For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റിപ്പിരിഞ്ഞ് പോയ കാമുകന്‍ ദേ കൂടെ നില്‍ക്കുന്നു; സുസ്മിതയുടെയും മക്കളുടെയും കൂടെ കാമുകനായ റോഹ്മാനും

  |

  സിംഗിള്‍ മദറായി കഴിഞ്ഞിരുന്ന നടി സുസ്മിത സെന്‍ ഉടനെ വിവാഹിതയാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി ഏറെ കാലം പ്രണയത്തിലായിരുന്നത് കൊണ്ടാണ് അത്തരത്തില്‍ അഭ്യൂഹം പ്രചരിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് താന്‍ കാമുകനുമായി വേര്‍പിരിഞ്ഞെന്നും ഇനി സുഹൃത്തുക്കളായിരിക്കുമെന്നും നടി വെളിപ്പെടുത്തുന്നത്.

  അത്രത്തോളം സ്‌നേഹത്തിലായിരുന്ന സുസ്മിതയും റോഹ്മാനും വേര്‍പിരിഞ്ഞത് എന്തിനാണെന്ന് അറിയാതെ ആരാധകരും അത്ഭുതപ്പെട്ടു. എന്നാല്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വേര്‍പിരിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷം സുസ്മിതയുടെ കൂടെ റോഹ്മാനെ പൊതുവേദിയില്‍ കണ്ടതാണ് വീണ്ടും കിംവദന്തികള്‍ക്ക് കാരണമായിരിക്കുന്നത്. വിശദമായി വായിക്കാം..

  Also Read: ജാതകത്തില്‍ മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞു; മാധവിയുമായിട്ടുള്ള വിവാഹത്തിനൊരുങ്ങിയതിനെ പറ്റി അര്‍ജുന്‍

  2018 മുതലാണ് സുസ്മിത സെന്നും റോഹ്മാന്‍ ഷോവലും പരസ്യമായി അവരുടെ പ്രണയം അംഗീകരിക്കുന്നത്. സുസ്മിതയുടെ ഫാമിലി ഫംഗ്ഷനില്‍ മുതല്‍ അവധി ആഘോഷങ്ങളില്‍ വരെ റോഹ്മാന്റെ സാന്നിധ്യമുണ്ടായിരുന്നു. നടി ദത്തെടുത്ത് വളര്‍ത്തുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരു പിതാവിന്റെ പരിഗണനയും സ്‌നേഹവും റോഹ്മാന്‍ നല്‍കുന്നുണ്ടെന്നും അത് തന്നെ സന്തോഷവതിയാക്കുന്നതായിട്ടുമൊക്ക സുസ്മിത പറഞ്ഞിട്ടുണ്ട്. എന്നാലിവര്‍ വേര്‍പിരിഞ്ഞതോടെ എല്ലാം അവസാനിച്ചു.

  Also Read: ജാതകത്തില്‍ മുജ്ജന്മ ബന്ധമുണ്ടെന്ന് പറഞ്ഞു; മാധവിയുമായിട്ടുള്ള വിവാഹത്തിനൊരുങ്ങിയതിനെ പറ്റി അര്‍ജുന്‍

  ഇതിനിടയിലാണ് സുസ്മിത ലളിത് മോദിയുമായി പ്രണയത്തിലായെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരുന്നത്. ലൡത് മോദിയുടെ കൂടെയുള്ള സുസ്മിതയുടെ ചില ഫോട്ടോസ് വ്യാപകമായി വൈറലായതോടെ ധാരാളം കിംവദന്തികളും പ്രചരിച്ചെങ്കിലും അതില്‍ സത്യമില്ലെന്ന് പിന്നീട് മനസിലായി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോ. ഹൃഷികേശ് പൈയുടെയും റിഷ്മ പൈയുടെയും മകള്‍ അന്‍വിഷയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുസ്മിതയെ കണ്ടാണ് ആരാധകര്‍ അത്ഭുതപ്പെട്ടത്.

  മക്കളായ റെനിയുടെയും അലീഷയുടെയും കൂടെയാണ് സുസ്മിത എത്തിയത്. ഇവരുടെ കൂടെ സുസ്മിതയുടെ മുന്‍കാമുകനായ റോഹ്മാന്‍ കൂടെ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ചടങ്ങിനിടെയില്‍ നിന്നുള്ള ചിത്രങ്ങളില്‍ കറുപ്പ് നിറമുള്ള ഡ്രസ് കോഡിലാണ് സുസ്മിത എത്തിയത്. മക്കള്‍ക്കും റോഹ്മാനുമൊക്കെ ഇതേ കളറിലുള്ള വസ്ത്രങ്ങളാണ്. ഇളയമകളുടെ കൈയ്യില്‍ വധുവരന്മാര്‍ക്കുള്ള സമ്മാനവുമുണ്ട്. അതേ സമയം സുസ്മിതയെയും മക്കളെയും ചേര്‍ത്ത് പിടിച്ച് പിന്നില്‍ തന്നെ നില്‍ക്കുകയാണ് റോഹ്മാന്‍.

  വീണ്ടും കുടുംബം സന്തോഷത്തോടെ ഒന്നിച്ചതാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അതിവേഗം വൈറലായി. സുസ്മിതയുടെ കൂടെ ജീവിക്കുന്നതിനായി റോഹ്മാന്‍ തിരിച്ചെത്തിയതാണോ അതോ സൗഹൃദത്തിന്റെ പുറത്ത് ചടങ്ങുകള്‍ക്ക് മാത്രമായി വന്നതാണോ എന്നതും വ്യക്തമല്ല. എന്തായാലും ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്ന കുടുംബത്തെ ഇനിയെന്നും ഇതുപോലെ തന്നെ കാണാന്‍ ആഗ്രഹിക്കുകയാണെന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.

  സൂപ്പർ നായികയായി തിളങ്ങി നിന്ന കാലത്തും വിവാഹത്തിനോട് നോ പറഞ്ഞ നടിയാണ് സുസ്മിത സെൻ. പ്രമുഖരടം സുസ്മിതെ ആരാധിച്ചിരുന്ന നിരവധി പേരുണ്ടായിരുന്നു. എന്നാൽ വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കാനാണ് നടി തീരുമാനിച്ചത്. ഇതിനിടെ രണ്ട് പെൺകുട്ടികളെ ദത്തെടുക്കുകയും അവരുടെ സിംഗിൾ മദറായി ജീവിച്ച് പോരുകയുമായിരുന്നു. മോഡൽ കൂടിയായ റോഹ്മാൻ ജീവിതത്തിലേക്ക് വന്നതോടെ പുതിയൊരു ബന്ധത്തിന് തുടക്കമായെങ്കിലും അതും അവസാനിപ്പിക്കുകയായിരുന്നു.

  English summary
  After Break-up Sushmitha Sen And Rohman Shawl New Photo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X