റാണി മുഖര്‍ജിയുടെ വീട്ടില്‍ നിന്നും രാത്രി നടന്‍ ഗോവിന്ദയെ കൈയ്യോടെ പിടികൂടി; നടിയുടെ പേരിലുയർന്ന 5 വിവാദങ്ങൾ

ഇന്ത്യന്‍ സിനിമയിലെ ക്യൂട്ട് സുന്ദരിയാണ് റാണി മുഖര്‍ജി. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള റാണി ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. ബണ്ടി ഔര്‍ ബബ്ലി 2 എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

കരിയറില്‍ വിജയിക്കുകയും, പ്രശസ്തിയും അഭിനന്ദനങ്ങളുമൊക്കെ സ്വന്തമാക്കുകയും ചെയ്ത റാണി ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിട്ടിട്ടുണ്ട്. അടുത്തിടെ ജന്മദിനം ആഘോഷിച്ചതിന് പിന്നാലെ റാണിയെ പറ്റിയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

പ്രധാനമായും അഞ്ച് വിവാദങ്ങളാണ് റാണിയുടെ പേരില്‍ അക്കാലത്ത് ഉയര്‍ന്ന് വന്നത്. നടിമാരായ ഐശ്വര്യ റായിയും ജയ ബച്ചനുമായിട്ടുള്ള വഴക്ക് മുതല്‍ നടന്‍ ഗോവിന്ദയുമായിട്ടുള്ള പ്രണയകഥ വരെ ഇതിലുണ്ട്.

2000 ത്തില്‍ ഹദ് കര്‍ ദി ആപ്നെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് റാണി മുഖര്‍ജിയെ കണ്ടുമുട്ടിയ ഗോവിന്ദയും റാണിയും അടുപ്പത്തിലാവുകയായിരുന്നു.

rani-mukherjee-aish-govinda-

വിവാഹിതനായ ഗോവിന്ദയുമായി ബന്ധം പുലര്‍ത്തിയ ഇരുവരെയും ഒരിക്കല്‍ റാണിയുടെ മുറിയില്‍ നിന്നും രാത്രിയില്‍ പിടി കൂടുകയായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്‍ നടിയെ കാണാനായി റാണിയുടെ വീട്ടില്‍ പോയപ്പോഴാണ് ഗോവിന്ദയെ അവിടെ കണ്ടത്. ഇത് വലിയ വാര്‍ത്തയായി.

ഗോവിന്ദ റാണിയ്ക്ക് വില കൂടിയ കാറും ആഭരണങ്ങളും ഒരു അപ്പാര്‍ട്ട്‌മെന്റും സമ്മാനമായി നല്‍കി. എന്നാല്‍ നടന്റെ ഭാര്യയായ സുനിത ഇതറിഞ്ഞ് വീട്ടില്‍ നിന്ന് മാറി താമസിച്ചിരുന്നു.

റാണിയെ വിവാഹം കഴിക്കാന്‍ ഗോവിന്ദ ആഗ്രഹിച്ചെങ്കിലും വിവാഹബന്ധം ഉപേക്ഷിക്കാന്‍ സുനിത തയ്യാറായില്ല. ഇതോട് കൂടിയാണ് താരങ്ങള്‍ വേര്‍പിരിഞ്ഞതെന്നാണ് മുന്‍പ് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

റാണി മുഖര്‍ജിയും ഐശ്വര്യ റായിയും തമ്മിലുണ്ടായ വഴക്കാണ് മറ്റൊരു പ്രധാന ചര്‍ച്ച വിഷയം. 90 കളുടെ അവസാനത്തിലും 2000 ത്തിന്റെ തുടക്കത്തിലും റാണിയും ഐശ്വര്യയും ഒരുമിച്ച് തിളങ്ങി നിന്ന നടിമാരായിരുന്നു.

പരസ്പരം അടുത്ത ബന്ധം സൂക്ഷച്ചിരുന്ന ഇരുവരും പെട്ടെന്നാണ് അകല്‍ച്ചയിലാവുന്നത്. സല്‍മാന്‍ ഖാന്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഐശ്വര്യ റായിയ്ക്ക് പകരം റാണിയെ ഷാരൂഖ് ഖാന്റെ നായികയാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

പിന്നീട് റാണി മുഖര്‍ജി സ്‌നേഹിച്ചിരുന്ന അഭിഷേക് ബച്ചനെ ഐശ്വര്യ വിവാഹം കഴിച്ചതും ഇവരുടെ ബന്ധം അകലാന്‍ കാരണമായി. അടുത്ത കാലത്തായി നടിമാര്‍ ഒരുമിക്കുകയും പാര്‍ട്ടികളില്‍ സന്തോഷത്തോടെ പങ്കെടുത്ത് പിണക്കമൊക്കെ മാറ്റിയിരുന്നു.

