പിരിയാൻ കോടികൾ വാങ്ങി, വിദ്യാഭ്യാസമുണ്ടായിട്ടും ഭർത്താവിനോട് പണം വാങ്ങാൻ നാണമില്ലേ? ധനശ്രീയോട് സൈബറിടം

കുറച്ച് നാളുകളായി ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വര്‍മ്മയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണ് എന്നുള്ളത്. താരങ്ങളെ ചുറ്റിപ്പറ്റി ആദ്യം അഭ്യൂഹങ്ങളാണ് പ്രചരിച്ചതെങ്കില്‍ പിന്നീട് കേട്ടതൊക്കെ സത്യമാണെന്ന ഔദ്യോഗിക സ്ഥീരികരണവും വന്നു.

ഇന്ന് താരദമ്പതിമാരുടെ അപേക്ഷ കോടതി പരിഗണിക്കുകയും ഇരുവര്‍ക്കും നിയമപരമായി വിവാഹമോചിതരാവാനുള്ള അവസരം നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ യുസ്‌വേന്ദ്രയുടെ ഭാര്യയായി ധനശ്രീ ഉണ്ടാവില്ല. എന്നാല്‍ ഡിവോഴ്‌സിന് മുന്‍പായി ധനശ്രീ വലിയൊരു തുക ജീവനാംശമായി വാങ്ങിയെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ ചൊല്ലി വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്.

yuzvendra-chahal

2020 ലായിരുന്നു യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വര്‍മ്മയും വിവാഹിതരാവുന്നത്. പിന്നീട് സന്തുഷ്ടരായിരുന്നെങ്കിലും ദാമ്പത്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ താരങ്ങളെ വലിയ തീരുമാനത്തിലേക്ക് എത്തിച്ചു. ഒടുവില്‍ വിവാഹജീവിതത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ വേര്‍പിരിയാമെന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുകയായിരുന്നു. 2022 മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് ജീവിക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് മ്യൂച്ചലായി ഡിവോഴ്‌സിനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

ഒടുവില്‍ കോടതയിലേക്ക് കേസ് എത്തിയതോടെ ഭാര്യയ്ക്ക് ജീവനാംശം കൊടുത്ത് ഒഴിവാക്കാമെന്ന് ചഹല്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹമോചനം അനുവദിക്കുന്നതിന് മുമ്പ് ദമ്പതികള്‍ തമ്മില്‍ ആറ് മാസത്തോളം കൂളിംഗ് ഓഫ് പിരീഡിലായിരിക്കും. ദമ്പതിമാര്‍ തമ്മില്‍ അനുരഞ്ജനപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടാവുന്നതിന് സമയം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍ ചഹല്‍ ധനശ്രീക്ക് 4.75 കോടി രൂപ നല്‍കണമെന്ന സമ്മത നിബന്ധനകള്‍ വെച്ചതോടെ ഈ തീരുമാനത്തില്‍ മാറ്റം വരികയായിരുന്നു.

ഇതിനകം 2.37 കോടി രൂപ ചാഹല്‍ ധനശ്രീയ്ക്ക് നല്‍കുകയും വിവാഹമോചനത്തിന് പിന്നാലെ ബാക്കി തുക കൂടി ഭാര്യയ്ക്ക് നല്‍കുമെന്ന ധാരണയിലാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്. അതേ സമയം അറുപത് കോടിയോളം ജീവനാംശമായി ധനശ്രീ വാങ്ങിക്കാന്‍ ശ്രമിച്ചതായിട്ടും ചില പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ അതൊക്കെ വെറും കെട്ടുകഥകള്‍ ആണെന്നും അഞ്ച് കോടിയ്ക്ക് അടുത്തുള്ള തുകയാണ് ധനശ്രീ വാങ്ങിയതെന്നുമാണ് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഐപിഎല്‍ മത്സരത്തില്‍ ചാഹലിന് പങ്കെടുക്കാനുള്ളതിനാല്‍ വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി കുടുംബക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അങ്ങനെ പരസ്പര സമ്മതത്തോട് കൂടിയുള്ള വിവാഹമോചന ഹര്‍ജിയില്‍ കോടതി വിധി അറിയിക്കുകയായിരുന്നു. ഐപിഎല്‍ കണക്കിലെടുത്താണ് നടപടി വേഗത്തിലാക്കിയത്.

2020 ഡിസംബറിലായിരുന്നു ചാഹലും ധനശ്രീയും വിവാഹിതരാവുന്നത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2022 ജൂണ്‍ മുതല്‍ തന്നെ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. രണ്ടര വര്‍ഷത്തോളം പിരിഞ്ഞ് താമസിച്ചതിന് ശേഷമാണ് താരങ്ങള്‍ നിയമപരമായി ഡിവോഴ്‌സുമായി മുന്നോട്ട് പോയത്.

