ബി.എ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

By Soorya Chandran

ഷാ രൂഖ് ഖാനും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രമായെത്തുന്ന ചെന്നൈ എക്‌സപ്ര്‌സ് ഉടന്‍ റിലീസ് ചെയ്യാനിരിക്കെ ബോളിവുഡില്‍ നിന്നെത്തുന്നത് മറ്റൊരു വാര്‍ത്തയാണ്. ഫര്‍ഹാന്‍ അക്തറിന്റെ ഭാഗ് മില്‍ഖ ഭാഗ് തീയ്യറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ അല്‍പം മസാലക്കഥ പറയുന്ന ബി.എ പാസ്സ് എന്ന ചിത്രവും നല്ല കളക്ഷന്‍ നേടുന്നുണ്ട്.

ചക് ദേ ഇന്ത്യ ഫെയിം ശില്‍പ ശുക്ല പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണ് ബി.എ പാസ്സ്. അതീവ ലൈംഗിക തത്പരയായ ഒരു വിവാഹിതയുടെ വേഷമാണ് ശില്‍പ ശുക്ലക്ക് ഈ സിനിമയില്‍. ഒരു കൗമാരക്കാരനെ തന്റെ ഇംഗിതങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നതാണ് സിനിമയുടെ കഥ. 2013 ആഗസ്റ്റ് 2 ന് റിലീസ് ചെയ്ത സിനിമ ആദ്യ ആഴ്ചയില്‍ തന്നെ ഏതാണ് നാല് കോടി രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു.

ചക്‌ദേ ഇന്ത്യില്‍ നിന്ന്

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

ചക്‌ദേ ഇന്ത്യ എന്ന ബോളിവുഡ് സൂപ്പര്‍ ഹിറ്റിലൂടെ പ്രശസ്തയായ നടിയാണ് ശില്‍ ശുക്ല .ആത്യാവശ്യം എരിവും പുളിയുമുള്ള രംഗങ്ങളിലാണ് ശില്‍പ ബി.എ പാസ്സ് എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇറോട്ടിക് സിനിമ

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

ഗ്രമത്തില്‍ നിന്ന് വിദ്യാഭ്യാസത്തിനായി ദില്ലി നഗരത്തിലെത്തുന്ന ഒരു കൗമാരക്കാരന്റെ കഥയാണിത്. ബന്ധു വീട്ടില്‍ താമസിച്ച് പഠിക്കുന്നതിനിടെ അവന്‍ ശാരിക ആന്റി എന്ന വിവാഹിതയായ സ്ത്രീയുമായി പരിചയത്തിലാകുന്നു. ഇവര്‍ തമ്മിലുള്ള ബന്ധമാണ് ചൂടോടെ വെള്ളിത്തിരയില്‍ തെളിയുന്നത്.

ചെറുകഥയില്‍ നിന്ന് സിനിമ

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

മോഹന്‍ സിക്ക് എഴുതിയ റെയില്‍വേ ആന്റി എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ തയ്യാറാക്കിയിട്ടുള്ളത്. 2009 ല്‍ പ്രസിദ്ധീകരിച്ച കൃതിയാണ് റെില്‍വേ ആന്റി.

പ്രധാന താരങ്ങള്‍

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

ശില്‍പ ശുക്ലയെ കൂടാതെ ഷദാബ് കമാല്‍, രാജേഷ് ശര്‍മ, ദിവ്യേന്ദു ഭട്ടാചാര്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ഷദാബ് കമാല്‍ ആണ് ശില്‍പ ശുകഌയുടെ ജോഡി.

സംവിധായകന്റെ സിനിമ

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

അജയ് ബാല്‍ എന്ന സംവിധായകന്റെ ആദ്യ ബോളിവുഡ് സിനിമയാണ് ബി.എ പാസ്സ്. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മെയ് വഴക്കത്തോടെയാണ് അജയ് ബാല്‍ ഈ സിനിമ ചെയ്തിരിക്കുന്നതെന്നാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്.

അശ്ലീലത്തിലേക്ക് പോകാതെ

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

കഥയുടെ പശ്ചാത്തലം നല്ല രീതിയില്‍ സെക്‌സ് സീനുകള്‍ കുത്തി നിറക്കാന്‍ അവസരം നല്‍കുന്നുണ്ടെങ്കിലും അത്തരം തറ വേലകളൊന്നും സംവിധായകന്‍ ബി.എ പാസ്സില്‍ ഉപയോഗിച്ചിട്ടില്ല. ചൂടന്‍ രംഗങ്ങള്‍ അതിമനോഹരമായി അവതരിപ്പിച്ച സംവിധായകനെ ബോളിവുഡിലെ മറ്റ് വമ്പന്‍മാര്‍ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു എന്ന് ചില അടക്കംപറച്ചിലുകളുണ്ട്.

ദിബ്യേന്ദു ഭട്ടാചാര്യ

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

ബംഗാളി നടനായ ദിബ്യേന്ദു ഭട്ടാചാര്യയുടെ മികച്ച പ്രടവും ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദില്ലിയിലെത്തുന്ന ഷദാബ് കമാലിന് അവിടെ ലഭിക്കുന്ന സുഹൃത്താണ് ദിബ്യേന്ദു അവതരിപ്പിക്കുന്ന ജോണി എന്ന കഥാപാത്രം.

ശില്‍പ കിടിലന്‍

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

ലൈംഗികാസക്തിയുള്ള ഒരു യുവതിയായി ശില്‍പ ശരിക്കും സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ശില്‍പ അവതരിപ്പിക്കുന്ന ശാരിക ആന്റി അശ്ലീലമല്ലാത്ത സെക്‌സ് കാഴ്ചകളാണ് പ്രേക്ഷകര്‍ക്ക് തുറന്ന് കൊടുക്കുന്നത്.

നിഴലും വെളിച്ചവും

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ എങ്ങനെ നിഴലും വെളിച്ചവും ഉപയോഗിക്കണമെന്ന് സംവിധായകന്‍ അജയ് ബാലിന് നന്നായി അറിയാം. 'എ ഡാര്‍ക്ക് ആന്‍ഡ് ഡിസ്റ്റര്‍ബിങ് ഫിലിം' എന്നാണ് നിരൂപകര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.

മികച്ച കളക്ഷന്‍

ബിഎ പാസ്സ് ബോളിവുഡില്‍ തരംഗമാകുന്നു

2013 ജൂലായ് 12 റിലീസ് ചെയ്യാനിരുന്നതായിരുന്നു ബി.എ പാസ്സ്. പക്ഷേ ഭാഗ് മില്‍ഖ ഭാഗ് ഏതാണ്ട് അതേ സമയത്ത് തന്നെ റിലീസ് ചെയ്യുന്നതിനാലാണ് ആഗസ്റ്റിലേക്ക് റിലീസ് മാറ്റിയത്. പ്രേക്ഷകരില്‍ നല്ല അഭിപ്രായമുണ്ടാക്കിയ സിനിമയുടെ പബ്ലിസിറ്റിയും ആ അഭിപ്രായം തന്നെയായിരുന്നു. ആദ്യ ആഴ്ചയില്‍ മാത്രം നാല് കോടിയിലേറെ രൂപ സിനിമ സ്വന്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X