ഐശ്വര്യ റായിയുമായി മാത്രമല്ല അവരുടെ അമ്മായിയമ്മയും നടിയുമായ ജയ ബച്ചനുമായിട്ടും റാണിയ്ക്ക് പ്രശ്‌നം ഉണ്ടായിരുന്നു. റാണിയും അഭിഷേക് ബച്ചനും ഏറെ കാലം പ്രണയത്തിലായിരുന്നു.

എന്നാല്‍ ഇവരുടെ ബന്ധത്തില്‍ ജയ ബച്ചന്‍ അനുകൂലിച്ചില്ല. അവര്‍ ഒരിക്കലും വിവാഹം കഴിക്കരുതെന്നും റാണി വളരെ അഹങ്കാരിയും ഉച്ചത്തില്‍ സംസാരിക്കുന്നവളുമാണെന്ന് ജയ കരുതി. റാണിയില്‍ നിന്നും അകന്ന് നില്‍ക്കാനാണ് ജയ മകനെ ഉപദേശിച്ചത്. പിന്നീട് അഭിഷേക് റാണിയുമായി പിരിഞ്ഞ് ഐശ്വര്യ റായിയെ വിവാഹം കഴിച്ചു.

ഇതിന് പുറമേ യാഷ് രാജ് പ്രൊഡക്ഷന്‍സിന്റെ ലാഗാ ചുനാരി മേ ദാഗ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയയും റാണിയും തമ്മില്‍ വഴക്കുണ്ടായതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. അതിന് ശേഷം നടിമാര്‍ പരസ്പരം സംസാരിക്കുന്നത് പോലും നിര്‍ത്തിയെന്നും അഭ്യൂഹങ്ങളുണ്ട്.

rani-mukherjee

ബോളിവുഡിലടക്കം വലിയ വിവാദമായ മീടു ആരോപണത്തില്‍ റാണി നടത്തിയൊരു പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായി. അന്ന് ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങി ജനപ്രിയ ബോളിവുഡ് നടിമാര്‍ വരെ ഈ മൂവ്‌മെന്റിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

അവരില്‍ നിന്നും വേറിട്ടൊരു അഭിപ്രായമാണ് റാണി മുഖര്‍ജി മുന്നോട്ട് വെച്ചത്. സ്വയം പ്രതിരോധത്തിനായി പെണ്‍കുട്ടികള്‍ ആയോധന കലകള്‍ പഠിക്കണമെന്നും അതിന്റെ ആവശ്യകതയെ പറ്റിയുമാണ് റാണി സംസാരിച്ചത്.

എന്നാല്‍ പെണ്‍കുട്ടികള്‍ സ്വയം പ്രതിരോധം പഠിക്കേണ്ട അവസ്ഥയിലേക്ക് പോലും ഇതിനെ കൊണ്ട് വരാന്‍ പാടില്ലായിരുന്നു എന്നാണ് ദീപികയടക്കമുള്ള നടിമാരുടെ നിലപാട്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലെ ആളുകള്‍ റാണിയെ ക്രൂരമായി ട്രോളി.

റാണി മുഖര്‍ജിയും വിവേക് ഒബ്‌റോയിയും തമ്മിലും വഴക്ക് നടന്നിട്ടുണ്ട്. സാതിയ എന്ന ചിത്രത്തില്‍ താരങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. അന്ന് താരങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.

റാണിയും ഐശ്വര്യയും അന്ന് കൂട്ടുകാരികളാണ്. എന്നാല്‍ റാണിയുമായി തര്‍ക്കമുള്ളതിനാല്‍ വിവേക് ഐശ്വര്യയോട് അവരില്‍ നിന്നും അകലം പാലിക്കാന്‍ പറഞ്ഞു. ഇതറിഞ്ഞതോടെയാണ് റാണി വിവേകുമായി വഴക്ക് കൂടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X