ഇർഫാനും ശ്രീദേവിയും മരിക്കാൻ കാരണം ആ നടൻ, മറ്റുള്ളവർ രക്ഷപ്പെട്ടു, വാക്കുകൾ വിവാദമാകുന്നു
ചില താരങ്ങളുടെ വിയോഗം എത്ര വർഷങ്ങൾ കഴിഞ്ഞാലും ഉൾക്കൊള്ളാൻ കഴിയില്ല . അത്തരത്തിൽ ഇന്ത്യൻ സിനിമ പ്രേക്ഷകരെ ഞെട്ടിച്ച വിയോഗങ്ങളായിരുന്നു നടി ശ്രീദേവിയുടേയും ഇർഫാൻ ഖാന്റേയും. 2018 ഫെബ്രുവരി 24 നായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശ്രീദേവി വിടവാങ്ങിയത്. ഇന്നും നടിയുടെ വിയോഗം ഉൾക്കൊള്ളാൻ കുടംബത്തിനും സുഹൃത്തുക്കൾക്കും കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ വിയോഗം പോലെ ഒരു അപ്രതീക്ഷിത വിടവാങ്ങലായിരുന്നു നടൻ ഇർഫാൻ ഖാന്റേയും. ഏപ്രിൽ 28 നായിരുന്നു താരം അന്തരിച്ചത്.

ഇപ്പോൾ താരങ്ങളുടെ മരണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താൻ ടിവി അവതാരകൻ നടത്തിയ പരാമർശം വിവാദമാകുകയാണ്. പാകിസ്ഥാനിയായ അദ്‌നാന്‍ സിദ്ദിഖി, ശ്രീദേവി, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചതു കൊണ്ടാണ് ശ്രീദേവിയും ഇർഫാൻ ഖാനും മരണപ്പെട്ടതെന്നായിരുന്നു അവതാരകന്റെ കണ്ടു പിടുത്തം . അവതാരകന്‍ ആമിര്‍ ലിയാഖത് ഹുസൈനാണ് ലൈവിനിടെ ഇത്തത്തിലുള്ള പരാമർശം നടത്തിയത്. അവതാരകന്റെ പരാമർശം വൻ വിവാദമായിരുന്നു. തുടർന്ന് ഇയാൾ മാപ്പ് പറയുകയും ചെയ്തു.
മോം എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അദ്‌നാന്‍ സിദ്ദിഖി അഭിനയിച്ചു. പിന്നീട് ഇവർ അന്തരിച്ചു. പിന്നീട് താരം ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ചു അദ്ദേഹവും മരിച്ചുവെന്നായിരുന്നു അവതാരകന്റെ വാക്കുകൾ. മര്‍ദാനി 2, ജിസം 2 എന്നീ ചിത്രങ്ങള്‍ നിങ്ങള്‍ വേണ്ടെന്നു വെച്ചത് നന്നായി എന്നും അതുകൊണ്ട് അതിലെ സിനിമകളിലെ താരങ്ങള്‍ക്ക് ജീവനുണ്ട്" എന്നാണ് അവതാരകന്‍ പറഞ്ഞു.താൻ പറഞ്ഞത് തമാശയല്ലെന്നും ഇയാൾ പറഞ്ഞു.
വീഡിയോ വൈറലായതോടെ അവതാരകനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. കമന്റുകള്‍ എത്തിയതോടെയാണ് ക്ഷമാപണവുമായി ഇയാൾ രംഗത്തെത്തുകയായിരുന്നു. ലൈവിനിടെ സംഭവിച്ചു പോയതെന്നായിരുന്നു ആമിര്‍ ലിയാഖത് ഹുസൈൻ പറഞ്ഞത്.. അമറിന്റെ വാക്കുകൾ ഇങ്ങനെ... ഇന്നലത്തെ പ്രോഗാമിൽ താൻ നടത്തിയ പ്രസ്തവനയിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നും . ഈ പുണ്യമാസത്തിൽ അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കുമെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു. അവതാരകന്റെ വിവാദ പരമാർശത്തെ തുടർന്ന് നടൻ അദ്‌നാൻ സിദ്ദിഖി ശ്രീദേവിയുടേയും ഇർഫാന്റേയും കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ട്


Click it and Unblock the Notifications











