ബാല്യകാല സുഹൃത്തിന് ജീവിത സഖിയാക്കി താരം!! നടൻ ആദിത്യ റോയ് കപൂർ വിവാഹിതനാകുന്നു...

ബോളിവുഡിൽ വീണ്ടും ഒരു കല്യാണ മാമാങ്കം ഒരുങ്ങുകയാണ്. പോയ വർഷം ബോളിവുഡ് ആഘോഷമാക്കിയ വിവാഹങ്ങളായിരുന്നു താരങ്ങളായ ദീപിക പദുകോൺ,- രൺവീർ സിങ്, പ്രിയങ്ക- നിക് എന്നിവരുടെ വിവാഹം. വീണ്ടും ബോളിവുഡിൽ മറ്റൊരു വിവഹത്തിന് അരങ്ങൊരുങ്ങുകയാണ്. നടൻ ആദിത്യ റോയ് കപൂർ വിവാഹിതനാവുകയാണ്. ബാല്യകാല സുഹൃത്തും മോഡലുമായ ദിവ ധവനാണ് താരത്തിന്റെ ഭാവി വധു.

അടുത്ത വർഷം ബോളിവുഡിൽ നിരവധി താര വിവാഹങ്ങൾക്കാണ് വേദിയെരുങ്ങുന്നത്. ആലിയ ഭട്ട- രൺബീർ കപൂർ, അർജുൻ കപൂർ- മലൈക എന്നിവരുടെ വിവാഹങ്ങൾ 2020 ൽ ഉണ്ടാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ആ കൂട്ടത്തിലേയ്ക്ക് മറ്റൊരു വിവാഹവും കൂടി. ആഷഖി 2 എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആദിത്യ റോയ് കപൂർ.

ബാല്യ കാല സുഹൃത്ത്

ബാല്യ കാല സുഹൃത്ത്

മോഡലും ബാല്യകാല സുഹൃത്തുമായ ദിവ ധവാനാണ് ആദിത്യ റോയ് കപൂറിന്റെ ഭാവി വധു. ഇരുവരും ഡേറ്റിങ്ങിലാണെന്നുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ശരി വയ്ക്കും വിധത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. അടുത്ത മാസം വിവാഹ നിശ്ചയം നടക്കുമെന്നും. 2020 വിവാഹമുണ്ടാകുമെന്നാണ് പ്രചരിക്കുന്ന റിപ്പോട്ട്.

ദിവയുമായുള്ള  ബന്ധം

ദിവയുമായുള്ള ബന്ധം

കരൺ ജോഹർ അവതാരകനായി എന്നു ഷോയിൽ താരത്തിനെ കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പിനെ കുറിച്ച് ആരാഞ്ഞിരുന്നു. അപ്പോഴാണ് പ്രണയത്തെ കുറിച്ചുളള സൂചന നൽകിയത ദിവ തന്റെ ബാല്യകാല സുഹൃത്താണെന്നും, വളരെ സ്നേഹമുള വ്യക്തിയാണെന്നും ആദിത്യ പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ റാമ്പുകളിൽ ഒന്നിച്ച് എത്താറുണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളാണെന്നും താരം പറഞ്ഞു.

ശ്രദ്ധ കപൂർ- ആദിത്യ റോയ് കപൂർ‌

ശ്രദ്ധ കപൂർ- ആദിത്യ റോയ് കപൂർ‌

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ശ്രദ്ധയും ആദിത്യ റോയ് കപുറും. ആഷിഖി 2 എന്ന ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു താരങ്ങളുടെ പ്രണയ വാർത്ത ചൂട് പിടിച്ച ചർച്ചയായത്. എന്നാൽ പിന്നീട് ഇരുവരുടേയും ബ്രേക്കപ്പ് വാർത്തയായിരുന്നു ബോളിവുഡിൽ പ്രചരിച്ചത്. ശ്രദ്ധയുമായുള്ള ബന്ധം തകർന്നതിനു ശേഷമാണ് ആദിത്യയ്ക്കൊപ്പം ദിവയുടെ പേര് ഗോസിപ്പ് കോളത്തിൽ സജീവമാകുന്നത്.

 ആലിയയ്ക്കൊപ്പം

ആലിയയ്ക്കൊപ്പം

കരൺ ജോഹർ നിർമ്മിച്ച കലങ്കാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ആദിത്യ റോയ് കപൂർ ചിത്രം. ആലിയ ഭട്ട്, മധുരി ദീക്ഷിത്. സഞ്ജയ് ദത്ത്, വരുൺ ധവൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചികരുന്നു. കലങ്കിനു ശേഷം ആലിയ ഭട്ടും ആദിത്യ റോയ് കപൂറും ഒന്നിക്കുന്ന ചിത്രമാണ് സടക്ക് 2. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് അടുത്തതായി പുറത്തുവരാനുള്ള താരത്തിന്റെ ചിത്രം. മഹോഷ് ഭട്ടുമായുള്ള ചിത്രം ആദിത്യ റോയ് കപൂർ പങ്കുവെച്ചിരുന്നു. റിങ്ങ് മാസ്റ്റർക്കൊപ്പം പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X