കൊവിഡ് കാലത്തായിരുന്നു ധനശ്രീയുമായി ചാഹല്‍ പ്രണയത്തിലാവുന്നത്. പിന്നീടൊരിക്കല്‍ താരം തന്നെ ഈ കഥ വെളിപ്പെടുത്തിയിരുന്നു. കൊവിഡ് ലോക്ഡൗണ്‍ വന്ന സമയത്ത് ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് ഇരുവരും ഇഷ്ടത്തിലാവുകയായിരുന്നു. അക്കാലത്ത് ക്രിക്കറ്റോ മത്സരങ്ങളോ ഒന്നുമില്ലാത്തതിനാല്‍ നൃത്തം പഠിക്കാന്‍ ആഗ്രഹിച്ച ചാഹല്‍ ധനശ്രീയുടെ അടുത്ത് എത്തുകയായിരുന്നു. തുടക്കം ഓണ്‍ലൈനിലൂടെ ആണെങ്കിലും പിന്നീട് ബന്ധം തീവ്ര പ്രണയത്തിലേക്ക് വഴിമാറി.

പ്രണയിച്ച് നടക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വിവാഹം കഴിച്ചോട്ടെ എന്ന് നേരിട്ട് ധനശ്രീയോട് ചോദിച്ചത് താനാണെന്നും ചാഹല്‍ വ്യക്തമാക്കി. പിന്നീടാണ് നേരിട്ട് കണ്ട് സംസാരിച്ച് തീരുമാനത്തിലേക്ക് എത്തുന്നത്. അങ്ങനെ നൃത്തം പഠിപ്പിക്കാനെത്തിയ ഡാന്‍സ് കൊറിയോഗ്രാഫറെ ക്രിക്കറ്റ് താരം വിവാഹം കഴിച്ച് ഭാര്യയാക്കി. ഒന്നര വര്‍ഷത്തോളം കുഴപ്പങ്ങളൊന്നുമില്ലാതെ പോയെങ്കിലും ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ ഇരുവര്‍ക്കും സാധിക്കാതെ വരികയായിരുന്നു.

വിവാഹമോചനത്തിന്റെ കാരണമോ ദമ്പതിമാരെ കൊണ്ട് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത് എന്താണെന്നോ ഇനിയും വ്യക്തമല്ല. പരസ്പരം ബഹുമാനം നല്‍കുന്നതിനാല്‍ അതിനെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഇരുവരും തയ്യാറായിട്ടുമില്ല. എന്നിരുന്നാലും വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ധനശ്രീയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

yuzvendra-chahal

വിവാഹമോചനത്തിന് വേണ്ടി കോടികള്‍ ഭര്‍ത്താവില്‍ നിന്നും വാങ്ങിക്കാന്‍ ശ്രമിച്ചതിൻ്റെ പേരിലാണ് ധനശ്രീയ്ക്ക് എതിരെ വ്യാപകവിിമര്‍ശനം ഉയരുന്നത്. ഇത് ചൂണ്ടിക്കാണിച്ച് റെഡ്ഡിറ്റില്‍ പുതിയൊരു ചര്‍ച്ചയ്ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

'ധനശ്രീ വര്‍മ്മ വിദ്യാഭ്യാസവും അധികാരവും ഉള്ളവളാണ്. അതുപോലെ നന്നായി സമ്പാദിക്കുന്ന ആളുമാണ്. ചാഹലുമായിട്ടുള്ള വിവാഹത്തില്‍ അവര്‍ക്ക് കുട്ടികളുമില്ല. അങ്ങനെയുള്ളപ്പോള്‍ ഭര്‍ത്താവായ യുസ്‌വേന്ദ്ര ചാഹലിന്റെ കൈയ്യില്‍ നിന്നും ജീവനാംശമായി 4.75 കോടി രൂപ വാങ്ങിക്കാന്‍ അവര്‍ക്ക് എങ്ങനെ തോന്നി. അതും ഒന്നര വര്‍ഷത്തോളം മാത്രമുള്ള ദാമ്പത്യത്തിന് വേണ്ടി. പുരുഷന്മാര്‍ സ്ത്രീധനം വാങ്ങിക്കുന്നു എന്നത് മാത്രമേ ഫെമിനിസ്റ്റുകള്‍ക്ക് പ്രശ്‌നമുള്ളു' എന്ന് പറഞ്ഞാണ് ധനശ്രീയുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ വിമര്‍ശനാത്മകമായി പറഞ്ഞത്.

ബോളിവുഡിലേക്ക് നോക്കുകയാണെങ്കില്‍ ഇതുപോലെ അഞ്ചും പത്തും കോടികള്‍ വാങ്ങി ബന്ധം പിരിഞ്ഞ ഒരുപാട് പെണ്ണുങ്ങളെ കാണാം. ഡിവോഴ്‌സ് എന്നത് അവരുടെ ആവശ്യമായിട്ട് പോലും പൈസ പറഞ്ഞ് വാങ്ങിക്കും. നിയമം അനുകൂലമായത് കൊണ്ടാണ് സ്ത്രീകള്‍ ഇതുപോലെ പെരുമാറുന്നതെന്നും തുടങ്ങി അനേകം കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്ന ചിലരുമുണ്ട്.

