'കര‌ൺ ജോ​ഹറിന്റെ നടത്തം പോലെയുണ്ടല്ലോ...'; അക്ഷയ് കുമാറിന്റെ മകനെ കളിയാക്കി സോഷ്യൽമീഡിയ!

ബോളിവുഡിലെ പവർ ജോഡികളായ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരായി രണ്ട് പതിറ്റാണ്ടിലേറെയായി. ഇരുവർക്കും ആരവ് കുമാർ, നിതാര കുമാർ എന്നീ രണ്ട് കുട്ടികളുണ്ട്. ട്വിങ്കിൾ പലപ്പോഴും അവരുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ ദൃശ്യങ്ങൾ അവരുടെ സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മാതൃക ദമ്പതികളെന്നാണ് അക്ഷയ്കുമാറും ട്വിങ്കിൾ ഖന്നയും ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടി കാണിക്കാത്തവരാണ്.

അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും സോഷ്യൽമീഡിയയിൽ സജീവമാണെങ്കിൽ മക്കൾ രണ്ടുപേരും സോഷ്യൽമീഡിയയിൽ നിന്നും വിട്ടുനിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ്.

ചേട്ടൻ ആരവിന്റെ കൈയ്യിൽ തൂങ്ങിയാണ് നിതാര നടക്കുന്നത്

കഴിഞ്ഞ ദിവസം ട്വിങ്കിൾ ഖന്നയ്ക്കൊപ്പം മക്കളായ ആരവും നിതാരയും മുംബൈ എയർപോർട്ടിൽ വന്നിറങ്ങയിപ്പോൾ പാപ്പരാസികൾ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ചേട്ടൻ ആരവിന്റെ കൈയ്യിൽ തൂങ്ങിയാണ് നിതാര നടക്കുന്നത്.

ഫോട്ടോ പകർത്താൻ ഓടിക്കൂടിയ പാപ്പരാസികളെ കണ്ട് കുട്ടി നിതാര പരിഭ്രാന്തി കാണിക്കുന്നതും വീഡിയോയിൽ കാണാം. നേവി ബ്ലു ഷർട്ടും കറുത്ത പാന്റുകളുമായിരുന്നു ആരവിന്റെ വേഷം. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയ ആരവിന്റെ മനറിസത്തെ കളിയാക്കുകയാണ് ഇപ്പോൾ.

തലകുനിച്ച് അൽപം നാണത്തോടെയാണ് ആരവ് നടക്കുന്നത്

തലകുനിച്ച് അൽപം നാണത്തോടെയാണ് ആരവ് നടക്കുന്നതെന്നും വീഡിയോ കാണുമ്പോൾ കരൺ ജോഹറിനേയാണ് ഓർമവരുന്നത് എന്നുമെല്ലാമാണ് ചിലർ ആരവിനെ കുറ്റപ്പെടുത്തി കുറിച്ചത്. അവരെ അവരുടേതായ രീതിയിൽ ജീവിക്കാൻ അനുവദിക്കൂവെന്നാണ് ആരവിനെ അനുകൂലിച്ച് ചിലർ കുറിച്ചത്. മുമ്പും ആരവിനെ സോഷ്യൽമീഡിയ ട്രോൾ ചെയ്തിരുന്നു.

സ്ത്രീകൾ ഉപയോ​ഗിക്കുന്ന തരത്തിലുള്ള കടും നിറങ്ങളിലുള്ള ബാ​ഗുകൾ ആരവ് ഉപ​യോ​ഗിച്ചുവെന്നതായിരുന്നു കാരണമായി പറഞ്ഞത്. റോബോട്ടുകൾ പെരുമാറുന്നത് പോലെയാണ് ആരവിന്റെ ശരീര ഭാഷയെന്നും ചിലർ താരപുത്രനെ കുറ്റപ്പെടുത്തിയിരുന്നു.

 അക്ഷയ് കുമാർ ആദായനികുതിയുടെ കാര്യത്തിൽ മികച്ച പ്രകടനത്തിനുള്ള സമ്മാൻ പത്ര കരസ്ഥമാക്കി

അതേസമയം അക്ഷയ് കുമാർ ആദായനികുതിയുടെ കാര്യത്തിൽ മികച്ച പ്രകടനത്തിനുള്ള സമ്മാൻ പത്ര കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് അദ്ദേഹത്തെ സമ്മാൻ പത്ര നൽകി ആദരിക്കുകയും ഹിന്ദി ചലച്ചിത്രമേഖലയിൽ നിന്ന് ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

പിങ്ക് വില്ലയുടെ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷമായി ബോളിവുഡ് ഇൻഡസ്‌ട്രിയിലെ ഏറ്റവും ഉയർന്ന നികുതി ദായകനായി അക്ഷയ് നിലനിൽക്കുന്നു.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X