ഐശ്വര്യ റായിയെ സ്‌നേഹിച്ചതാണ് കുഴപ്പമായത്! പക്ഷേ വിവേക് ഒബ്‌റോയ് ഞെട്ടിച്ചത് റെക്കോർഡ് ആസ്തി സ്വന്തമാക്കിയാണ്

ബോളിവുഡിലെ പ്രമുഖനാണെങ്കിലും നടന്‍ വിവേക് ഒബ്‌റോയ് മലയാളികള്‍ക്ക് ലൂസിഫറിലെ ബോബിയാണ്. കമ്പനി എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ വിവേക് കഴിഞ്ഞയാഴ്ച പുതിയൊരു റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയതിന്റെ പേരിലാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഏകദേശം 12 കോടി രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും ചെലവേറിയ കാറുകളില്‍ ഒന്നാണിത്.

ബോളിവുഡിലെ പലരും റോള്‍സ് റോയ്‌സ് വാങ്ങിച്ചിട്ടുണ്ടെങ്കിലും വിവേകിന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. അത്ര കാര്യമായ സിനിമകളൊന്നുമില്ലെങ്കിലും കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് നടനുള്ളത്. പുതിയ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലാണ് നടന്റെ സ്വത്ത് വിവരത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.

vivek-obroi

കമ്പനി എന്ന ചിത്രത്തിലൂടെ 2002 ലാണ് വിവേക് ഒബ്‌റോയ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീടുള്ള നടന്റെ സിനിമാ ജീവിതം താരതമ്യപ്പെടുത്തി നോക്കിയാല്‍ അത്ര വിജയകരമായിരുന്നില്ല. പിന്നെ എങ്ങനെ ഇതുപോലെ കോടികള്‍ മുടക്കി വാഹനം വാങ്ങിക്കാന്‍ സാധിക്കുന്നു എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി മിക്ക ഇന്ത്യന്‍ സംരംഭകരെയും അസൂയപ്പെടുന്ന ഒരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടന് സാധിച്ചിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ബോളിവുഡിനെ ഭരിക്കുമെന്ന് എല്ലാവരും കരുതിയ നടനായിരുന്നു വിവേക് ഒബ്‌റോയ്. പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ പ്രൊഫഷണല്‍ ലൈഫിനെ ബാധിച്ചു. നടി ഐശ്വര്യ റായിയുമായി ഉണ്ടായിരുന്ന പ്രണയം സല്‍മാന്‍ ഖാനുമായുള്ള വഴക്കിലേക്ക് എത്തിച്ചു. കാലക്രമേണ വിവേകിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി തുടങ്ങി.

സല്‍മാന്‍ ഖാനെ പോലൊരു സൂപ്പര്‍സ്റ്റാറിനെതിരെ സംസാരിച്ചതിന്റെ പേരില്‍ വിവേകിനെ ഇന്‍ഡസ്ട്രിയില്‍ നിന്ന് 'ബഹിഷ്‌കരിച്ചു' എന്ന് പറയാം. എന്നാല്‍ പിന്നീട് മലയാളമടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ വിവേക് തരംഗം സൃഷ്ടിച്ചു. സിനിമയ്ക്ക് പുറമേ വെബ് സീരീസുകളിലും നടന്‍ അഭിനയിച്ചു.

vivek-obroi

സിനിമയില്‍ വിജയിച്ചില്ലെങ്കിലും വിവേക് ഒബ്‌റോയ് ഇന്ത്യയിലെ ഏറ്റവും ധനികനായ അഭിനേതാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ആസ്തി 1200 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഏറ്റവും സമ്പന്നരായ 15 അഭിനേതാക്കളില്‍ ഒരാള്‍ വിവേകാണ്.

രണ്‍ബീര്‍ കപൂര്‍ (350 കോടി), അല്ലു അര്‍ജുന്‍ (340 കോടി), പ്രഭാസ് (250 കോടി), രജനീകാന്ത് (400 കോടി) തുടങ്ങിയ സൂപ്പര്‍താരങ്ങളെക്കാള്‍ ഇരട്ടിയിലധികം കൂടുതലാണ് വിവേകിന്റെ ആസ്തി.

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്ത് തന്നെ അദ്ദേഹം ബിസിനസുകളില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിരുന്നു. കര്‍മ്മ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി, മെഗാ എന്റര്‍ടൈന്‍മെന്റ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും വരുന്നത്.

്അതുപോലെ റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപിലെ 2,300 കോടി രൂപയുടെ പദ്ധതിയായ അക്വാ ആര്‍ക്കിന്റെ സ്ഥാപകനും സ്വാര്‍ണിം സര്‍വകലാശാലയുടെ സഹസ്ഥാപകനുമാണ് വിവേക്. കൂടാതെ, നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകന്‍ കൂടിയാണ് അദ്ദേഹം. ഇതെല്ലാം കൂടിച്ചേര്‍ന്ന് വിവേകിന് വലിയൊരു ആസ്തി കെട്ടിപ്പടുക്കാന്‍ സാധിച്ചു. അഭിനയം തുടരാന്‍ തന്റെ ബിസിനസാണ് തന്നെ സഹായിച്ചതെന്ന് മുന്‍പ് പറഞ്ഞിരുന്നു.

More from Filmibeat

Read more about: vivek oberoi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X