'ഡിവോഴിസിനെ കുറിച്ചും ജീവനാംശത്തെ കുറിച്ചും പറയുന്ന ആളുകളുടെ അറിവിലേക്ക് ഒരുകാര്യം പറയുകയാണ്. വിദ്യാസമ്പന്നരും വിവേകികളുമായ ആളുകളാണ് നിങ്ങളെങ്കില്‍ ജീവനാംശം ആര്‍ക്കൊക്കെ നല്‍കണമെന്ന് ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കുക. ഇനി നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍ ഉത്തരം ഞാനിവിടെ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് ജീവനാംശത്തെ കുറിച്ചുള്ള ഡീറ്റെയില്‍ റിപ്പോര്‍ട്ട് ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇന്ത്യയില്‍, ജീവനാംശം അല്ലെങ്കില്‍ പങ്കാളിയായിരുന്ന ആളുടെ മെയിന്റനന്‍സ്, കോടതി അല്ലെങ്കില്‍ പരസ്പര ഉടമ്പടിയിലൂടെ വിവാഹമോചനത്തിന് ശേഷമുള്ള അതേ ജീവിതനിലവാരം നിലനിര്‍ത്താന്‍ കഴിയാത്ത, ഉയര്‍ന്ന വരുമാനമില്ലാത്ത ഇണയ്ക്കാണ് സാധാരണയായി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ചാഹല്‍ ഉയര്‍ന്ന വരുമാനമുള്ള പങ്കാളിയാണ്. അതിനാല്‍ ധനശ്രീയുടെ വരുമാനമോ ജീവിതരീതിയോ എന്താണെങ്കിലും അയാള്‍ക്ക് ജീവനാംശം നല്‍കണം.

ഒരു പുരുഷന്‍/സ്ത്രീ മറ്റൊരാള്‍ക്ക് ജീവനാംശം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, തങ്ങളേക്കാള്‍ കൂടുതല്‍ വരുമാനമുള്ള ഒരാളെ അവര്‍ വിവാഹം കഴിക്കണം. അതെ, സ്ത്രീ പങ്കാളിയും ജീവനാംശം നല്‍കാറുണ്ട്. ആരും ഇതേക്കുറിച്ച് വലിയ ബഹളമുണ്ടാക്കുന്നില്ല എന്നത് മാത്രമാണ് സത്യമായ കാര്യമെന്നാണ്,' ധനശ്രീയെ അനുകൂലിച്ച് കൊണ്ട് ഒരാള്‍ എഴുതിയിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളായ പ്രമുഖർ പോലും ബോളിവുഡിലെ താരസുന്ദരിമാരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ ജീവിക്കാറുമുണ്ട്. എന്നാൽ ചില ബന്ധങ്ങൾ വളരെ പെട്ടെന്ന് തകർന്നടിയുകയും വളരെ മോശമായ രീതിയിൽ വേർപിരിയുന്ന അവസ്ഥയിലേക്കും എത്താറുണ്ട്. മാത്രമല്ല വിവാഹമോചനത്തിന് വേണ്ടി കോടികൾ ജീവനാംശം നൽകേണ്ടി വന്ന നിരവധി താരങ്ങളുമുണ്ട്. നടൻ സെയിഫ് അലി ഖാൻ അടക്കമുള്ള താരങ്ങൾ അഞ്ച് കോടിയാണ് ഭാര്യയ്ക്ക് നൽകിയത്. ഇതിന് പുറമേ മക്കളുടെ ചിലവിനുള്ള തുകയും വീടുമൊക്കെ നൽകിയിരുന്നു.

FAQs
ആരാണ് ധനശ്രീ വർമ്മ?

നർത്തകി, കൊറിയോഗ്രാഫർ, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് ധനശ്രീ വർമ്മ. നൃത്ത വീഡിയോസ് യൂട്യൂബിലൂടെയും മറ്റും പുറത്ത് വിട്ടാണ് ധനശ്രീ പ്രശസ്തിയിലേക്ക് വളരുന്നത്. പിന്നീട് ക്രിക്കറ്റ് താരം യുസ്വേന്ദ്രയുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തതോടെ ധനശ്രീ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഭർത്താവുമായി ബന്ധം ഉപേക്ഷിച്ചതിൻ്റെ പേരിലാണ് വീണ്ടും താരം വാർത്തകളുടെ തലക്കെട്ടിൽ നിറഞ്ഞിരിക്കുന്നത്.

Filmibeat Entertainment

More from Filmibeat

Read more about: cricket social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X