കരണിന്റെ ബർത്ത് ഡെ പാർട്ടിക്ക് സൽമാനെത്തി, മുഖം കൊടുക്കാതെ ഐശ്വര്യ, പരിചയം പുതുക്കി അഭിഷേക് ബച്ചൻ!

സിനിമാ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ 50ആം ജന്മദിനമായിരുന്നു മേയ് 25ന്. സഹതാരങ്ങൾക്കായി വമ്പൻ പാർട്ടിയാണ് കരൺ ഒരുക്കിയത്. ബോളിവുഡ് താരങ്ങളൾ ഉൾപ്പെട ഗ്ലാമറസ് ലുക്കിലെത്തിയ പാർട്ടിയിൽ കരണും സ്വതസിദ്ധമായ ശൈലിയിൽ തിളങ്ങി.

വെള്ള ഷർട്ടിനും കറുപ്പ് പാന്റ്സിനുമൊപ്പം തിളങ്ങുന്ന ഗ്രീൻ ജാക്കറ്റ് ധരിച്ചാണ് കരൺ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. ബോ ടൈ പെയർ ചെയ്തിരുന്നു. ക്ലാസിക് പോസുകളിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ താരം പങ്കുവെച്ചിരുന്നു.

സൽമാൻ ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, കരീന കപൂർ, ഹൃത്വിക് റോഷൻ, വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദാന, ജാൻവി കപൂർ തുടങ്ങി നിരവധി പ്രമുഖർ പാർട്ടിക്ക് എത്തിയിരുന്നു.

Abhishek bachchan  Salman khan, Abhishek bachchan  Salman khan news, Abhishek bachchan  Salman khan issues, Abhishek bachchan   Aishwarya Rai,  Aishwarya Rai news, അഭിഷേക് ബച്ചൻ സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ സൽമാൻ ഖാൻ വാർത്തകൾ, അഭിഷേക് ബച്ചൻ സൽമാൻ ഖാൻ പ്രശ്നങ്ങൾ, അഭിഷേക് ബച്ചൻ ഐശ്വര്യ റായ്, ഐശ്വര്യ റായ് വാർത്തകൾ

ലോകസുന്ദരി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ബർത്ത് ഡെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഒരു പക്ഷെ ഐശ്വര്യയുമായുള്ള പ്രണയം പൊളിഞ്ഞതിന് ശേഷം ആദ്യമായാകും സൽമാനും ഐശ്വര്യയും അഭിഷേകുമെല്ലാം ഒരുമിച്ച് ഒരു പാർട്ടിയിൽ പങ്കെടുക്കുന്നത്.

അഭിഷേകിനെ വിവാഹം ചെയ്യും മുമ്പ് ഐശ്വര്യ സൽമാനുമായി പ്രണയത്തിലായിരുന്നു. പിന്നീട് സൽമാൻ ഖാൻ മാനസീകമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് താൻ ബന്ധം ഉപേക്ഷിച്ചതെന്ന് പലപ്പോഴും ഐശ്വര്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മെയ് 25ന് നടന്ന പാർട്ടിയിൽ പന്ത്രണ്ട് മണിയോടെയാണ് ഐശ്വര്യയും അഭിഷേകും എത്തിയത്. ഒരു മണിയോടെ സൽമാനും പാർട്ടിയിൽ പങ്കെടുക്കാനെത്തി. ഐശ്വര്യ സൽമാനുമായി സംസാരിക്കാൻ പോയില്ലെങ്കിലും അഭിഷേക് ബച്ചൻ സൽമാനെ കണ്ട് സംസാരിച്ച് പരിചയം പുതുക്കി എന്നാണ് റിപ്പോർട്ടുകൾ.

സൽമാനേയും ഐശ്വര്യയേ‌യും പോലെ തന്നെ മുമ്പ് പ്രണയിച്ചിരുന്ന കത്രീന കൈഫും രൺബീർ കപൂറും വലിയ അടുപ്പമോ പരിചയമോ കാണിക്കാതെയാണ് കരൺ ജോഹർ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയത്.

Abhishek bachchan  Salman khan, Abhishek bachchan  Salman khan news, Abhishek bachchan  Salman khan issues, Abhishek bachchan   Aishwarya Rai,  Aishwarya Rai news, അഭിഷേക് ബച്ചൻ സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ സൽമാൻ ഖാൻ വാർത്തകൾ, അഭിഷേക് ബച്ചൻ സൽമാൻ ഖാൻ പ്രശ്നങ്ങൾ, അഭിഷേക് ബച്ചൻ ഐശ്വര്യ റായ്, ഐശ്വര്യ റായ് വാർത്തകൾ

രൺബീർ കപൂർ അമ്മ നീതുവിനൊപ്പവും കത്രീന ഭർത്താവും നടനുമായ വിക്കി കൗശലിനൊപ്പവുമാണ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ബോളിവുഡിലെ എല്ലാ താരങ്ങളുമായും സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് കരൺ ജോഹർ.

സൗത്ത് ഇന്ത്യയിൽ നിന്ന് പൂജ ഹെ​ഗ്ഡെ, രശ്മിക മന്ദാന, വിജയ് ​ദേവരകൊണ്ട എന്നിവർക്കും പാർട്ടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. ഷാരൂഖാൻ അടക്കമുള്ള താരങ്ങളും ഷൂട്ടിങിൽ നിന്നടക്കം ഇടവേളയെടുത്ത് എത്തിയിരുന്നു. കരൺ ജോഹർ ബർത്ത് ഡെ പാർട്ടി ബോളിവുഡ് റീ യൂണിയൻ വേദിയായും മാറി.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X