»   » സല്‍മാന്‍ ഖാന്റെ മറ്റൊരു സഹോദരനും വിവാഹ മോചനത്തിന്റെ വക്കില്‍

സല്‍മാന്‍ ഖാന്റെ മറ്റൊരു സഹോദരനും വിവാഹ മോചനത്തിന്റെ വക്കില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: അര്‍ബാസ് ഖാനും മോഡല്‍ മലൈക അറോറയും തമ്മിലുള്ള വിവാഹമോചന തീരുമാനത്തിന് പിന്നാലെ സല്‍മാന്‍ ഖാന്റെ മറ്റൊരു സഹോദരനായ സൊഹൈല്‍ ഖാനും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് മാധ്യമങ്ങളാണ് സൊഹൈല്‍ ഖാനും സീമാ ഖാനും വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നടി ഹുമ ഖുറൈഷിയുമായുള്ള സൊഹൈല്‍ ഖാന്റെ അടുപ്പം ബോളിവുഡില്‍ ചര്‍ച്ചയായതിന്റെ പിന്നാലെയാണ് കുടുംബ ബന്ധത്തിലെ താഴപ്പിഴകളും പുറത്തുവന്നിരിക്കുന്നത്. ഹുമയും സൊഹൈല്‍ ഖാനും പല സ്ഥലങ്ങളും ഒരുമിച്ചുണ്ടായതിന്റെ തെളിവുകള്‍ സൊഹൈല്‍ സീമ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയതായാണ് സൂചന.

sohail-khan-seema-sachdev-khan

ഹുമയ്ക്കുവേണ്ടി സൊഹൈല്‍ ഒരു കാറും വീടും വാങ്ങി നല്‍കിയതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വര്‍ഷങ്ങളായുള്ള സൊഹൈല്‍ സീമ ബന്ധം അടുത്തുതന്നെ വേര്‍പിരിഞ്ഞേക്കുമെന്നാണ് പറയപ്പെടുന്നത്. ഇരുവരും പൊതു പരിപാടികള്‍ക്കും മറ്റും ഒരുമിച്ചു പോകുന്നത് ഇല്ലാതായെന്നും ബോളിവുഡ് ഗോസിപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹമോചനം ഒഴിവാക്കാന്‍ സല്‍മാന്‍ ഇടപെട്ട് സംസാരിച്ചിരുന്നു. കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന വിവാഹ മോചനങ്ങള്‍ സല്‍മാന്‍ ഖാനെ അസ്വസ്ഥനാക്കുന്നുണ്ട്. അടുത്ത ചില സുഹൃത്തുക്കളോട് താരം തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.

English summary
After Arbaaz-Malika khan, trouble in Sohail Khan’s wedlock

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam