താരപുത്രന്‍ അര്‍ബുദത്തോട് പോരാടിയത് 5 വര്‍ഷം! ആ യുദ്ധത്തില്‍ അയാന്‍ തന്നെ ജയിച്ചെന്ന് താരപിതാവ്!!
ബോളിവുഡിലെ പ്രമുഖ താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. സിനിമയിലെ ചുംബനരംഗങ്ങൡലൂടെയാണ് താരം ശ്രദ്ധേയനായത്. സിനിമയിലും കുടുംബത്തിലും സന്തോഷത്തോടെ ജീവിച്ചിരുന്ന താരത്തിന്റെ ഏറ്റവും വലിയ ദുഃഖം മകന്റെ രോഗമായിരുന്നു. അയാന്‍ ഹാഷ്മി എന്ന ഇമ്രന്റെ മകന് 2014 ലായിരുന്നു അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. അര്‍ബുദത്തോട് വര്‍ഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവില്‍ താരപുത്രന്‍ അതില്‍ നിന്നും പൂര്‍ണമായും മോചിതനായിരിക്കുകയാണ്. ഇക്കാര്യം താരം തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാന്‍ ഇന്ന് അര്‍ബുഗ രോഗത്തില്‍ നിന്നും മോചിതനായിരിക്കുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. അര്‍ബുദത്തോട് പോരാടുന്ന എല്ലാവര്‍ക്കും എന്റെ പ്രാര്‍ത്ഥനകള്‍. നിങ്ങള്‍ക്കും യുദ്ധം ജയിക്കാമെന്ന് ഇമ്രാന്‍ ഹാഷ്മി പറയുന്നു. അര്‍ബുദ രോഗബാധിതനായ മകന്റെ ജീവിതത്തെ കുറിച്ചും പോരാട്ടത്തെ കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകം ഇമ്രാന്‍ ഹാഷ്മി പുറത്തിറക്കിയിരുന്നു.
'ദ കിസ്സ് ഓഫ് ലവ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിക്കാന്‍ ഇമ്രാനെ സഹായിച്ചത് എഴുത്തുകാരന്‍ ബിലാല്‍ സിദ്ദിഖി ആയിരുന്നു. അയാന്റെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാനും ഭാര്യ പര്‍വീണും തകര്‍ന്ന് പോയിരുന്നു. എന്നാല്‍ ധൈര്യം സംഭരിക്കേണ്ടത് ആവശ്യമായിരുന്നു. ഞങ്ങളുടെ ആത്മവിശ്വാസം കുടുംബത്തില്‍ എല്ലാവരിലേക്കും വന്നു. അര്‍ബുദ ബാധിതരായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രചോദനമാകാനാണ് താന്‍ പുസ്തകം രചിച്ചതെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.


Click it and Unblock the Notifications











