താരപുത്രിയും കാമുകനും ബ്രേക്ക് അപ്പായി, ഇൻസ്റ്റാഗ്രാമിൽ നിന്നും ഫോളോ ചെയ്യുന്നത് ഒഴിവാക്കി താരങ്ങൾ
സെയിഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകള്‍ എന്നതിലുപരി ബോളിവുഡിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് സാറ അലി ഖാന്‍. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ സാറ വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു കരിയറില്‍ വലിയ വിജയങ്ങള്‍ നേടിയെടുത്തത്. തുടക്ക ചിത്രങ്ങള്‍ തന്നെ വലിയ ജനപ്രീതി നേടിയതിനാല്‍ സാറയ്ക്കും വലിയ പിന്തുണ ലഭിച്ചു.
ഇതോടെ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളിലും സാറ നിറഞ്ഞ് നിന്നിരുന്നു. പ്രത്യേകമായും യുവനടന്‍ കാര്‍ത്തിക് ആര്യന്റെ പേരിനൊപ്പമാണ് സാറയുടെ പ്രണയം സംബന്ധിച്ചുള്ള ചില വാര്‍ത്തകള്‍ വന്നത്. 'ലവ് ആജ് കല്‍' എന്ന സിനിമയില്‍ സാറയും കാര്‍ത്തിക്കുമാണ് നായിക നായകന്മാരായി എത്തിയതോടെയായിരുന്നു ഇതിനൊക്കെ തുടക്കം.

Recommended Video
ഇരുവരും പൊതുപരിപാടികളിലും പാര്‍ട്ടികളിലും ഒന്നിച്ച് എത്തുന്നത് പതിവായിരുന്നു. മാത്രമല്ല എയര്‍പോര്‍ട്ടിലേക്ക് ഒരു കാറില്‍ വന്നിറങ്ങിയതും ഡിന്നര്‍ കഴിക്കാന്‍ ഒന്നിച്ച് പോവുന്നതുമൊക്കെ കണ്ട് പിടിച്ച് പാപ്പരാസികളെത്തിയിരുന്നു. ഒരു അഭിമുഖത്തില്‍ അങ്ങനെയൊരു ബന്ധം ഇല്ലെന്ന് സാറ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടും ഇവരെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ ഇരുവരും ബ്രേക്കപ്പായി എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് വരുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരസ്പരം ഫോളോ ചെയ്തിരുന്ന ഇരുവരും ഇപ്പോള്‍ അത് അണ്‍ഫോളോ ചെയ്‌തെന്നാണ് അറിയുന്നത്. ചില ആരാധകരാണ് ഇങ്ങനെയൊരു കണ്ടുപിടുത്തവുമായി എത്തിയത്. എന്നാല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണെന്നാണ് പൊതുവേ അറിയുന്നത്.

'ലവ് ആജ് കല്‍' എന്ന സിനിമയില്‍ ഞങ്ങള്‍ 2.5 മണിക്കൂറുകള്‍ ഡേറ്റിങ് ചെയ്യുന്നുണ്ട്. അതല്ലാതെ ഒരു ബന്ധമില്ലെന്ന് പറയുകയാണ് സാറ. എന്നെ സംബന്ധിച്ച് ലവ് എന്ന് പറഞ്ഞാല്‍ ഒരു മൂഡ് ആണ്. ചില സമയത്ത് അതുണ്ടാവും, ചിലപ്പോള്‍ ഉണ്ടാവില്ല. എനിക്ക് എന്നെ തന്നെ അറിയില്ല. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാറ.


Click it and Unblock the Notifications











