അനില്‍ കപൂറും ഭാര്യയും വേര്‍പിരിയന്‍ കാരണം നടി കങ്കണയോ? താരദമ്പതിമാരുടെ വാര്‍ത്തയ്ക്ക് പിന്നിലെ സത്യമിത്

ബോളിവുഡ് സിനിമാലോകത്ത് ഏറെ വിവാദങ്ങളുണ്ടാക്കി കൊണ്ടിരിക്കുകയാണ് നടി കങ്കണ റാണവത്. നടിയുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതുപോലെ ചില താരങ്ങളുടെ കുടുംബ ജീവിതത്തിലേക്കും നടി കങ്കണയുടെ പേര് വന്നിരുന്നു. ആദിത്യ പഞ്ചോളി- സെറീന വഹാബ് ദമ്പതിമാര്‍ക്കിടയിലും ഹൃത്വിക് റോഷന്‍- സുസെന്ന ദമ്പതിമാര്‍ക്കിടയിലുമൊക്കെ കങ്കണയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നു. ഹൃത്വികും സുസെന്നയും വേര്‍പിരിയാന്‍ കാരണം ഹൃത്വിക്കിന് കങ്കണയോടുള്ള റിലേഷന്‍ ആണെന്നായിരുന്നു അഭ്യൂഹങ്ങള്‍.

സമാനമായ രീതിയില്‍ അനില്‍ കപൂറും ഭാര്യ സുനിത കപൂറും വേര്‍പിരിയാന്‍ പോവുകയാണെന്ന തരത്തില്‍ അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇവര്‍ക്കിടയിലും കങ്കണയാണ് പ്രധാന പ്രശ്‌നമെന്നാണ് വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

താരങ്ങളുടെ വേർപിരിയലിന് പിന്നിലുള്ള നടി കങ്കണയോ

ബോളിവുഡില്‍ നിന്നും നടന്‍ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വേര്‍പിരിഞ്ഞത് അടുത്തിടെയാണ്. തെന്നിന്ത്യയില്‍ നാഗ ചൈതന്യയും സാമന്തയും പിരിഞ്ഞതും ഇതുപോലെ വലിയ വാര്‍ത്തയായിരുന്നു. ഇതിനിടയിലാണ് അനില്‍ കപൂറിനെ കുറിച്ചും ഭാര്യ സുനിതയെ കുറിച്ചുമുള്ള പുതിയ കാര്യങ്ങള്‍ പുറത്ത് വന്നത്. കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ നടന്ന കാര്യങ്ങളായിരുന്നു അനില്‍ കപൂറിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ളതായി പ്രചരിക്കപ്പെട്ടത്.

അനിൽ കപൂർ ഒടുവിൽ നടിയെ ചൂണ്ടി കാണിച്ചു

ഈ ഷോ യുടെ മൂന്നാം സീസണില്‍ അനില്‍ കപൂറും നടന്‍ സഞ്ജയ് ദത്തും ഒരുമിച്ചാണ് പങ്കെടുക്കാന്‍ എത്തിയത്. ഒപ്പം കങ്കണ റാണവത്തും ഉണ്ടായിരുന്നു. പരിപാടിയിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ രസകരമായ ചോദ്യങ്ങളായിരുന്നു കരണ്‍ ചോദിച്ചത്. ഒരു സ്ത്രീ കാരണം ഭാര്യയെ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് ആരായിരിക്കുമെന്നായിരുന്നു അനില്‍ കപൂറിനോട് കരണ്‍ ചോദിച്ചത്. ആ ഷോയില്‍ കങ്കണ അതിഥിയായി വന്നതിനാല്‍ അവരെ ചൂണ്ടി കാണിച്ച് കങ്കണ ആയിരിക്കുമെന്ന് തമാശരൂപേണ പറഞ്ഞു.

Recommended Video

Super Fun Interview with Basil Joseph and Tovino Thomas
അങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് കങ്കണയും

പെട്ടെന്ന് തന്നെ നിങ്ങള്‍ വിഷമിക്കേണ്ടി വരും എന്നായിരുന്നു കരണ്‍ കങ്കണയോട് പറഞ്ഞത്. ഇത് കേട്ട് പുഞ്ചിരിച്ച കങ്കണ അതൊക്കെ ശരിക്കും സംഭവിച്ചതാണെന്ന് പറഞ്ഞു. എന്നാല്‍ കങ്കണയ്ക്ക് വേണ്ടി അനില്‍ കപൂര്‍ അദ്ദേഹത്തിന്റെ സ്‌നേഹനിധിയായ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറയുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. എന്നിരുന്നാലും താരദമ്പതിമാരുടെ വേര്‍പിരിയല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ കൊടുങ്കാറ്റ് പോലെ മാറി. അടുത്തിടെയും അനില്‍ കപൂറിന്റെ ജന്മദിനത്തില്‍ ആശംസകളുമായി സുനിത എത്തിയിരുന്നു. രണ്ടാളും വിവാഹ വാര്‍ഷികം ഒരുമിച്ച് ആഘോഷിക്കുന്നതുമെല്ലാം സന്തോഷത്തോടെയായിരുന്നു. അത്തരത്തില്‍ വേര്‍പിരിയുന്നതായി പ്രചരിക്കുന്ന വാര്‍ത്തകളിലൊന്നും ഒരു സത്യവുമില്ലെന്നാണ് വ്യക്തമാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X