. അവരുടെ ബ്രേക്ക് അപ്പ് കഴിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് ഞാനും അവളും അടുത്തത്' എന്നാണ് രണ്‍വീറിന്റെ വാക്കുകള്‍ക്ക് ആദിത്യ നല്‍കുന്ന വിശദീകരണം.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

ഒരുമിച്ച് കോളേജില്‍ പഠിച്ചിരുന്ന ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെത്തുകയും മുന്‍നിര നായകന്മാരാവുകയും ചെയ്തു. ആ പ്രണയം വേണ്ടെന്ന് വെച്ചെങ്കിലും നടി ദീപിക പദുക്കോണിനെ രണ്‍വീര്‍ ഭാര്യയാക്കി. ആദിത്യ ഇനിയും വിവാഹിതനല്ലെങ്കിലും നിലവില്‍ പ്രണയമുണ്ടോ എന്ന കാര്യത്തെ കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. സഡക്ക് ആണ് ആദിത്യയുടെ ഒടുവിലിറങ്ങിയ ചിത്രം. അനുരാഗ് ബസു ചിത്രം ലുഡോ നെറ്റ്ഫ്‌ലിക്‌സിലൂടെ അടുത്തമാസം പ്രേക്ഷകരിലേക്ക് എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X