'കുടുംബക്കാര്യം'; കത്രീന കൈഫിനെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ രൺബീറിന്റെ കുടുംബം

ബോളിവുഡിൽ ഏറെ ചർച്ചാ വിഷയമായ സംഭവമായിരുന്നു പ്രണയത്തിലായിരുന്ന രൺബീർ കപൂറും കത്രീന കൈഫും തമ്മിലുള്ള വേർപിരിയൽ. ആറ് വർഷത്തോളം ഡേറ്റിം​ഗിലായിരുന്ന കത്രീനയും രൺബീറും 2015 ഓടെ പിരിയുകയായിരുന്നു. ഇരുവരും ഒരുമിച്ചഭിനയിച്ച ജ​ഗ്​ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് താരങ്ങൾ വേർപിരിഞ്ഞത്. സിനിമയുടെ സെറ്റിൽ ഷൂട്ട് കഴിഞ്ഞാൽ രണ്ട് പേരും പരസ്പരം മിണ്ടാതായത്രെ. സിനിമയുടെ പ്രെമോഷൻ പരിപാടികളിലും ഈ തർക്കം പ്രകടമായിരുന്നു.

ആലിയ ഭട്ടുമായി പ്രണയത്തിലായപ്പോൾ കത്രീന നടൻ വിക്കി കൗശലുമായി അടുത്തു

പിന്നീട് രണ്ട് വഴിക്ക് പിരിഞ്ഞ കത്രീനയും രൺബീറും പുതിയ പ്രണയ ബന്ധവും തുടങ്ങി. രൺബീർ നടി ആലിയ ഭട്ടുമായി പ്രണയത്തിലായപ്പോൾ കത്രീന നടൻ വിക്കി കൗശലുമായി അടുത്തു. ഇരുവരും തങ്ങളുടെ പുതിയ പങ്കാളികളെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വേർപിരിയുന്ന സമയത്ത് മറ്റ് ചില സംഭവങ്ങളും അന്ന് നടന്നു.

ആറ് വർഷത്തോളം പരസ്പരം പ്രണയിച്ചവരാണ് രൺബീറും കത്രീനയും. അതിനാൽ തന്നെ കുടുംബവുമായും ഏറെ അടുപ്പമുണ്ടായിരുന്നു. രൺബീറിന്റെ കുടുംബാം​ഗങ്ങളുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലും കത്രീന അം​ഗമായിരുന്നത്രെ. എന്നാൽ വേർപിരിയലിന് ശേഷം നടിയെ ​ഗ്രൂപ്പിൽ നിന്നും നീക്കി.

കത്രീന  പോയതിന് ശേഷം മാത്രമാണത്രെ  ഋഷി കപൂർ ​ഈ ]ഗ്രൂപ്പിൽ അം​ഗമായത്

രൺബീറിന്റെ ആന്റിയായ റിതു നന്ദയാണ് കത്രീനയെ ​ഗ്രൂപ്പിൽ നിന്ന് നീക്കിയത് ഇവരായിരുന്നു ​ഗ്രൂപ്പ് അഡ്മിൻ. 2020 ജനുവരിൽ റിതു കാൻസർ ബാധിച്ച് മരിച്ചു. കത്രീന ​ഗ്രൂപ്പിൽ നിന്ന് പോയതിന് ശേഷം മാത്രമാണത്രെ രൺബീറിന്റെ പിതാവ് ഋഷി കപൂർ ​ഈ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അം​ഗമായത്. 2020 ഏപ്രിലോടെ ഇദ്ദേഹവും കാൻസർ ബാധിച്ച് മരിച്ചു.

കാര്യങ്ങൾ തിരിച്ചറിയാൻ പറ്റിയെന്നുമായിരുന്നു കത്രീന പറഞ്ഞത്

നേരത്ത രൺബീറുമായുള്ള ബ്രേക്ക് അപ്പിനെ പറ്റി കത്രീന സംസാരിച്ചിരുന്നു. വേർപിരിയൽ തനിക്ക് ​ഗുണകരമായെന്നും തനിക്ക് വേണ്ടി മാത്രമായി ഒരുപാട് സമയം ലഭിച്ചെന്നും സ്വയം ഒരുപാട് കാര്യങ്ങൾ തിരിച്ചറിയാൻ പറ്റിയെന്നുമായിരുന്നു കത്രീന പറഞ്ഞത്.

രൺബീറുമായി അകന്ന ശേഷമാണ് കത്രീന വിക്കി കൗശലുമായി പ്രണയത്തിലാവുന്നത്. പ്രണയം രഹസ്യമാക്കി വെച്ച കത്രീനയും വിക്കിയും ആരാധർക്ക് സർപ്രെെസായാണ് തങ്ങളുടെ വിവാഹ വാർത്ത അറിയിച്ചത്. 2021 ഡിസംബർ 21 നായിരുന്നു ഇരുവരുടെയും വിവാഹം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
താൻ ​ഗർഭിണിയാണെന്ന വിവരം ആലിയ അറിയിച്ചു

മാസങ്ങൾക്കിപ്പുറം രൺബീറും ആലിയയും വിവാഹിതരായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു വിവാഹം. വിവാഹ ശേഷം താൻ ​ഗർഭിണിയാണെന്ന വിവരം ആലിയ ആരാധകരെ അറിയിച്ചു. പുതിയ ചിത്രം ഡാർലിം​ഗ്സിന്റെ പ്രൊമോഷണൽ തിരക്കുകളിലാണ് ആലിയ ഇപ്പോൾ.

ഫോൺഭൂത് ആണ് കത്രീനയുടെ പുറത്തിറങ്ങാനുള്ള സിനിമ. അടുത്ത സുഹൃത്തുക്കളാണ് ആലിയയും കത്രീനയും. ഇരുവരും തങ്ങളുടെ സൗഹൃദത്തെ പറ്റി തുറന്നു സംസാരിച്ചിട്ടുമുണ്ട്.

More from Filmibeat

Read more about: katrina kaif rabir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X